Category: പയ്യോളി
വടകരയില്‍ വോട്ടിംങ് മെഷീന്‍ പരിശോധന വൈകി
വടകര: വോട്ടിംങ് മെഷീന്‍ പരിശോധന വൈകിയതോടെ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും വലഞ്ഞു. തോടന്നൂര്‍ ബ്ലോക്ക് ഡിവിഷനിലും വില്യാപ്പളളി,ആയഞ്ചേരി,തിരുവളളൂര്‍,മണിയൂര്‍ പഞ്ചായത്തുകളിലേക്കുമുളള വോട്ടിംങ് മെഷീനുകളാണ് പരിശോധിക്കാനുണ്ടായിരുന്നത്. പരിശോധനയ്ക്ക് സാക്ഷിയാവാന്‍ 400 പേരുണ്ടായിരുന്നു.ഉച്ചകഴിഞ്ഞിട്ടും 2 വാര്‍ഡുകളിലെ മെഷീനുകളെ പരിശോധിക്കാനായുളളൂ. മൊത്തം 1850 മെഷീനുകളുടെ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്.ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പ്രതിസന്ധിയിലാക്കി. ഏറെ വൈകിയാണ് പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വെൽഫയർ പാർട്ടിയുമായുണ്ടാക്കിയ അവിശുദ്ധ കൂട്ട് കെട്ട് യുഡിഎഫിനെ തകർച്ചയിലേക്ക് നയിക്കും-എ വിജയരാഘവൻ
കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ അവിശുദ്ധ കൂട്ട് കെട്ട് യുഡിഎഫിനെ തകർച്ചയിലേക്ക് നയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. എങ്ങനയാണ് വെൽഫെയറുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിനെ കോൺഗ്രസുകാർക്ക് ന്യായീകരിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര ഏജൻസികൾ വിവരങ്ങൾ രാഷ്ട്രീയ ആവശ്യത്തിന് എതിരാളികൾക്ക് ചോർത്തിക്കൊടുക്കുകയാണ്. സ്വർണക്കള്ളക്കടത്ത് കേസിലടക്കം യഥാർത്ഥ ഉറവിടം കണ്ടെത്തുന്നില്ല, അതൊഴിച്ച് മറ്റെല്ലാം പുറത്ത്
പാലക്കുളം ബസ് സ്റ്റോപ്പ് ലോറി അപകടത്തിൽ തകർന്നു
മൂടാടി: പാലക്കുളം കുഞ്ഞികൃഷ്ണൻ സ്മാരക ബസ് സ്റ്റോപ്പ് ലോറി ഇടിച്ച് തകർന്നു. ഇന്ന് പുലർച്ചെ 5 മണിക്കാണ് കർണ്ണാടക റജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയത്. സാരമായ പരിക്കുകളോടെ ലോറിഡ്രൈവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സ്റ്റോപ്പ് പൂർണമായും തകർന്നിട്ടുണ്ട്. 25 വർഷം മുൻപ് മൂടാടി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷന്‍; നിലനിര്‍ത്താന്‍ യുഡിഎഫ്, പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ്, മത്സരം ശക്തം
പയ്യോളി: കഴിഞ്ഞ തവണ യുഡിഎഫ് 4442 വോട്ടിന് വിജയിച്ച ഡിവിഷനാണ് പയ്യോളി അങ്ങാടി. എല്‍ജെഡിയിലെ എംപി അജിതയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇത്തവണയും സമാനമായ വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എല്‍ജെഡിയുടെ വരവ് വിജയവും കൊണ്ടുവരുമെന്നാണ് ഇടത് പ്രതീക്ഷ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തര്‍ക്കങ്ങള്‍ നിലനിന്നെങ്കിലും അവസാന നിമിഷം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിലിനാണ്
പയ്യോളി നഗരസഭ; എല്‍ജെഡിയുടെ മുന്നണി മാറ്റം ഗതി മാറ്റുമോ? പ്രതീക്ഷയോടെ ഇരു മുന്നണികളും
പയ്യോളി: കഴിഞ്ഞ തിരഞ്ഞെടുപ്പോടെയാണ് പയ്യോളി നഗരസഭയായത്. ആദ്യം യുഡിഎഫും പിന്നീട് അവസാന രണ്ട് വര്‍ഷം എല്‍ഡിഎഫും നഗരസഭ ഭരിച്ചു. എല്‍ജെഡിയുടെ മുന്നണി മാറ്റമാണ് എല്‍ഡിഎഫിന്റെ കയ്യിലേക്ക് പയ്യോളി നഗരസഭാ ഭരണം എത്താനുള്ള കാരണമായത്. എല്‍ജെഡി കൂടെയുള്ളത് ഇത്തവണയും ഗുണകരമാവുമെന്നാണ് ഇടത് പ്രതീക്ഷ. യുഡിഎഫിന്റെ ശക്തി കേന്ദ്രമാണെങ്കിലും ഇത്തവണ ആ ചിത്രം മാറ്റിവരയ്ക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. രണ്ട്