Category: പയ്യോളി
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി പയ്യോളി സ്വദേശി പി.എസ് സഞ്ജീവ്; സംസ്ഥാന പ്രസിഡന്റായി എം.ശിവപ്രസാദ്
പയ്യോളി: പി.എസ് സഞ്ജീവ് പുതിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. പയ്യോളി സ്വദേശിയായ സഞ്ജീവ് നിലവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമാണ്. ആലപ്പുഴയില്‍ നിന്നുള്ള എം. ശിവപ്രസാദിനെ പ്രസിഡന്റായും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എം ആര്‍ഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികള്‍. നാല് ദിവസത്തെ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രാജ്യത്തെ
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ വിറ്റു; തിക്കോടി സ്വദേശിയായ 18കാരനെതിരെ കേസ്
തിക്കോടി: അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി സമൂഹ മാധ്യമത്തിലൂടെ വില്പന നടത്തിയെന്ന പരാതിയില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്. തിക്കോടി സ്വദേശിയായ ആദിത്യദേവിനെ (18)തിരെയാണ് കേസ്. ആദിത്യനെ കസബ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലാണ് വിദ്യാര്‍ത്ഥി പഠിക്കുന്നത്. ക്ലാസ് മുറികളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും അറിയാതെ ശരീരഭാഗങ്ങള്‍ പകര്‍ത്തി ടെലഗ്രാമിലൂടെയാണ് വില്ക്കാന് ശ്രമിച്ചത്.
പയ്യോളി മത്സ്യ മാര്‍ക്കറ്റ് ഒഴിപ്പിക്കാനെത്തി; നഗരസഭ അധികൃതരും മത്സ്യ തൊഴിലാളികളും തമ്മിൽ തര്‍ക്കം
പയ്യോളി: നവീകരണ പ്രവൃത്തിയുടെ ഭാഗമായി പയ്യോളി മത്സ്യ മാര്‍ക്കറ്റ് ഒഴിപ്പിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരും മത്സ്യ മാര്‍ക്കറ്റ് തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മുന്‍കൂട്ടി അറിയിച്ച പ്രകാരം തൊഴിലാളികളുമായി നഗരസഭാ അധികൃതര്‍ മാര്‍ക്കറ്റിലെത്തിയപ്പോഴാണ് വാക്കു തര്‍ക്കമുണ്ടായത്. മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മത്സ്യ തൊഴിലാളികള്‍ക്ക് നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും രേഖാപരമായ ഉറപ്പ്
പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചത് തിക്കോടി സ്വദേശിയായ വിദ്യാര്‍ഥി
പയ്യോളി: പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തിക്കോടി മണലാടി പറമ്പില്‍ മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. മൂടാടി മലബാര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോയതായിരുന്നു നിഹാല്‍. രാവിലെ പയ്യോളി ഹൈസ്കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറിയാണ് മൃതദേഹം കണ്ടത്. പ്രദേശകള്‍ ഇത് കണ്ടതിനെ തുടര്‍ന്ന്
പയ്യോളിയിൽ യുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ
പയ്യോളി: പയ്യോളി ഹൈസ്കൂള്‍ സ്റ്റോപ്പിന് സമീപത്തായി യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ഇതുവഴി കടന്നുപോയ ആളുകള്‍ മൃതദേഹം കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ നിന്നും തെറിച്ച് വീണതാണോയെന്ന സംശയമുണ്ട്. പയ്യോളി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
പയ്യോളിയില്‍ ഫുട്ബോള്‍ കോച്ചിംഗ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു; നന്തി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കര്ണ്ണപടത്തിന് ഗുരുതര പരിക്ക്
പയ്യോളി: പയ്യോളിയില്‍ ഫുട്ബോള്‍ കോച്ചിംഗ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഫെബ്രുവരി 1 ന് വൈകീട്ടോടെയാണ് സംഭവം. പയ്യോളിയിലെ സ്കൂള്‍ ഗ്രൗണ്ടില്‍ ഫുടോബോള്‍ പരിശീലനം കഴിഞ്ഞ തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന നന്തി സ്വദേശിയായ എട്ടാം ക്ലാസുകാരനെ നാലംഗ സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ നന്തി കടലൂര്‍ സ്വദേശിയായ മുഹമ്മദ്
പയ്യോളിയിൽ ട്രെയിൻ തട്ടിമരിച്ച സംഭവം; മരിച്ചത് ഇടുക്കി സ്വദേശിയെന്ന് സംശയം
പയ്യോളി: പയ്യോളി അയനിക്കാട് റെയില്‍ പാളത്തില്‍ കണ്ടെത്തിയ മൃതദേഹം ഇടുക്കി സ്വദേശിയുടെതാണെന്ന് സൂചന. റെയിൽ പാളത്തിൽ നിന്നും കിണ്ടിയ ഇയാളുടെതെന്ന് സംശയിക്കുന്ന ബാഗിൽ നിന്നും ഇടുക്കി വാഴത്തോപ്പില്‍ സ്വദേശിയുടെ ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും ലഭിച്ചിട്ടുണ്ട്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ മൃതദേഹം തിരിച്ചറിഞ്ഞാൽ മാത്രമേ മരിച്ചതാരാണെന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് പോലീസ് പറയുന്നു. ഇന്ന്
പയ്യോളി അയനിക്കാട് ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം ഒരാള്‍ ട്രയിന്‍തട്ടി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചിന്നഭിന്നമായ നിലയിലാണ്. പുരുഷന്റേതാണ് മൃതദേഹം. പയ്യോളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പയ്യോളി എസ്.ഐ. പി. റഫീഖിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ട്.
യുവതിയെ വീട്ടിൽ കയറി കൈയ്യേറ്റം ചെയ്തതായി പരാതി; തിക്കോടി സ്വദേശി അറസ്റ്റിൽ
പയ്യോളി: യുവതിയെ വീട്ടിൽ കയറി കൈയ്യേറ്റം ചെയ്ത സംഭവത്തിൽ തിക്കോടി സ്വദേശി അറസ്റ്റിൽ. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം ഉബൈദ് (60) ആണ് അറസ്റ്റിലായത്. ജനുവരി 28 നാണ് കേസിന് ആസ്പദമായ സംഭവം. അതിർത്തി തർക്കത്തിന്റെ പേരിൽ പൊതുവഴിയിൽ തടഞ്ഞ് നിർത്തി ഭീക്ഷണിപ്പെടുത്തി, ഭവനഭേദനം നടത്തി അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് തിക്കോടി സ്വദേശിനിയായ യുവതി നൽകിയ
ഇരിങ്ങൽ ചെത്തിൽ താരേമ്മൽ വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചു; എക്സൈസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു
പയ്യോളി: വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചു. ഇരിങ്ങൽ വില്ലേജിലെ ചെത്തിൽ താരേമ്മൽ വെണ്ണാറോടി ചിത്രൻ (48) ൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അനധികൃതമായി മദ്യം സൂക്ഷിച്ചത്. ഇവിടെ നിന്നും 47 കുപ്പി മദ്യം കണ്ടെടുത്തു. എക്സെെസ് സംഘം എത്തുന്നതറിഞ്ഞ് പ്രതി ഓടി രക്ഷപ്പെട്ടു. പുതുശ്ശേരി സംസ്ഥാനത്ത് മാത്രം വില്പപനാധികാരമുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ