Category: മേപ്പയ്യൂര്‍

Total 1169 Posts

പഠനത്തില്‍ മിടുക്കന്‍, നാട്ടുകാര്യങ്ങളില്‍ നിറസാന്നിദ്ധ്യം; മേപ്പയ്യൂരില്‍ മരണമടഞ്ഞ അമല്‍ കൃഷ്ണ അപകടത്തില്‍പെട്ടത് സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴി, യാത്രാമൊഴിയേകി നാട്

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ നാട്. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും എല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്ന അമലിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നാളെ ആരംഭിക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കായി രാത്രി മുഴുവന്‍ പഠിച്ച് ഇന്ന് രാവിലെ 7 മണിയോടെ നരക്കോടുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവും വഴിയാണ്

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് 122 വര്‍ഷങ്ങള്‍; മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം, ‘വര്‍ണം -2023’ കലോത്സവമാക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ 122ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘വര്‍ണം -2023’ എന്ന പേരില്‍ മാര്‍ച്ച് 10നാണ് പരിപാടികള്‍ നടക്കുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 1,2,3 ക്ലാസുകളിലെ കുട്ടികളുടെ കലാപരിപാടികള്‍ വെള്ളിയാഴ്ച്ച രാവിലെ 10മണിക്ക് ആരംഭിക്കും. വൈകുന്നേരം 5 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങിനുശേഷം

ഏവര്‍ക്കും പ്രിയങ്കരന്‍, എസ്.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം, അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്ടുകാരും ബന്ധുക്കളും; അമല്‍ കൃഷ്ണയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരിച്ച അമല്‍ കൃഷ്ണ (17)യുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍. ഏവര്‍ക്കും പ്രിയങ്കരനായ അമലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അമല്‍ കൃഷ്ണ എസ്.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍

കലോത്സവങ്ങള്‍ വിദ്യാലയങ്ങളെ ജനകീയമാക്കുന്നു; നിടുംമ്പൊയില്‍ ബി.കെ.എന്‍.എം യു.പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റും

മേപ്പയ്യൂര്‍: നിടുംമ്പൊയില്‍ ബി.കെ.എന്‍.എം യു.പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ എന്‍.പി. ഉദ്ഘാടനം ചെയ്തു. മാറി വരുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികളിലുണ്ടാവുന്ന തെറ്റായ പ്രവണതകളെ മറികടക്കാന്‍ ഏറ്റവും നല്ല ഉപാധികളിലൊന്നാണ് വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന കലോത്സവങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വൈസ് പ്രസിഡന്റ് പറഞ്ഞു. രക്ഷിതാവും വിദ്യാര്‍ത്ഥികളും, അധ്യാപകരും സമൂഹവും തമ്മില്‍

മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി

മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂളിലെ പ്ലസ് വമ്‍ വിദ്യാർത്ഥി അമല്‍ കൃഷ്ണയുടെ മരണത്തെ തുടർന്നാണ് സ്കൂളിന് അവധി നൽകുന്നത്. ഐടി പരീക്ഷ ഉള്‍പ്പടെയുള്ള എല്ലാ ക്ലാസുകളും നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍-നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവ് ഓഫീസിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും

മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

മേപ്പയ്യൂര്‍: മേപ്പയൂരിലുണ്ടായ വാഹനാപകത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണ (17) അണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ – നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവിന് സെന്ററിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ

മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു; പതിനേഴ്കാരനായ വിദ്യാര്‍ഥിക്ക് പരിക്ക്

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. പതിനേഴ്കാരനായ വിദ്യാര്‍ഥിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ മേപ്പയ്യൂര്‍ കൊയിലാണ്ടി റോഡില്‍ പാലിയേറ്റീവ് ഓഫീസിന് മുമ്പില്‍ വച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപേയി. പരിക്കേറ്റ വിദ്യാര്‍ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

മേപ്പയ്യൂര്‍ നരക്കോട് പുത്തന്‍പുരയില്‍ ദാമോദരന്‍ നായര്‍ (മരുതേരിപറമ്പത്ത്) അന്തരിച്ചു

നരക്കോട്: പുത്തന്‍പുരയില്‍ ദാമോദരന്‍ നായര്‍ (മരുതേരിപറമ്പത്ത്) അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി കുട്ടി. മക്കള്‍: പവിത്രന്‍ (ഖത്തര്‍) പ്രകാശന്‍, സതീശന്‍ (ഖത്തര്‍) അനീഷ് (ഖത്തര്‍). മരുമക്കള്‍: മിനി, ദിവ്യ, ലിജിത, ചിഞ്ചു എസ് ശേഖര്‍ (നരക്കോട് എ.എല്‍.പി സ്‌കൂള്‍ അധ്യാപിക).

വാദ്യമേളങ്ങളോടെ ഘോഷയാത്ര, തുടര്‍ന്ന് ആഘോഷങ്ങളുടെ രാവുകള്‍, ‘ചിലമ്പൊലി 2023’; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തി. ചിലമ്പൊലി 2023 എന്ന പേരില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. കുടുബശ്രീ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടി മൂന്ന് ദിവസങ്ങളിലായാണ് നടന്നത്. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍

കുടുംബത്തിന്റെ ഏക ആശ്രയം, നാട്ടുകാർക്ക് സുപരിചിതൻ; നരക്കോട് കിണറിൽ വീണ് മരിച്ച ഷിബുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ നാട്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് സ്വദേശി തെക്കേ വലിയപറമ്പില്‍ മീത്തല്‍ ഷിബു (36) വിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ ദു:ഖിതരായി കുടുംബക്കാരും നാട്ടുകാരും. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഷിബുവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് ഷിബു മരണമടഞ്ഞത്. കിണറ്റിനടുത്തേക്ക് പോയപ്പോള്‍ ആള്‍മറയില്ലാത്തതിനാല്‍ അബദ്ധത്തില്‍ കിണറ്റിലേക്ക്

error: Content is protected !!