Category: മേപ്പയ്യൂര്‍

Total 1237 Posts

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്ദമുയർത്തി, ക്രൂരമർദ്ദനങ്ങളും ജയിൽവാസവും, ജില്ലയിൽ സി.പി.എം ന്റെ അമരക്കാരനായി; കേളുവേട്ടൻ ഓർമ്മയായിട്ട് 32 വർഷങ്ങൾ

വടകര: സ്വാതന്ത്ര്യ സമരസേനാനിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായിരുന്ന കേളു ഏട്ടന്‍ ഓര്‍മ്മയായിട്ട് 32 വർഷങ്ങൾ. ത്യാഗനിര്‍ഭരമായ കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രവര്‍ത്തനത്തിനിടയിൽ ക്രൂരമർദ്ദനങ്ങളും ജയിൽവാസവും അനുഭവിക്കേണ്ടിവന്ന ആളാണ് അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പോരാടിയ കേളു ഏട്ടൻ 1991 മെയ് 20 ന് വിടപറഞ്ഞു. വടകര പഴങ്കാവിലാണ് എം.കെ കേളു എന്ന കേളു ഏട്ടൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി,141 പേർക്ക് ഫുൾ എപ്ലസ്; മികച്ച വിജയവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.സ് സ്കൂൾ

മേപ്പയ്യൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.സ് സ്കൂൾ. പരീക്ഷ എഴുതിയ 739 പേരെയും വിജയിപ്പിച്ചാണ് സ്കൂൾ മികച്ച വിജയം സ്വന്തമാക്കിയത്. പരീക്ഷ എഴുതിയ 141 പേർ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടിയ ​ഗവ. സ്കൂളായിരുന്നു മേപ്പയ്യൂർ. 99.5 ശതമാനമായിരുന്നു

ആരോഗ്യ രംഗത്തെ മുന്നേറ്റം; കീഴ്പയ്യൂരിലെ ആരോഗ്യ ഉപകേന്ദ്രം ഇനി ജനകീയ ആരോഗ്യ കേന്ദ്രം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പ്പയ്യൂര്‍ ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സബ് സെന്ററുകള്‍, ജനകീയ ആരോഗ്യേ കേന്ദ്രങ്ങള്‍ ആക്കി മാറ്റിയതിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു. ആരോഗ്യ വകുപ്പു മന്തി വീണാ ജോര്‍ജ്

മേപ്പയ്യൂര്‍ വിളയാട്ടൂര്‍ കുഞ്ഞിക്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ കുഞ്ഞിക്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. ഭാര്യ: കമല. മക്കള്‍: സത്യന്‍, വിജയന്‍, സന്തോഷ്. മരുമക്കള്‍: സജിത, രമാ ദേവി, സജിത. സഹോദരങ്ങള്‍: ദാമോധരന്‍ അടിയോടി, കുഞ്ഞി മാധവി, പരേതനായ കുഞ്ഞിക്കണാരന്‍ അടിയോടി.

വിളയാട്ടൂര്‍ കേളോത്ത് താഴകുനി പാച്ചി അന്തരിച്ചു

മേപ്പയ്യൂർ: വിളയാട്ടൂര്‍ കേളോത്തു താഴകുനി പാച്ചി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ചങ്ങരൻ, ബാലൻ, രാജൻ, രാഘവൻ, കാർത്ത്യായനി, വസന്ത. മരുമക്കൾ: ജാനു, റീന, ഗീത, ബിന്ദു, പരേതരായ പാച്ചർ, ശ്രീധരൻ. ബുധനാഴ്ച പകല്‍ പതിനൊന്നരയോടെ സംസ്കാരം നടന്നു. സഞ്ചയനം തിങ്കളാഴ്ച.

പുത്തന്‍ മോടിയിലേക്ക്; മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം സയ്യിദ് അലി തങ്ങള്‍ പാലേരി നിര്‍വ്വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ഹോണസ്റ്റി അധ്യക്ഷനായി. മഹല്ല് ഖാസി കെ നിസാര്‍ റഹ്മാനി മുഖ്യ പ്രഭാഷണം നടത്തി. ടൗണ്‍ പള്ളി ഖത്തീബ് ശിഹാബ് മാഹിരി, മഹല്ല് പ്രസിഡന്റ് കെ.കെ കുഞ്ഞമ്മത് ഹാജി, സെക്രട്ടറി

മേപ്പയ്യൂര്‍ പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു

മേപ്പയ്യൂര്‍: പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. കുറേ കാലമായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ; ദിൽഷ ചാവട്ട്, റിൻഷാ വയനാട്. മരുമക്കൾ: മുഹമ്മദ് റഫീഖ്, ഫസൽ റഹ്‌മാൻ. സഹോദരങ്ങള്‍: അമ്മദ്, അസൈനാർ , അബ്ദുല്ല , ബഷീർ മൂവരും കരയാട്,

മേപ്പയ്യൂര്‍ ജനകീയമുക്കില്‍ പൊതുജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ജനത കൂട്ടായ്മ; പരിശോധനക്കായി എത്തിച്ചേര്‍ന്നത് നിരവധിപേര്‍

മേപ്പയ്യൂര്‍: ജനത കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മേപ്പയ്യൂരിലെ ജനകീയമുക്ക് വാര്‍ഡ്. മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മിംസ് കോഴിക്കോട്, മാഹി ഡെന്റൽ കോളജ്, സൈമൺസ് കണ്ണാശുപത്രി എന്നിങ്ങനെ ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ അണിനിരന്ന മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമായി മാറി. ആരോഗ്യ നില പരിശോധിക്കാനും

‘എല്‍.പി തലത്തില്‍ സംസ്‌കൃത അധ്യാപക തസ്തിക അനുവദിക്കണം’; കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ മേപ്പയ്യൂരില്‍ ജില്ലാപഠനക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ കേരളസംസ്‌കൃതാധ്യാപക ഫെഡറേഷന്‍ കോഴിക്കോട് ജില്ലാപഠനക്യാമ്പ് സംഘടിപ്പിച്ചു. എല്‍.പി.തലത്തില്‍ സംസ്‌കൃത പഠനം ആരംഭിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞിട്ടും സംസ്‌കൃത അധ്യാപക തസ്തിക അനുവദിക്കാതിരിക്കുന്നത് സംസ്‌കൃതത്തോടുള്ള അവഗണനയാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു. എല്‍.പി തലത്തില്‍ സംസ്‌കൃതം പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണ് ഈ സാഹചര്യത്തില്‍ അധ്യാപക നിയമനനം ആവശ്യാമാണെന്നും പറഞ്ഞു.

മഞ്ഞക്കുളം – മൈക്രോവേവ് റോഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം അപകടാവസ്ഥയില്‍; പുനര്‍നിര്‍മിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍

മേപ്പയൂര്‍: മഞ്ഞക്കുളം മൈക്രോവേവ് റോഡില്‍ സിറാജുല്‍ ഹുദാ കോളജിനു സമീപത്തെ പാലം അപകടവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്ന നിലയിണുള്ളത്. ദേശീയപാതയില്‍ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതിനായി പുലപ്രക്കുന്നിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയോളമായി വഗാഡ് കമ്പനിയുടെ വലിയ ടോറസ് ലോറികള്‍ പാലത്തിനു മുകളിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരുന്നത്. വലിയ വാഹനം ഇടതടവില്ലാതെ കടന്നു പോയതിന്റെ ഫലമായാണ്

error: Content is protected !!