Category: മേപ്പയ്യൂര്‍
ഗുണമേന്മയുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങണമെങ്കില്‍ മേപ്പയ്യൂരിലേക്ക് പോന്നോളൂ; ഓണ സമൃദ്ധി കര്‍ഷക ചന്തയ്ക്ക് തുടക്കമായി
മേപ്പയ്യൂര്‍: കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും ചേര്‍ന്ന് നടത്തുന്ന ഓണ സമൃദ്ധി കര്‍ഷക ചന്തയ്ക്ക് മേപ്പയൂരില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ മേപ്പയൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ചന്ത നടക്കുന്നത്. ഗുണമേന്മയുള്ള പച്ചക്കറികള്‍ക്ക് പുറമെ വിലക്കുറവുള്ളതും ചന്തയുടെ ആകര്‍ഷണമാണ്. കര്‍ഷക ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അധ്യക്ഷയായിരുന്നു.
ബസ് യാത്രക്കിടെ പയ്യോളി അങ്ങാടി സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി
തുറയൂർ: പയ്യോളി അങ്ങാടി സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി. പയ്യോളി അങ്ങാടി മനാമയിലെ മൊയിതീന്റെ പതിനായിരം രൂപയും വിലപ്പെട്ട രേഖകളുമാണ് നഷ്ടമായത്. ഇന്നലെ ഉച്ചയ്ക്ക് അട്ടക്കുണ്ട് പാലത്തിൽ നിന്ന് വടകരയിലേക്കുള്ള ബസ് യാത്രക്കിടയിലാണ് സംഭവം. പഴ്സിൽ ഡ്രെെവിംഗ് ലെെസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, എടിഎം എന്നിവയും പണവുമാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും വിവരം
ഈ ഓണത്തിനും അവർ പുത്തനുടുപ്പണിയും; പതിവു തെറ്റാതെ കിടപ്പുരോഗികൾക്ക് ഓണക്കോടിയുമായി മേപ്പയ്യൂരിലെ സുരക്ഷ പാലിയേറ്റീവ് കെയർ
മേപ്പയ്യൂർ: പതിവ് തെറ്റിക്കാതെ ഇത്തവണയും അവർക്ക് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഓണക്കോടി നൽകും. മേപ്പയ്യൂർ സൗത്തിൽ സുരക്ഷ രൂപീകൃതമായ കഴിഞ്ഞ നാല് വർഷമായി രോഗികൾക്ക് ഓണക്കോടി നൽകാറുണ്ട്. വിതരണത്തിനുള്ള ഓണക്കോടി വിവിധ യൂണിറ്റ് ഭാരവാഹികൾക്ക് നൽകി കൊണ്ട് പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഉണ്ണര സ്മാരക ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ
കീഴ്പ്പയ്യൂര്‍ കണ്ണമ്പത്ത്കണ്ടി ഫാത്തിമ അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ പരേതനായ ഏരത്തുകണ്ടി സൂപ്പിയുടെ ഭാര്യ കണ്ണമ്പത്ത്കണ്ടി ഫാത്തിമ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മുന്മെമ്പറും, കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി ട്രഷററുമായ കണ്ണമ്പത്തുകണ്ടി അമ്മത് ഏക മകനാണ്. മരുമകള്‍ ജമീല തയ്യുള്ളതില്‍. സഹോദരങ്ങള്‍: കുഞ്ഞയിശ ചെറിയനല്ലൂര്(തിരുവള്ളൂര്‍), അബ്ദുറഹിമാന് പട്ടേരിമണ്ണില്‍(മുയിപ്പോത്ത്), പരേതനായ പട്ടോനകണ്ടി മൊയ്തീന്(കീഴ്പ്പയ്യൂര്‍), കുഞ്ഞബ്ദുള്ള തിയ്യര്കണ്ടി(മേപ്പയ്യൂര്‍), കദീശ.
പ്രദര്‍ശന-വിപണനമേളയ്ക്കൊപ്പം മെഗാ ഒപ്പനയും തിരുവാതിരയും; കീഴരിയൂരുകാരെ ആവേശത്തിലാക്കി ‘ഓണാരവം 2022’-ന് തുടക്കമായി
കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഓണാരവം 2022 ന്റെ ഉദ്ഘാടനം സിനിമാ താരം നിര്‍മല്‍ പാലാഴി നിര്‍വഹിച്ചു. ഓണം പ്രദര്‍ശന-വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്തംഗം ടി.വി ജലജയ്ക്ക് ആദ്യ വില്പന നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല നിര്‍വഹിച്ചു. കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ അഞ്ച് വരെ കീഴരിയൂര്‍ സെന്ററിലാണ് പ്രദര്‍ശന-വിപണനമേള നടക്കുന്നത്.
മേപ്പയ്യൂര്‍ ഉന്തുമ്മല്‍ ഭാഗത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
മേപ്പയ്യൂര്‍: ഉന്തുമ്മല്‍ ഭാഗത്തുനിന്നും ഒമ്നി വാനിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മേപ്പയ്യൂര്‍ ബാങ്ക് റോഡില്‍ തെക്കെ വലയി പറമ്പില്‍ ഷാജിയുടെ പന്ത്രണ്ട് വയസുള്ള മകനെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ഞായറാഴ്ച ഉച്ചയോടെ മകന് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവമെന്ന് കുട്ടിയുടെ അമ്മ സുജ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ബെെക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി കറങ്ങി നടന്നു; വാല്യക്കോട്, മേപ്പയ്യൂർ സ്വദേശികൾ പിടിയിൽ
പേരാമ്പ്ര: പെരുവണ്ണാമൂഴി സ്വദേശി ജിഷ്ണുവിന്റെ ബെെക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വാല്യക്കോട് സ്വദേശി നിടുപ്പറമ്പില്‍ ആദര്‍ശ് (20) , മേപ്പയൂര്‍ പൂതേരിപ്പാറ കുന്നത്ത് അമല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഈ മാസം ഏഴിനാണ് ജിഷ്ണുവിന്റെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയത്. മോഷ്ടിച്ച ബൈക്കിന് രൂപമാറ്റം
പുതിയ സംരംഭം തുടങ്ങാനുള്ള നിര്‍ദ്ദേശങ്ങളും സംരംഭകരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരവുമേകി; മേപ്പയ്യൂരില്‍ ലോണ്‍ – ലൈസന്‍സ്- സബ്സിഡി മേള
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ -ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ചു. ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ സംരംഭകരുമായുള്ള മുഖാമുഖം പരിപാടിയില്‍ വ്യവസായ വകുപ്പ് ഓഫീസര്‍ സുധീഷ് കുമാര്‍ പങ്കെടുത്തു. സംരംഭകരുടെ ആശങ്കകളും
മേപ്പയ്യൂരില്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും സി.ഡി.എസ്സിന്റെയും ഓണം വിപണന മേള; തുമ്പപ്പൂ 2022 ന് തുടക്കമായി
മേപ്പയ്യൂര്‍: കുടുംബശ്രീ ജില്ലാ മിഷന്റെയും, സി.ഡി.എസ്സിന്റെയും ആഭിമുഖ്യത്തില്‍ ഓണം വിപണന മേള – തുമ്പപ്പൂ 2022 -ആരംഭിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഇ. ശ്രീ ജയ അധ്യക്ഷതവഹിച്ചു. ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഓണക്കോടി വിതരണം വൈ.പ്രസിഡണ്ട് എന്‍.പി ശോഭ നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ്
സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതി; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള നാളെ
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായാണ് മേള നടത്തുന്നത്. നാളെ ഉച്ചയ്ക്ക് 2.30ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന മേള പ്രസിഡന്റ് കെ. ടി രാജന് ഉദ്ഘാടനം ചെയ്യും. ചെറുകിട സംരംഭകര്‍ക്കുള്ള ഉദ്യം രജിസ്ട്രേഷന്, കെ.എ.ഐ.എഫ്.ടി രജിസ്ട്രേഷന്, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്,