Category: മേപ്പയ്യൂര്‍
കോടിക്കല്‍ ബീച്ചില്‍ രണ്ടാഴ്ച മുമ്പ് കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന ഡി.എന്‍.എ ഫലം പുറത്തുവന്നതായി റിപ്പോര്‍ട്ടുകൾ; സംസ്കരിച്ച മൃതദേഹം ആരുടേതെന്ന ആശയക്കുഴപ്പത്തിൽ ബന്ധുക്കളും നാട്ടുകാരും
മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന് ഡി.എന്‍.എ ഫലം ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ജൂലൈ 17ന് രാവിലെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. ജൂണ്‍ ആറുമുതല്‍ കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ച്
കാണാതായ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം ആദില നിര്‍ബാസ് പൊലീസില്‍ ഹാജരായി
മേപ്പയ്യൂര്‍: കാണാതായ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം ആദില നിര്‍ബാസ് പൊലീസില്‍ ഹാജരായി. ആഗസ്റ്റ് ഒന്നിന് രാവിലെ മുതലാണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വര്‍ഡ് അംഗത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടയിലാണ് ഇന്ന് ആദില മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. നരിക്കുനി കുരുവട്ടൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനൊപ്പമാണ് യുവതി
ചെറുവണ്ണൂരിൽ മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗത്തെ കാണാനില്ല; പരാതി, അന്വേഷണം
മേപ്പയ്യൂർ: ചെറുവണ്ണൂർ പഞ്ചായത്തംഗം ആദില നിർബാസിനെ കാണാനില്ലെന്ന് പരാതി. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആഗസ്റ്റ് ഒന്നുമുതലാണ് യുവതിയെ കാണാതായത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ ട്രേസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും മേപ്പയ്യൂർ പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഞ്ചായത്തിലെ
മുയിപ്പോത്ത് സി.വി.സൂപ്പി ഹാജി അന്തരിച്ചു
മേപ്പയ്യൂര്‍: ഖത്തറിലെ ആദ്യകാല പ്രവാസിയായ മുയിപ്പോത്ത് സി.വി.സൂപ്പി ഹാജി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: അബ്ദുറഹിമാന്, റാഷിദ് (ഇരുവരും ഖത്തര്‍), റഹീന (എസ്.എസ്.എം യു.പി സ്കൂള്‍ വെട്ടിഒഴിഞ്ഞ തോട്ടം). മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ വെള്ളിയൂര്‍ (എ.ആര് നഗര്‍ ഹൈസ്കൂള്‍-ചെണ്ടപ്പുറായി), ഹസീന, സജ്ന. സഹോദരങ്ങള്‍: സി.വി ഇബ്രാഹിം ഹാജി, മൂസ്സ, നഫീസ, ഫാത്തിമ.
പാറക്കുളങ്ങര ദഅവ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാട്ടിലെ അഭിമാന താരങ്ങളെ അനുമോദിച്ചു
മേപ്പയ്യൂര്‍: അരിക്കുളം പാറക്കുളങ്ങര ദഅവ സെന്റെറിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നിജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ ഇബ്രാഹിം അധ്യക്ഷനായി. വനമിത്ര അവാര്‍ഡ് ജേതാവ് രാഘവന് ചെട്യാംകണ്ടി മുഖ്യ പ്രഭാഷണം നടത്തി. ദഅവ സെന്റര്‍ മുന്‍ പ്രസിഡണ്ട് സി കുഞ്ഞായി
ഇനി തൊഴില്‍ തേടി അലയേണ്ടതില്ല; മേപ്പയ്യൂരിലെ യുവജനങ്ങള്‍ക്കായി സ്വയംതൊഴിലില്‍ സൗജന്യ പരിശീലന പരിപാടിയുമായി ഗ്രാമ പഞ്ചായത്ത്
മേപ്പയ്യൂര്‍: യുവ ജനങ്ങളെ സംരംഭകരാക്കാന്‍ സൗജന്യ സ്വയം തൊഴില്‍ പരിശീലനവുമായി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്. സംരംഭക വര്‍ഷാഘോഷത്തിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്, വ്യവസായ വാണിജ്യ വകുപ്പ്, കനറാ ബാങ്ക്, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം എന്നിവ സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് സ്വയം തൊഴില്‍
മാംസാവശിഷ്ടങ്ങള്‍ പോലും അതിവേഗം കമ്പോസ്റ്റാകും, ജെെവ മാലിന്യങ്ങൾ ഇനി വലിച്ചെറിയേണ്ടിവരില്ല; മേപ്പയ്യൂരില്‍ എയ്റോബിക് കമ്പോസ്റ്റിങ് പദ്ധതിക്ക് തുടക്കമായി
മേപ്പയ്യൂര്‍: പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണായി സ്ഥാപിച്ച എയ്റോബിക് കമ്പോസ്റ്റിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന് ധനസഹായത്തോടെയാണ് മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ചത്. എയ്റോബിക് കമ്പോസ്റ്റില്‍ പച്ചക്കറി, മാംസം, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയ ജൈവ മാലിന്യങ്ങളാണ് നിക്ഷേപിക്കാന്‍ സാധിക്കുക.
ഏറ്റുമുട്ടിയത് ‘തമ്പുരാട്ടി’യും ‘പാർവതി’യും; വാക്കുതർക്കം ഒടുവിൽ കൂട്ടത്തല്ലായി; മേപ്പയ്യൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്
മേപ്പയ്യൂർ: ബസ് സമയക്രമത്തെ ചൊല്ലി മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് രാവിലെയാണ് . പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും നടന്നത്. വാക്കേറ്റത്തിനൊടുവിൽ ബസിൽ നിന്നിറങ്ങിയ ജീവനക്കാർ പരസ്പരം ഏറ്റമുട്ടുകയായിരുന്നു. ഇരുവശങ്ങളിലായി ഏറ്റുമുട്ടിയ
വാക്കേറ്റത്തിനൊടുവിൽ കയ്യാങ്കളി; മേപ്പയ്യൂർ സ്റ്റാന്റിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്
മേപ്പയ്യൂർ: മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. ബസ് സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസ് ജീവനക്കാർ തമ്മിലാണ് സംഘർഷം നടന്നത്. ബസിൽ നിന്നിറങ്ങിയ ജീവനക്കാർ സ്റ്റാന്റിൽൽ വച്ച് വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് ഇരു സംഘങ്ങളെയും പിടിച്ച് മാറ്റിയത്. സംഘർഷത്തി പരിക്കേറ്റവർ
രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്; മേപ്പയൂരില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം
മേപ്പയൂര്‍: രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്, ഇ.കെ മുഹമ്മദ് ബഷീര്‍, സി.പി നാരായണന്, ആന്തേരി ഗോപാലകൃഷ്ണന് ശ്രീനിലയം വിജയന്, എം.വി.ചന്ദ്രന് പറമ്പാട്ട് സുധാകരന്, എടയിലാട്ട് ഉണ്ണികൃഷ്ണന്, നിധിന് വിളയാട്ടൂര്‍, അതുല്‍ നരക്കോട്, റിഞ്ചു രാജ്, മുഹറഫ്, എം.പി. കുഞ്ഞികൃഷ്ണന് നായര്‍, എം.മനോഹരമാരാര്,