Category: ചരമം
ഉള്ളിയേരി കക്കഞ്ചേരി വട്ടലില് കരുണാകര കുറുപ്പ് അന്തരിച്ചു
ഉള്ളിയേരി: കക്കഞ്ചേരിയിലെ വട്ടലില് കരുണാകര കുറുപ്പ് അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ അക്കൗണ്ട്സ് ഓഫീസറായിരുന്നു. പരേതനായ അപ്പു നായരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: മീനാക്ഷി (റിട്ട സീനിയര്‍ ടീച്ചര്‍ ജി.എല്‍.പി സ്ക്കൂള് കക്കഞ്ചേരി). മകന്: ഷാജി വി (സ്റ്റാഫ് ഗവ.എസ്.എ.ആര്. ബി.ടി.എം കോളജ് മുചുകുന്ന് കൊയിലാണ്ടി). മരുമകള്‍: ലിജിന (കൂട്ടാലിട).
കീഴരിയൂര്‍ കാര്യാത്ത് പാത്തൂമ്മ അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂരിലെ കാര്യാത്ത് പാത്തൂമ്മ അന്തരിച്ചു. നൂറ്റിരണ്ട് വയസായിരുന്നു. മക്കള്‍: അമ്മത് ഹാജി (കണ്ണൂര്‍), ആമിന, അലീമ, നഫീസ. മരുമക്കള്‍: അബൂബക്കര്‍, സാറ. പരേതരായ പക്രന്, അമ്മത്.
കൂരാച്ചുണ്ട് കരിമ്പനക്കുഴിയില്‍ ഏലിയാമ്മ കുര്യന് അന്തരിച്ചു
കൂരാച്ചുണ്ട്: കരിമ്പനക്കുഴിയില്‍ ഏലിയാമ്മ കുര്യന് അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. ഭര്‍ത്താവ്: കുര്യന് ജോണ്‍. മകന്: തങ്കച്ചന് വൈദ്യര്. സംസ്കാരം ഇന്ന് വൈകുന്നേരം 4.30ന് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ നടക്കും.
ഓമശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
കോഴിക്കോട്: ഓമശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ചു. പുത്തൂര്‍ പാറങ്ങോട്ടില്‍ അബുവിന്റെ മകന് അന്‍വര്‍ ഷഫീഖ് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് സംഭവം. ട്രക്ക് ഡ്രൈവറാണ് ഷഫീഖ്. റിയാദില്‍ നിന്നും ജിദ്ദയിലേക്കുള്ള യാത്രക്കിടെ അന്‍വര്‍ ഷഫീഖ് ഓടിക്കുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം ഉടനെ തന്നെ നാട്ടിലെത്തിക്കും. മാതാവ് :
ഖത്തറില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: ഖത്തറില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ചെറുവാടി സ്വദേശിയും ഖത്തറിലെ സജീവ പൊതുപ്രവര്‍ത്തകനുമായ സുബൈര്‍ അല്‍ കൗസരി (സുബൈര്‍ മൗലവി) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ദോഹയില്‍ അന്തരിച്ച ആഗോള ഇസ്ലാമിക പണ്ഡിതന് ഡോ. യുസുഫ് അല്‍ ഖറദാവിയുടെ മയ്യിത്ത് നമസ്കാരം കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഉടന്‍
തളീക്കര പട്ടര് കുളങ്ങര തുമ്പോളി ജമാല്‍ ഹൃദയാഘാതത്തെതുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു
കുറ്റ്യാടി: തളീക്കര പട്ടര് കുളങ്ങര തുമ്പോളി ജമാല്‍ ഖത്തറില്‍ അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഖത്തറിലെ ടീ ടൈം കഫ്റ്റേരിയയില്‍ ജോലി ചെയ്യ്ത് വരികയായിരുന്നു. ഉപ്പ: പരേതനായ അന്ത്രു. ഉമ്മ: ആയിഷ. ഭാര്യ: നസീമ. മക്കള്‍: നര്‍ജിഷ, നാജിയ, നജ ഫാത്തിമ. സഹോദരങ്ങള്‍: മമ്മുട്ടി, ജമീല. നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ
പയ്യോളിയില്‍ 26കാരനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പയ്യോളി: വീടിനകത്തെ കിടപ്പുമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കാഞ്ഞിരോളി യദുകൃഷ്ണ (26)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. രാവിലെ കിടപ്പുമുറിയില്‍ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍
പേരാമ്പ്ര ഞാണിയത്ത് തെരുവിലെ തലയ്ക്കൽ വിശ്വനാഥൻ അന്തരിച്ചു
പേരാമ്പ്ര: ഞാണിയത്ത് തെരുവിലെ തലയ്ക്കൽ വിശ്വനാഥൻ അന്തരിച്ചു. 72 വയസാണ്. ശാന്തയാണ് ഭാര്യ. മക്കൾ: വിജേഷ് (തരംഗം ഇലട്രോണിക്സ്, പേരാമ്പ്ര), ഒയാമ ടെെലേഴ്സ് പേരാമ്പ്ര), വിജില മരുമക്കൾ: ബിജിത ബേപ്പൂർ, രതീശൻ പന്തലായനി, സഹോദരങ്ങൾ: സുരേന്ദ്രൻ, സദാനന്ദൻ
വീടിന്റെ മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ പൊള്ളലേറ്റു; പാലക്കാട് രണ്ടരവയസുകാരന് ദാരുണാന്ത്യം
പാലക്കാട്: മണ്ണാര്‍ക്കാടിനു സമീപം കോട്ടോപ്പാടം അമ്പാഴക്കോട് രണ്ടര വയസുകാരന് പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്റെയും ഹസനത്തിന്റെയും മകന് റയാനാണ് മരിച്ചത്. വീടിന്റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. summary: a two-and-a-half-year-old boy died of burns
താമരശ്ശേരിയില്‍ അണ്ടോണയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
താമരശ്ശേരി: താമരശ്ശേരി അണ്ടോണയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മരിച്ച നിലയില്‍. പൊയിലങ്ങാടി വെള്ളച്ചാല്‍ വി.സി അഷ്റഫിന്റെ മകന് മുഹമ്മദ് അമീന്റെ (അനു 8) മൃതദേഹമാണ് വീടിനു സമീപം പുഴയില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരി ഡി.വൈ.എസ്.പി അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തില്‍ കൊടുവള്ളി പോലീസും, ഡോഗ് സ്കോഡും മുക്കത്ത് നിന്ന്