Category: പയ്യോളി
പുതുമോടിയില്‍ അയനിക്കാട് പോസ്‌റ്റോഫീസ്
അയനിക്കാട്: അയനിക്കാട് പോസ്‌റ്റോഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. വടകര പോസ്റ്റല്‍ എ.എസ്.പി അനിൽകുമാർ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം നഷ്ടപ്പെട്ട അയനിക്കാട് പോസ്റ്റോഫീസിന് പുതിയ കെട്ടിടം ഏറ്റെടുത്ത് നല്‍കിയത് ‘എന്റെ ഗ്രാമം അയനിക്കാട്’ എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയാണ്. ഗ്രൂപ്പ് അഡ്മിന്‍ ആയ അന്‍വര്‍ കായിരികണ്ടി സുകന്യ യോജന പാസ്ബുക്ക്
സി.കെ.നാണു എംഎല്‍എയുടെ കത്ത്, വടകരയില്‍ വാക്‌സിന്‍ എത്തി
വടകര: കോവിഡ് പ്രതിരോധ കുത്തിവയ്പിന് ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ വടകര നിയോജക മണ്ഡലത്തില്‍ വാക്‌സീന്‍ എത്തി. ഇന്നലെ ജില്ലാ ആശുപത്രിയില്‍ 60 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു. കോവിഡ് നിരക്ക് കൂടുകയും മറ്റു സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ കോവിഡ് മൂലം അടച്ചിടല്‍ നേരിടേണ്ടി വന്ന വടകരയെ അവഗണിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സി.കെ.നാണു എംഎല്‍എ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍; ഫെബ്രുവരി 28 വരെ പുതുക്കാം
കൊയിലാണ്ടി: കൊയിലാണ്ടി വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നേരിട്ടും www.eemployment.kerala.gov.in എന്ന വെബ്സൈറ്റില്‍ സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി ഓണ്‍ലൈനായും സീനിയോറിറ്റി പുതുക്കാം. ഫെബ്രുവരി 28 ആണ് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള അവസാന തിയ്യതി. എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1998 മുതല്‍ 12/2019
ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പയ്യോളി: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വടകര അറക്കിലാട് മക്കെട്ടേരി മീത്തല്‍ പി വി ഹൌസില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് ഇക്ബാല്‍ ആണ് മുങ്ങി മരിച്ചത്. 18 വയസ്സായിരുന്നു. ഇരിങ്ങലിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു. കുന്നത്ത് പാറക്ക് സമീപമാണ് മുങ്ങിപ്പോയത്.
അഴിയൂരില്‍ വാടക വീട്ടില്‍ നിന്ന് ആയിരം പാക്കറ്റ് പാന്‍മസാലയുമായി ഹോട്ടലുടമ അറസ്റ്റില്‍
വടകര: അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വാടക വീട്ടില്‍ നിന്ന് ആയിരം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഹോട്ടലുടമ അറസ്റ്റില്‍. 42 കാരനായ പൂഴിത്തല ചില്ലി പറമ്പത്ത് ഷിബു ആണ് ചോമ്പാല പോലീസിന്റെ പിടിയിലായത്. ഹാന്‍സ് ,കൂള്‍ ലിപ്പ് തുടങ്ങിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്. വാടക വീടും
ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍ കൂടുതല്‍ കൊയിലാണ്ടി, മേപ്പയ്യൂര്‍, വടകര
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 481 കൊവിഡ് പോസിറ്റീവ് കേസുകള്‍. 461 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റിവായി. ഉറവിടം വ്യക്തമല്ലാത്ത 17പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനേഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 460
പയ്യോളിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം
പയ്യോളി: പയ്യോളി ടൗണിലെ ഓട്ടോഡ്രൈവര്‍ക്ക് പാര്‍ക്കിങ് സ്റ്റാന്‍ഡില്‍വെച്ച് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. ഓട്ടോ തൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി.) പയ്യോളി യൂണിറ്റ് സെക്രട്ടറി പെരുമാള്‍പുരം തെരുവിന്‍ താഴെ സോമനാണ് മര്‍ദനമേറ്റത്. 53 വയസ്സ് ആണ്. പേരാമ്പ്ര റോഡിലെ പാര്‍ക്കിങ് സ്റ്റാന്‍ഡില്‍ വെച്ചാണ് സോമനെ ക്രൂരമായി ആക്രമിച്ചത്. കരിങ്കല്‍ ചീളുകള്‍ കൊണ്ടുള്ള അക്രമത്തില്‍ തലക്ക് സാരമായി പരിക്കേറ്റ സോമന്‍ പയ്യോളിയിലെ
സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാന്‍ ബിരിയാണി വിറ്റ് പൂര്‍വവിദ്യാര്‍ഥിക്കൂട്ടായ്മ
കക്കട്ടില്‍ : വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങി നല്‍കാന്‍ ബിരിയാണിയുണ്ടാക്കിവിറ്റ് പൂര്‍വവിദ്യാര്‍ഥിക്കൂട്ടായ്മ. 2005-06 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ”ഒപ്പരം” ആണ് സ്‌കൂള്‍ ലൈബ്രറിക്ക് വേണ്ടി രംഗത്തിറങ്ങിയത്. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച അരലക്ഷം രൂപയുടെ ചെക്ക് വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍ വി.രാമകൃഷ്ണന് കൈമാറി. ‘വട്ടോളി വഴി പാതിരിപ്പറ്റ’ എന്ന വാട്‌സാപ്പ് കൂട്ടായ്മയുടെ സഹായത്തോടെയാണ് ഈ
പയ്യോളിയിൽ സ്നേഹവീടൊരുങ്ങുന്നു
പയ്യോളി: പയ്യോളിയിൽ സ്നേഹവീടന് തറക്കല്ലിട്ടു. സിപിഐഎം ജില്ല കമ്മറ്റി അംഗം ടി.ചന്തു മാസ്റ്ററാണ് സ്നേഹ വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. പാർട്ടിയുടെ പയ്യോളി നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്നേഹവീട് നിർമ്മിക്കുന്നത്. നിർമ്മാണ കമ്മറ്റി ചെയർമാൻ സി.കെ.മുകുന്ദൻ അധ്യക്ഷത വഹിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ചെറുപ്പക്കാർ നിർമ്മാണ പ്രവൃത്തിയിൽ പങ്കുചേരാൻ എത്തിച്ചേർന്നിരുന്നു. മേലടി
മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിപിഐ എമ്മിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കി
പയ്യോളി: വിവിധ രാഷ്ടീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായ 40 പേര്‍ക്കും ജനപ്രതിനിധികള്‍ക്കും സ്വീകരണം നല്‍കി. തെഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ കെ അബ്ദുറഹിമാന്‍, പയ്യോളി അമ്മദ്, മൊയ്തീന്‍, എന്‍ കെ അബ്ദുറഹ്‌മാന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ 40 പേരാണ് മറ്റു