Category: മേപ്പയ്യൂര്‍
മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള ബൈക്ക് യാത്രയ്ക്കിടയിൽ കൈചെയിൻ നഷ്ടപ്പെട്ടതായി പരാതി
മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള യാത്രയ്ക്കിടയിൽ കൈ ചെയിൻ നഷ്ടപ്പെട്ടതായി പരാതി. മേപ്പയ്യൂർ സ്വദേശിനിയുടെ മുക്കാൽ പവൻ വരുന്ന കൈ ചെയിനാണ് നഷ്ടപ്പെട്ടത്. ഇന്നലെ (1 ഫെബ്രുവരി 2025 ) വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിലാണ് സലഫി സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെ യാത്ര
ജൽ ജീവൻ പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തീകരിക്കണം; മേപ്പയ്യൂരിൽ യു.ഡി എഫിന്റെ സായാഹ്ന ധർണ്ണ
മേപ്പയ്യൂർ: ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ളത്തിൻ്റെ ടാങ്ക് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, പദ്ധതിക്കു വേണ്ടി പൈപ്പിടുവാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മേപ്പയ്യൂർ ടൗണിൽ നടത്തിയ ധർണ്ണ ഡിസിസി ജന:സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട്
എട്ട് ദിവസം, മൂന്നു മന്ത്രിമാർ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അടക്കം പ്രഗത്ഭരായ കലാകാരന്മാര്‍, മെഗാ ഇവന്റുകൾ, ഫുഡ് ഫെസ്റ്റ്; മേപ്പയൂർ ഫെസ്റ്റിന് നാളെ തിരി തെളിയും
മേപ്പയൂർ: മേപ്പയൂർ ഫെസ്റ്റ് ജനകീയ സാംസ്കാരിക ഉത്സവം ഫെബ്രുവരി രണ്ട് മുതൽ ഒമ്പത് വരെ നടക്കും. ഞായറാഴ്ച വൈകീട്ട് സലഫി കോളജ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ ഫെസ്റ്റിന് തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആയിരങ്ങൾ അണിനിരക്കുന്ന ഘോഷയാത്രയിൽ പഞ്ചായത്തിലെ 17 വാർഡുകൾ മത്സര അടിസ്ഥാനത്തിൽ നിശ്ചല ദൃശ്യങ്ങളടക്കം നിരവധി കലാപ്രകടനങ്ങളുണ്ടാവും. 5
മേപ്പയ്യൂരിലും അരിക്കുളത്തും കുറുക്കന്റെ ആക്രമണം; ആറ് പേര്‍ക്ക് പരിക്കേറ്റു
മേപ്പയ്യൂര്‍: മേപ്പയ്യൂരിലും അരിക്കുളത്തും കുറുക്കന്റെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. മേപ്പയ്യൂര്‍ – ചങ്ങരം വെളളിയിലും അരിക്കുളം മേലിപ്പുറത്ത് ഭാഗത്തും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയാണ് കുറുക്കന്‍ ആക്രമിച്ചിരിക്കുന്നത്. പുതുക്കുടി മീത്തല്‍ സരോജിനി, നന്ദാനത്ത് പ്രകാശന്‍, മഠത്തില്‍ കണ്ടി പ്രമീള, എരഞ്ഞിക്കല്‍ ഗീത, പാറക്കെട്ടില്‍ സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മഠത്തില്‍ കണ്ടി പ്രമീള, എരഞ്ഞിക്കല്‍ ഗീത, നന്ദാനത്ത് പ്രകാശന്‍
അരിക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; ക്വട്ടേഷന്‍ സംഘാംഗമായ വിയ്യൂര്‍ സ്വദേശി പിടിയിലായത് ചെങ്ങോട്ടുകാവില്‍ ഒളിവില്‍ കഴിയവെ, ഇയാള്‍ വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ്
മേപ്പയ്യൂര്‍: അരിക്കുളം തറമ്മലങ്ങാടിയില്‍ വെച്ച് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ വിയ്യൂര്‍ സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗം പിടിയിലായത് ചെങ്ങോട്ടുകാവില്‍ ഒളിവില്‍ കഴിവെ. അരീക്കല്‍ മീത്തല്‍ ചൊക്കട എന്ന അഖില്‍ ചന്ദ്രനെയാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. പല സ്റ്റേഷനുകളിലായി കളവ്, പിടിച്ചുപറി, അടിപിടി, കത്തിക്കുത്ത്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ
അരിക്കുളം തറമ്മലങ്ങാടിയില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട വിയ്യൂര്‍ സ്വദേശി പിടിയില്‍
മേപ്പയ്യൂര്‍: അരിക്കുളം തറമ്മലങ്ങാടിയില്‍വെച്ച് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ക്വട്ടേഷന്‍ സംഘാംഗമായ വിയ്യൂർ സ്വദേശി അഖില്‍ ചന്ദ്രന്‍ ആണ് മേപ്പയ്യൂര്‍ പൊലീസിന്റെ പിടിയിലായത്. വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അഖില്‍ ചന്ദ്രന്‍. നേരത്തെ ആർ.എസ്.എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഇയാള്‍ നിരവധി അക്രമസംഭവങ്ങളില്‍ പ്രതിയായിരുന്നു. ഇയാള്‍ക്കെതിരെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ വാറണ്ട് നിലവിലുണ്ട്.
മേപ്പയ്യൂരില്‍ ലൈറ്റ് ഏന്റ് സൗണ്ട്‌സ് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഐവലൈറ്റ് ഏന്റ് സൗണ്ട്‌സ് ജീവനക്കാരന്‍ അത്തിക്കോട്ട് മുക്ക് ചെറുവത്ത് അനൂപ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. അച്ഛന്‍: കേളപ്പന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: അനീഷ്, അജീഷ്, അഭിലാഷ്, അര്‍ജുന്‍, അനാമിക.
വികസനപാതയില്‍ കുറ്റ്യാടി; കാവിൽ കുട്ടോത്ത് റോഡ് അടക്കം 33 റോഡുകൾക്ക് 6.41 കോടി രൂപ അനുവദിച്ചു
കുറ്റ്യാടി: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 6.41 കോടി രൂപ രൂപ അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിനായി 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 1000 കോടി രൂപ വകയിരുത്തിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് 33 റോഡുകൾക്ക് 6.41 കോടി രൂപ അനുവദിച്ചത്.
ഇശ്ഫാക്ക് 2025 പെൻഷൻ പദ്ധതിക്ക് മേപ്പയ്യൂർ പഞ്ചായത്തിൽ തുടക്കമായി; നടപ്പിലാക്കുന്നത് ദുബൈ കെ.എം.സി.സി
മേപ്പയ്യൂർ: ദുബൈ കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന ഇശ്ഫാക്ക് 2025 വാർഷിക പെൻഷൻ പദ്ധതിയുടെ മേപ്പയ്യൂർ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. മഹാരാഷ്ട്ര സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷറർ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ദുബൈ കെ.എം.സി.സി പഞ്ചായത്ത് പ്രസിഡൻ്റ് കുളപ്പുറത്ത് അബ്ദുറഹിമാൻ പഞ്ചായത്ത് മുസ്ലീം
ഔഷധഗുണങ്ങളില്‍ കേമന്‍, കിലോഗ്രാമിന് 300 രൂപ വില; രക്തശാലിയില്‍ വിജയം കൊയ്യാനൊരുങ്ങി മേപ്പയ്യൂരിലെ കൃഷി ഉദ്യോഗസ്ഥർ
മേപ്പയൂർ: മേപ്പയൂരില്‍ രക്തശാലി പുഞ്ച നെൽകൃഷിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മേപ്പയൂർ പാടശേഖരത്തിലെ അത്തിക്കോട്ട് വയലിൽ രക്തശാലി കൃഷി ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി ഓഫീസർ ആർ.എ അപർണ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ, കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ എന്നിവരാണ് നെൽകൃഷി