Category: മേപ്പയ്യൂര്‍
‘ഉമ്മന്‍ചാണ്ടിയുടെ ജീവിതം പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കണം’; രാജീവ് ഗാന്ധി സ്റ്റഡിസെന്റര്‍ മേപ്പയ്യൂരില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: ഉമ്മന്‍ചാണ്ടിയുടെ ജീവിതം പൊതുപ്രവര്‍ത്തകള്‍ മാതൃകയാക്കണമെന്ന് സംസ്‌ക്കാര സാഹിതി ജില്ലാ ചെയര്‍മാനും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ് അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ പ്രയാസങ്ങള്‍ തന്റെ കൂടി പ്രയാസങ്ങളായിക്കണ്ട് പ്രശ്‌നപരിഹാരം നടത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. എല്ലാവര്‍ക്കും എന്തെങ്കിലും പഠിക്കാന്‍ കഴിയുന്ന പാഠപുസ്തകമായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേപ്പയ്യൂരില്‍ രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മേപ്പയ്യൂര്‍ മഞ്ഞക്കുളത്തെ വള്ളില്‍ അശോകന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മഞ്ഞക്കുളത്തെ വള്ളില്‍ അശോകന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ജിഷ. മക്കള്‍: അഖില്‍, അനാമിക. സഹോദരങ്ങള്‍ : കുഞ്ഞിക്കണ്ണന്‍, രാജന്‍, സുരേഷ്, സത്യന്‍, പരേതരായ വി കണാരന്‍, ബാലകൃഷ്ണന്‍.
മുസ്ലീം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ മേപ്പയ്യൂര്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ.അബ്ദുറഹിമാന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: തുറയൂര്‍-കീഴരിയൂര്‍ പഞ്ചായത്തുകളിലെ മുസ്ലീം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ അബ്ദുറഹിമാന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: ആസ്യ. മക്കള്‍: നൗഷാദ് കുന്നുമ്മല്‍ ( കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുന്‍ ജന:സെക്രട്ടറി), അഷ്‌കര്‍(ഒമാന്‍), നവാസ്(ദുബൈ), ഹാജറ. മരുമക്കള്‍: ഇസ്മായില്‍ കണ്ടിയില്‍(സൗദി അറേബ്യ), ബുഷറ, സുലൈഖ, സമീറ. [mis3]
പണവും സ്വർണ്ണവും അടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നുവെച്ചു; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് ചെറുവണ്ണൂർ സ്വദേശിയായ ഓട്ടോ ഡ്രെെവർ ഷാജി
പേരാമ്പ്ര: ഓട്ടോയിൽ മറന്നുവെച്ച പണവും സ്വർണ്ണവും അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് ഓട്ടോ ഡ്രെെവർ. ചെറുവണ്ണൂർ സ്വദേശി കോറോത്തു കണ്ടി ഷാജിയാണ് മാതൃകാ പ്രവർത്തനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പേരാമ്പ്രയിൽ നിന്ന് ആവളയിലേക്ക് ഓട്ടോയിൽ കയറിയ യാത്രക്കാരി സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടയിൽ ബാഗ് എടുക്കാൻ വിട്ടുപോയി. യാത്ര കഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് പിൻസീറ്റിലുള്ള
‘പുതിയ പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന് പ്രതീക്ഷ’; മേപ്പയ്യൂരില്‍ സി.പി.ഐ. കൊയിലാണ്ടി മേഖലാ ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: രാജ്യത്ത് പുതുതായി രൂപീകരിക്കപ്പെട്ട ‘ഇന്ത്യ ‘എന്ന പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന്റെ പ്രതീക്ഷയെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി. മേപ്പയ്യൂരില്‍ സി.പി.ഐ. കൊയിലാണ്ടി മേഖലാ ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ഒത്താശയോടെയാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത്. മണിപ്പൂര്‍ കലാപത്തിനു പിറകില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍
അന്താരാഷട്ര കടുവാ ദിനാചരണം; മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായ് ബോധവല്‍ക്കരണ ക്ലാസ് ഒരുക്കി
മേപ്പയ്യൂര്‍: ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും, മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രീന്‍ കേറ്റഡ് കോര്‍പും സംയുക്തമായാണ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തിയത്. ഹെഡ്മാസ്റ്റര്‍ നിഷിദ് കെ ഉദ്ഘാടനം
‘കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കണം’; ആവശ്യവുമായി എന്‍സിപി യോഗം
കൊഴുക്കല്ലൂര്‍: കൊയിലാണ്ടി താലൂക്കിലെ ഏറ്റവും നല്ല വില്ലേജായി അംഗീകാരം ലഭ്യമായ മേപ്പയൂര്‍ പഞ്ചായത്തിലെ കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കണമെന്ന ആവശ്യം ശക്തം. എന്‍.സി.പി കൊഴുക്കല്ലൂര്‍ വാര്‍ഡ് കമ്മിറ്റിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മേപ്പയ്യൂര്‍ ടൗണില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസിന് ടൗണില്‍ തന്നെയുള്ള മേപ്പയ്യൂര്‍ വില്ലേജ് ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സൗകര്യപ്രദമായ ഓഫീസ് നിര്‍മ്മിക്കാവുന്നതാണ്.
തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കായ് ബോധവല്‍ക്കരണം; മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കായ് ക്ലാസ് നടത്തി അഗ്നിരക്ഷാ സേന
മേപ്പയ്യൂര്‍: പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വേണ്ടി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി. തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചും വിവിധതരം ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയും ക്ലാസ് എടുത്തു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി. റഫീഖിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. മെഡിക്കല്‍ ഓഫീസര്‍ ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു.
മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു. അന്‍പത്തി ഒന്‍പത് വയസ്സായിരുന്നു. പരേതനായ മൊയ്തീന്‍ ഹാജിയുടെയും കുഞ്ഞയിഷ ഹജുമ്മയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഡോ.റഹ്ന ഷഹീദ (ഇക്ര ആശുപത്രി കോഴിക്കോട്), സൈനബ ഷഹിദ, മുഹമ്മദ് ഹാഷിം. മരുമകന്‍: സിനാന്‍ മിഷാരി (മാത്തോട്ടം). സഹോദരങ്ങള്‍: അബ്ദുള്‍ നാസര്‍, സുബൈദ.
ആഗ്രഹങ്ങൾക്ക് ‘ലിമിറ്റ്’ വയ്ക്കാതെ അനുഗ്രഹ; ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും അനായാസം ഓടിച്ച് മേപ്പയ്യൂരിന്റെ വനിതാ ബസ് ഡ്രൈവർ
മേപ്പയ്യൂര്‍: ആഗ്രഹങ്ങള്‍ ലിമിറ്റ് ചെയ്ത് വെക്കാതെ ഇറങ്ങിത്തിരിച്ച ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറുടെ കൈകളില്‍ ഇപ്പോള്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിന്റെ വളയവും ഭദ്രം. പേരാമ്പ്ര വടകര റൂട്ടില്‍ ബസ് ഡ്രൈവറായി തുടക്കം കുറിച്ച മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ ഇപ്പോള്‍ വളയം പിടിക്കുന്നത് തിരക്കേറിയ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലാണ്. ദിവസങ്ങല്‍ കൊണ്ടുതന്നെ ആ വളയവും തന്റെ കരങ്ങളില്‍