Category: മേപ്പയ്യൂര്‍

Total 1238 Posts

വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് മേപ്പയ്യൂരില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: ജുമുഅക്ക് അനുമതി നിഷേധം, ന്യൂനപക്ഷ കോച്ചിംങ്ങ് സെന്ററുകള്‍ അടച്ചുപൂട്ടല്‍, ഇന്ധന വില വര്‍ധനവ്, വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടാനുള്ള ഉത്തരവ്, വാക്‌സിന്‍ വിതരണത്തിലെ അപാകത എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ക്കെതിരെ യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച സമരം മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി

പ്രതിസന്ധികളെ അതിജീവിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; തീര്‍ത്ഥ ഹരിദാസിന് മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ ആദരം

മേപ്പയ്യൂര്‍: ജന്മനാ തന്നെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറിലായ തീര്‍ത്ഥ ഹരിദാസിന് സ്.എസ്.എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. ഒന്നാം ക്ലാസ് മുതല്‍ വീല്‍ചെയറിലാണ് തീര്‍ത്ഥ സ്‌കുളിലെത്തിയത്. പരിമിതികളെ ഊര്‍ജമാക്കി പ്രകടനമാണ് തീര്‍ത്ഥ മികച്ച കാഴ്ച വെച്ചത്. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി.പരീക്ഷ പാസായി ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. കിണറുള്ളതില്‍ ഹരിദാസന്‍

കീഴരിയൂരില്‍ ചെങ്കല്‍ കയറ്റിവന്ന ലോറി മറിഞ്ഞു; ലോഡിംഗ് തൊഴിലാളിക്ക് പരുക്ക്‌

കീഴരിയൂര്‍: കീഴരിയൂര്‍ പള്ളിക്ക് സമീപം ചെങ്കല്‍ കയറ്റിവന്ന ലോറി മറിഞ്ഞു. വീതി കുറഞ്ഞ റോഡിലൂടെ കല്ല് കയറ്റി വരുന്നതിനിടയില്‍ റോഡിന്റെ സൈഡ് ഇടിഞ്ഞ് താഴുകയായിരുന്നു. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.റോഡിനടുത്തുളള വലിയപറമ്പില്‍ സുനിലിന്റെ വീടിന്റെ ചുമരിലേക്കാണ് ലോറി മറഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കില്ല. ലോറിയിലുണ്ടായിരുന്ന ലോഡിംഗ് തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്. വീടിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. കല്ല് മാറ്റിയാലെ

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; കസ്റ്റംസ് സംഘം മൊഴിയെടുത്തു, കൂടുതൽപേർ ഉടൻ അറസ്റ്റിലാകും

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നതായി സൂചന. ഇന്നലെ അറസ്റ്റിലായ കൊടുവള്ളി സ്വദേശികളായ നൗഷാദ് (31), മുഹമ്മദ് സ്വാലിഹ് (38), സൈഫുദ്ദീൻ (35) എന്നിവരെ ഇന്ന് വൈകീട്ടോടെ റിമാൻഡ് ചെയ്യും. ഇവർ തട്ടി കൊണ്ടുപോകലിന് സഹായം ചെയ്തവരാണ്. ഇവരിൽ നിന്നും പ്രതികളെക്കുറിച്ചുള്ള സൂചനകൾ പോലീസിന്

എല്ലാ പ്രതിസന്ധികളെയും ചെറു പുഞ്ചിരിയോടെ നേരിട്ടു; അതിജീവനത്തിന്റെ വിജയതിളക്കത്തില്‍ ചെറുവണ്ണൂരിലെ മുഹമ്മദ് ഡാനിഷ്

പേരാമ്പ്ര: എസ് എസ് എല്‍ സി പരീക്ഷയില്‍ ഒമ്പത് എ പ്ലസ് നേടി ചെറുവണ്ണൂരിലെ മുഹമ്മദ് ഡാനിഷ് നേടിയ വിജയത്തിന് തിളക്കമേറയുണ്ട്. പെട്ടെന്ന് എല്ല് പൊട്ടുന്ന അസൂഖമാണ് ഡാനിഷിന്. അതിനാല്‍ പരിചയമില്ലാത്ത മറ്റാര്‍ക്കും സഹായത്തിന് പോലും ശരീരത്തില്‍ പിടിക്കാനാകില്ല. അഞ്ചാം ക്ലാസ് മുതല്‍ ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂളിലാണ് പഠനം. എന്നും രാവിലെ ഡാനിഷിനെ ഉമ്മയും ബാപ്പയും

കൊയിലാണ്ടിയില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പ്രവാസിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിൽ; സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവോ?

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സ്വര്‍ണ്ണക്കടത്ത് ക്യാരിയറെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൊടുവള്ളി സ്വദേശി നൗഷാദ്, മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി സൈഫുദ്ദീന്‍ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകല്‍.

കനത്ത കാറ്റും മഴയും; കൊയിലാണ്ടിയില്‍ ട്രെയിനിനു മുകളില്‍ തെങ്ങ് വീണു, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രെയിനു മുകളില്‍ തെങ്ങ് വീണു. മംഗലാപുരം തിരുവനന്തപുരം ട്രെയിനുകളിലാണ് തെങ്ങ് വീണത്. ഫയര്‍ഫോഴ്‌സ് അടക്കമുള്ള സന്നദ്ധ സേവനങ്ങളുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്. തെങ്ങു വീണതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം താത്ക്കാലികമായി തടസപ്പെട്ടിരുന്നെങ്കിലും മരങ്ങള്‍ നീക്കം ചെയ്ത് ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇലട്രിക് ലൈനിലാണ് തെങ്ങ്

ചരിത്രവിജയവുമായി വീണ്ടും ജി വി എച്ച് എസ് എസ് മേപ്പയ്യൂര്‍; 307 പേര്‍ക്ക് ഫുള്‍ എപ്ലസ്, 99.61 വിജയ ശതമാനം

മേപ്പയ്യൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ചരിത്രവിജയവുമായി വീണ്ടും ജി വി എച്ച് എസ് എസ് മേപ്പയ്യൂര്‍. കൊവിഡ് മഹാമാരിക്കിടയിലും മികവാര്‍ന്ന വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്. 99.61 ആണ് വിദ്യാലയത്തിലെ വിജയ ശതമാനം. പരീക്ഷയെഴുതിയ 799 വിദ്യാര്‍ഥികളില്‍ 307 പേരും മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. 81 കുട്ടികള്‍ 9 വിഷയങ്ങള്‍ക്ക് എപ്ലസ് നേടി.

മുസ്ലിം ലീഗ് നേതാവ് സി.പി.അബ്ദുല്ലയുടെ ചരമദിനത്തില്‍ ‘ഓര്‍മ്മ മരം’ നട്ട് യൂത്ത് ലീഗ്

മേപ്പയ്യൂര്‍: മുസ്ലിം ലീഗിന്റെ നേതാവ് സി.പി.അബ്ദുല്ലയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മ്മ മരം നട്ട് യുത്ത് ലീഗ്. മേപ്പയ്യൂര്‍ പഞ്ചായത്ത് യുത്ത് ലീഗ് കമ്മിറ്റിയാണ് സി.പി ഓര്‍മ്മ മരം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ എളമ്പിലാട് ശാഖാ തല ഉദ്ഘാടനം മേപ്പയ്യൂര്‍ വി.ഇ എം യു.പി സ്‌കൂളിന് സമീപം ഗ്രാമ പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി ഫലവൃക്ഷ തൈ

പൊതു ശൗചാലയം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു; പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്

മുയിപ്പോത്ത്: പൊതു ശൗചാലയത്തിന്റ ജനല്‍ ചില്ലുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. നിരപ്പം സ്റ്റേഡിയത്തിനായി ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച പൊതു ശൗചാലയത്തിന്റ ജനല്‍ ചില്ലുകളാണ് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ നശിപ്പിച്ചത്. ഇതിന് മുമ്പും ഇത്തരത്തില്‍ ശൗചാലയത്തിന്റ ജനല്‍ ചില്ലുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇരുട്ടിന്റെ മറവിലുള്ള സാമൂഹിക വിരുദ്ധരുടെ ഇത്തരം നടപടികളില്‍ വെണ്ണാ

error: Content is protected !!