Category: മേപ്പയ്യൂര്‍
സെയ്ത് ഉമ്മര്‍ ബാഫഖി തങ്ങള്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ ഓര്‍മ്മ പുതുക്കി ലീഗ്; മേപ്പയ്യൂരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സെയ്ത് ഉമ്മര്‍ ബാഫഖി തങ്ങള്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. മണ്ഡലം ജന:സെക്രട്ടറി ടി.കെ.എ ലത്തീഫ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ.അബ്ദുറഹ്മാന് അധ്യക്ഷനായി. കെ.എം കുഞ്ഞമ്മദ് മദനി, പി.കെ.കെ.അബ്ദുല്ല, കെ.എം.എ.അസീസ്, മുജീബ് കോമത്ത്, കെ.കെ.മൊയ്തീന്,
കാല്‍വഴുതി കിണറ്റില്‍ വീണ കുറുക്കനെ സാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാര്‍; പുറത്തെത്തിയ കുറുക്കന്റെ കൗശലം കാഴ്ചക്കാരിൽ ചിരി പടർത്തി, സംഭവം മേപ്പയ്യൂര്‍ ജനകീയമുക്കില്‍ – വീഡിയോ കാണാം
മേപ്പയ്യൂര്‍: ജനകീയമുക്കില്‍ കിണറ്റില്‍ വീണ കുറുക്കനെ രക്ഷപ്പെടുത്തി. ജനകീയമുക്കിലെ നാഗപ്പള്ളിയിലാണ് സംഭവം. ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കുറുക്കന് വീണത്. കുറുങ്ങോട്ട് ബാലകൃഷ്ണന്റെ നേതൃത്വത്തിത്തില്‍ നാട്ടുകാരാണ് കയറുകെട്ടി കുറുക്കനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. സമയോചിതമായി ഇടപെട്ടതിനാലാണ് കുറുക്കനെ രക്ഷിക്കാനായത്. കിണറ്റില്‍ നിന്നും പുറത്തെടുത്ത കുറുക്കന് ആദ്യം ചത്തപോലെയാണ് കിടന്നത്. കഴുത്തില്‍ നി്ന്നു കയര്‍ അഴിച്ചു മാറ്റിയ
കൊവിഡ് മഹാമാരിക്കിടയിലും നിസ്വാർത്ഥ സേവനം; മേപ്പയൂരിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റ്
മേപ്പയ്യൂർ: കൊറോണ അടച്ചിടൽ കാലത്ത് സഹോദരങ്ങളുടെ ജീവൻ തിരികെ പിടിക്കാൻ അഹോരാത്രം കൃത്യനിർവഹണം നടത്തി വരുന്ന മേപ്പയ്യൂരിലെ ആമ്പുലൻസ് ഡ്രൈവർമാരെ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് യൂണിറ്റ് ആദരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 12ാമത് വാർഷികാഘോ ഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് അതിരൂക്ഷമായി തുടർന്നു വരുന്ന സാഹചര്യങ്ങളിൽ പോലും നിരവധി ജീവനുകൾ
മന്ത്രിയുടെ ഇടപെടല്‍, മേപ്പയൂരിലെ അനാമികയുടെ മുഖത്ത് നൂറ് വോള്‍ട്ടിന്റെ ചിരി; രണ്ട് മണിക്കൂറില്‍ വീട്ടില്‍ വൈദ്യുതി കണക്ഷന്, ഇനി മൊബൈലില്‍ ചാര്‍ജ്ജില്ലാതെ പഠനം മുടങ്ങില്ല
മേപ്പയൂര്‍: കീഴ്പ്പയൂരിലെ ആറാം ക്ലാസുകാരിക്ക് വീട്ടില്‍ ഇനി വെളിച്ചം. മുന്നൂറാം കണ്ടി കേളപ്പന്റെ മകള്‍ അനാമികക്ക് ഇനി സ്വന്തം വീട്ടില്‍ നല്ല വെളിച്ചത്തിലിരുന്ന് പഠിക്കാം. കഴിഞ്ഞ ദിവസം അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയെങ്കിലും വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അനാമിക തന്റെ വിഷമം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ വിളിച്ചറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂറിനകം വീട്ടില്‍
മണ്മറഞ്ഞ ഉരലും ഉലക്കയും തിരികെയത്തിച്ച് പയ്യോളിയിലെ വീട്ടമ്മമാര്‍; സര്‍ഗാലയയില്‍ ഇടിച്ചുരുട്ടിയത് ഒരുലക്ഷത്തിലേറെ അരിയുണ്ട
പയ്യോളി: ഏഴ് ഉരൽ, 14 വനിതകൾ. ഒരുമാസംകൊണ്ട് ഇടിച്ച് ഉണ്ടാക്കിയത് 5000 കിലോ അരിയുണ്ട. അവ ഉരുട്ടി വിറ്റഴിച്ചപ്പോഴുള്ള എണ്ണം ഒരു ലക്ഷത്തിലേറെ. വിനോദസഞ്ചാര കേന്ദ്രങ്ങൾ ചലനമറ്റ് കിടക്കുമ്പോഴാണ് സർഗാലയ കരകൗശലഗ്രാമത്തിലെ വളയിട്ട കൈകൾ ഉരലിലും ഉലക്കയിലും മല്ലിട്ടത്. ഒരുദിവസം 200 കിലോവരെ ഉണ്ടയിടിക്കും. ഒരുകിലോയിൽനിന്ന് 50 ഗ്രാം വീതമുള്ള 20 ഉണ്ടയുണ്ടാവും. ഉരലും ഉലക്കയും
നാദാപുരത്ത് വീപ്പയിലെ വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
നാദാപുരം: നാദാപുരം ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനകത്തെ വെള്ളം നിറഞ്ഞ പ്ലാസ്റ്റിക്ക് വീപ്പയില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. അരൂണ്ടയിലെ ടെലിവിഷന്‍ റിപ്പേറിംഗ് ജോലിക്കാരനായ ഷാപ്പ് കെട്ടിയ പറമ്പത്ത് ബിജുവിന്റെ മകള്‍ മൊഴി ജെ ബിജു വാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അച്ഛന് ബിജുവിനൊപ്പം മോട്ടോര്‍ ബൈക്കില്‍
കണ്ണിന് കുളിര്‍മ നല്കുന്ന മനോഹാരിതയാണ് ശലഭങ്ങൾ; പക്ഷേ ഈ നിശാശലഭം അത്ഭുതമാണ്, കൊയിലാണ്ടി പുളിയഞ്ചേരിയിലെ കാഴ്ച കൗതുകമാകുന്നു
കൊയിലാണ്ടി: കാഴ്ചക്കാരില്‍ കൗതുകം പടര്‍ത്തി നയന വിരുന്നൊരുക്കുന്നവരാണ് നിശാശലഭങ്ങള്‍. പുളിയഞ്ചേരി നമ്പൂരി കണ്ടി സത്യന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ പറന്നിറങ്ങി അതിഥിയായെത്തിയ അറ്റ്ലസ് മോത്ത് എന്ന വിളിപ്പേരുള്ള നിശാശലഭം രൂപഭംഗി കൊണ്ട് അത്ഭുതം പകരുകയാണ്. വലുപ്പമേറിയ ഈ ശലഭം ചിറക് വിരിക്കുമ്പോള്‍ പതിനഞ്ച് സെ.മീറ്ററില്‍ അധികം നീളമുണ്ട്. മുകള്‍ ഭാഗത്തെ ഇരുചിറകുകളുടെ അഗ്രഭാഗത്തിന്
മേപ്പയ്യൂരും കീഴരിയൂരും ടി.പി.ആര് നിരക്കില്‍ ആശ്വാസം; പഞ്ചായത്തുകളില്‍ ഇന്ന് രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ താഴെ, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ മേപ്പയ്യുരിലും കീഴരിയൂരിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസം നല്‍കുന്നതാണ്. പേരാമ്പ്ര മേഖലയില്‍ ഈ രണ്ടു പഞ്ചായത്തുകളില്‍ മാത്രമാണ് ഇന്ന് ഏറ്റവും കുറവ് ടി.പി.ആര് രേഖപ്പെയുത്തിയത്. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 369 പേരെയാണ് ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ 24 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
വടകര കൈനാട്ടിയിൽ വോൾവോ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
വടകര: കൈനാട്ടിയിൽ വോൾവോ ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചോറോട് താമസിക്കും അഴിയൂർ കച്ചേരി പറമ്പത്ത് അബ്ദുൾ റഹ്മാന്റെ മകൻ ഇരുപത്തി മൂന്ന് വയസ്സുള്ള ആരിഫ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ബംഗളൂരുവിലേക്ക് പോകുന്ന ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തകർന്നു. ഓട്ടോയിൽ കുടുങ്ങിയ ആരിഫിനെ വടകരയിൽ
ഭാഷാ സമരം രാഷ്ട്രീയ കേരളത്തിന് വിസ്മരിക്കാനാവാത്ത അധ്യായം: പി.കെ ഫിറോസ്
മേപ്പയ്യൂർ: അറബി,ഉറുദു,സംസ്കൃതം ഭാഷാപഠനം കേരളീയ സ്കുളുകളിൽ നിന്ന് ഒഴിവാക്കുക എന്ന ഉദ്യേശത്തോടെ നായനാർ സർക്കാർ നടപ്പിലാക്കിയ കരിനിയമത്തിനെതിരെ നടന്ന ഭാഷാ സമരം രാഷ്ടീയ കേരളത്തിന് വിസ്മരിക്കാനാവാത്ത അധ്യായമാണെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജന:സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ പരിപാടി