Category: പയ്യോളി

Total 505 Posts

പയ്യോളിയില്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

പയ്യോളി: മീന്‍ പിടിക്കാനായി കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പയ്യോളി സായിവിന്റെകാട്ടില്‍ എസ്.കെ ഹമീദാണ് മരിച്ചത്. അന്‍പത്തി മൂന്ന് വയസായിരുന്നു. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. ‘ആട് വല’യിട്ട് മീന്‍ പിടിക്കാനായി പോയതായിരുന്നു ഹമീദ്. എന്നാല്‍ മീന്‍ പിടിക്കുന്നതിനിടെ കടലിലെ ചുഴിയില്‍ പെടുകയും കാണാതാവുകയുമായിരുന്നു. പിന്നീട് ഹമീദിനെ കടലില്‍ കണ്ട നാട്ടുകാരനായ ശ്രീരാഗ് കരയിലെത്തിച്ചെങ്കിലും

ബസ് യാത്രയ്ക്കിടെ അച്ഛന്റെ വിയോഗ വിവരം അറിഞ്ഞു; പൊട്ടിക്കരഞ്ഞ പയ്യോളി സ്വദേശിനിയ്‌ക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് യാത്ര തിരിച്ച് അപരിചിതയായ അധ്യാപിക

ഫോട്ടോ: വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപികയായ അശ്വതി പയ്യോളി: ബസില്‍ യാത്ര ചെയ്യവേ അച്ഛന്റെ വിയോഗമറിഞ്ഞ് വിതുമ്പിയ പയ്യോളി സ്വദേശിനിയ്ക്കായി സഹയാത്രികയുടെ കരുതല്‍. ആകെ പകച്ചുപോയ യുവതിയ്‌ക്കൊപ്പം നൂറിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച് സുരക്ഷിതമായി വീട്ടുകാരുടെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു ആ സഹയാത്രിക. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപികയായ അശ്വതിയാണ് ഒട്ടും പരിചിതയല്ലാതിരുന്നിട്ടും പ്രയാസപ്പെടുന്ന ഒരു പെണ്‍കുട്ടിയ്ക്കുവേണ്ടി തന്റെ

അപകട വിവരമറിഞ്ഞപ്പോള്‍ മുതല്‍ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു, പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കി അവന്‍ യാത്രയായി; ഇരിങ്ങല്‍ സ്വദേശി രാജേഷിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ ജന്മനാട്

  പയ്യോളി: ഇരിങ്ങല്‍ സ്വദേശി രാഗേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബക്കാരും നാട്ടുകാരും. എല്ലാവരോടും സൗമ്യമായി പെരുമാറാറുള്ള രാഗേഷ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. അപകടാവസ്ഥ തരണം ചെയ്ത് അവന്‍ പഴയത് പോലെ തിരികെ വരുമെന്ന പ്രീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാല്‍ എന്നന്നേക്കുമായി അവരോട് വിട പറഞ്ഞ് പ്രിയ സുഹൃത്ത് മരണപ്പെട്ടെന്ന

തിക്കോടി കോടിക്കൽ ബീച്ചിൽ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍

പയ്യോളി: തിക്കോടി കോടിക്കൽ ബീച്ചിൽ പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപതിയിലേക്ക് മാറ്റും. Summary: young man deadbody found

പയ്യോളിയിൽ പതിനാലുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന് പരാതി; കീഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

‍ പയ്യോളി: പയ്യോളിയില്‍ ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. കീഴൂര്‍ സ്വദേശി ഷഹീറാണ് അറസ്റ്റിലായത്. ജൂലായ് ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറുകയും പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നെന്നുമാണ് പരാതി. സംഭവം രക്ഷിതാക്കളെ കുട്ടി അറിയിച്ചതിനെ തുടര്‍ന്ന്

തിക്കോടി പെരുമാൾ പുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കീഴൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

പയ്യോളി: ദേശീയപാതയില്‍ തിക്കോടി പെരുമാള്‍പുരത്ത് അമല്‍ ഹോസ്പിറ്റലിനു സമീപം വാഹനാപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കീഴൂർ കുന്നത്ത് അഭിനന്ദ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. അപകടത്തിൽ രണ്ടു യുവാക്കൾക്ക് കൂടി പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. പരിക്കേറ്റ അഭിനന്ദിനെ ഉടനെ തന്നെ പ്രാഥമിക ചികിത്സ നൽകുകയും ശേഷം കോഴിക്കോട് മെഡിക്കല്‍

കക്കയം ജലസംഭരണിയില്‍ റെഡ് അലേര്‍ട്ട്; ഷട്ടറുകള്‍ തുറന്നു, കുറ്റ്യാടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പേരാമ്പ്ര: കനത്ത മഴയെ തുടര്‍ന്ന്കക്കയം ഡാം തുറന്നു. ജലനിരപ്പ് വളരെ വേഗത്തില്‍ ഉയരുന്നതിനാല്‍ വൈകീട്ട് അഞ്ച് മുതല്‍ ജലസംഭരണിയില്‍നിന്നും വെള്ളം തുറന്നുവിടുകയായിരുന്നെന്ന് കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ജലനിരപ്പ് 756.90 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഘട്ടംഘട്ടമായി മൂന്ന് അടി വരെ ഷട്ടര്‍ ഉയര്‍ത്തി 150 ഘനമീറ്റര്‍/ സെക്കന്റ് എന്ന നിരക്കിലാണ് ജലം

കൂരാച്ചുണ്ടിയിലുൾപ്പെടെ ദുരന്തം വിതച്ച് മഴ ശക്തം; ജില്ലയിൽ 12 വീടുകൾ ഭാ​ഗികമായി തകർന്നു

കോഴിക്കോട്: തോരാത്ത മഴയിൽ ജില്ലയിൽ ഒഴിയാതെ ദുരിതം. പന്ത്രണ്ടിലധികം വീടുകൾ ഭാഗികമായി തകർന്നു. കനത്ത മഴയെ തുടർന്ന് മരങ്ങൾ കടപുഴകി വീണ് കൊയിലാണ്ടി താലൂക്കിലും വ്യാപക നാശം റിപ്പോർട്ട ചെയ്തു. കൂരാച്ചുണ്ട് വില്ലേജിലെ കുഴിപ്പള്ളി സുലോചനയുടെ വീടിനും മഴയിൽ ഭാഗിക തകരാർ സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ വില്ലേജിൽ കുട്ടിക്കണ്ടി തങ്കമണിയുടെ വീട് തെങ്ങ് വീണ്

കൃഷി ആരംഭിച്ചോളൂ; തൈകളുമായി തുറയൂര്‍ ഞാറ്റുവേലചന്തയൊരുങ്ങി

തുറയൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ തെങ്ങിന്‍ തൈ, കമുകിന്‍ തൈ, റംബൂട്ടാന്‍, അനാര്‍, കുരുമുളക് തുടങ്ങി വിവിധയിനം തൈകളാണ് ചന്തയിലൂെട സബ്‌സിഡി നിരക്കില്‍ ലഭ്യമാകുന്നത്. പയ്യോളി അങ്ങാടിയില്‍ സംഘടിപ്പിച്ച ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു.   പഞ്ചായത്ത്

ഇരട്ട സഹോദരങ്ങളായി ജനനം; കൂടപ്പിറപ്പിനോട് പതിവുപോലെ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ മകള്‍ മരണം തെരഞ്ഞെടുത്തത് എന്തിനെന്നറിയാതെ കുടുംബവും നാട്ടുകാരും; തുറയൂരിലെ പത്തൊമ്പതുകാരിയുടെ വിയോ​ഗത്തിൽ നടുക്കം മാറാതെ എഞ്ചിനിയറിം​ഗ് കേളേജിലെ സഹപാഠികളും

തുറയൂർ: ജനിച്ച നാൾ മുതൽ ഊണിലും ഉറക്കത്തിലുമെല്ലാമൊരുമിച്ചായിരുന്നവർ, മായ്ക്കാനാകാത്ത ശൂന്യത സൃഷ്ടിച്ച് അവൾ മടങ്ങിയപ്പോൾ തേങ്ങലടക്കാൻ കഴിയാതെ വിതുമ്പുകയാണ് പയ്യോളി അങ്ങാടിയിലെ എളാച്ചിക്കണ്ടി വീട്ടിലുള്ളവർ. എഞ്ചിനിയറിം​ഗ് വിദ്യാർത്ഥിയായ നെെസയെയാണ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോളേജിലേക്ക് പോയ മകളുടെ വിയോ​ഗ വാർത്ത ഇനിയും ഉൾക്കൊള്ളാൻ സഹോദരിക്കോ മാതാപിതാക്കൾക്കോ കഴിഞ്ഞിട്ടില്ല. മിനിട്ടുകളുടെ വ്യത്യാസത്തിലാണ്

error: Content is protected !!