Category: ചരമം

Total 1088 Posts

നൂറ്റിമൂന്ന് വയസ്സുള്ള കാവുന്തറ വലിയ പറമ്പത്ത് മറിയോമ്മ അന്തരിച്ചു

കാവുന്തറ: വലിയ പറമ്പത്ത് മറിയോമ്മ അന്തരിച്ചു. നൂറ്റിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: കോറോത്ത് ബീരാന്‍. മക്കള്‍: വി.പി. അമ്മത്(വാകമോളി), മായന്‍ മാസ്റ്റര്‍, മരുമക്കൾ: ആയിഷ വാവുള്ളാട്ട് , സഫിയ പുതിയേടത്ത് ( മേപ്പയൂർ). സഹോദരങ്ങള്‍: മൊയ്തീന്‍ മാസ്റ്റര്‍(മുന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), കച്ചേരില്ലത്ത് പക്കർ, അമ്മദ്കുട്ടി വാവുള്ളാട്ട്. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് എലങ്കമല്‍ ജുമാമസ്ജിദ്.

മേപ്പയ്യൂര്‍ തെക്കെ വലിയ പറമ്പില്‍ മാണിക്യം അന്തരിച്ചു

മേപ്പയ്യൂര്‍: തെക്കെ വലിയ പറമ്പില്‍ മാണിക്യം അന്തരിച്ചു. തൊണ്ണൂറ്റഞ്ച് വയസ്സായിരുന്നു. മക്കള്‍: ഭാസ്‌ക്കരന്‍, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, പരേതരായ കേളപ്പന്‍ കല്യാണി, നാരായണി, കുഞ്ഞികണ്ണന്‍. മരുമക്കള്‍: മാണിക്യം, ലക്ഷ്മി, വത്സല, ശാന്ത, ഗീത. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, അമ്മാളു. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണി വീട്ട് വളപ്പില്‍ നടന്നു.

മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപം അതിവേഗത്തില്‍ വന്ന ബസ് സകൂട്ടറിലിടിച്ച് അപകടം; പരിക്കേറ്റ യുവതി മരിച്ചു

കോഴിക്കോട്: അതിവേഗത്തില്‍ വന്ന ബസ് സ്‌കൂട്ടറിലിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. പാലാഴി പത്മാലയത്തില്‍ രശ്മി (38)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ മാവൂര്‍ റോഡില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം നടന്നത്. സിറ്റി ബസ് ‘മോര്‍ണിങ് സ്റ്റാര്‍’ രശ്മി സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബസിന് മുന്നിലായി ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തെരുത്ത് കടവ് പീതാബരൻ നടുവിലക്കണ്ടി നിര്യാതനായി

ഉള്ളിയേരി: തെരുത്ത് കടവ് നടുവിലക്കണ്ടി പീതാംബരൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. മാതാവ്: ദേവകി. ഭാര്യ: സതീദേവി. മകൾ: ആതിര. സഹോരങ്ങൾ: ബാലകൃഷ്ണൻ,കമല,വിശ്വനാഥൻ,ഗംഗാധരൻ സംസ്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

ചാലിക്കര പൊറേരി പറമ്പത്ത് കുഞ്ഞയിശ അന്തരിച്ചു

ചാലിക്കര: ചാലിക്കര പൊറേരി പറമ്പത്ത് പരേതനായ ബീരാന്‍ കുട്ടിയുടെ ഭാര്യ കുഞ്ഞയിശ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. മക്കള്‍: മുഹമദ്, കുഞ്ഞാമിന, റുഖിയ, മുനീര്‍, ഷാജി, പരേതനായ സലാം. മരുമക്കള്‍: റസിയ, ഇബ്രാഹിം, കുഞ്ഞമദ്, അസ്മ, ഷരീഫ, താഹിറ. സഹോദരങ്ങള്‍: എം.കെ.സി കൂട്ടാലി (മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍), എം.ടി കുഞ്ഞബ്ദുള്ള, എം.ടി പക്രന്‍, സി.സൂപ്പി (പ്രവാസി ലീഗ്

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ ഉള്ളിയേരി സ്വദേശി മരിച്ചു

കോഴിക്കോട്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് ഉള്ളിയേരി സ്വദേശി മരിച്ചു. ഒരവിലിലെ പറക്കാപറമ്പത്ത് ജിതിത്ത് (27) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് രാത്രി 10.45 ഓടെ മബേലയിലായിരുന്നു അപകടം. റോഡ് മറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ജിതിത്ത്. പിതാവ്: മുത്തു. മാതാവ്: ദേവി. സഹോദരി: ജിജിഷ. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക്

പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു

അരിക്കുളം: പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ : പരേതയായ രാധാമണി മക്കൾ : ഇന്ദിര,ലിഖിത മരുമക്കൾ : സി എം മനോജ് കുമാർ (ജില്ലാകോടതി, കോഴിക്കോട് ) ഷൈലേഷ് ( പൂക്കാട് ). പിതാവ് : പരേതനായ കുന്നുമ്മൽ നാരായണൻ നായർ. (റിട്ട:

ഫറോക്കില്‍ ഒമ്പതാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു; അപകടം പരീക്ഷയ്ക്ക് പോകാനായി റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ

കോഴിക്കോട്: പരീക്ഷയ്ക്ക് പോകുന്നതിനിടെ ഫറോക്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടിമരിച്ചു. പുറ്റെക്കാട് പാണ്ടിപ്പാടം പള്ളിത്തറ താഴെ പെരുന്തൊടി ശശികുമാറിന്റെ മകന്‍ അക്ഷയ് കുമാര്‍ (15) ആണ് മരിച്ചത്. ഫറോക്ക് ഗവണ്‍മെന്റ് ഗണപത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഫറോക്ക് ഐ.ഒ.സിയ്ക്ക് സമീപം റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. കോയമ്പത്തൂര്‍

കൂരാച്ചുണ്ട് ഇലഞ്ഞിപ്പുറത്ത് ആലീസ് ടീച്ചര്‍ അന്തരിച്ചു

കൂരാച്ചുണ്ട്: വട്ടച്ചിററോഡ് മുസ്ലീംപളളിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിപ്പുറത്ത് ജോര്‍ജ്ജിന്റെ (മുന്‍വ്യാപാരി) ഭാര്യ ആലീസ് ടീച്ചര്‍ അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. തൊടുപുഴ മേലേട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: സൗമ്യ, രമ്യ. മരുമക്കള്‍: സിജി പുതുമന (തേഞ്ഞിപ്പാലം), ടോം കല്ലേക്കാട്ട് (കാഞ്ഞിരപ്പള്ളി). സഹോദരങ്ങള്‍: പൈലി, തോമസ്, ചാക്കോ. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്.

മൂടാടി മലബാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ പൊയില്‍ക്കാവ് പള്ളിക്കുന്നി റിഫാന അന്തരിച്ചു

കൊയിലാണ്ടി: പൊയില്‍ക്കാവ് പള്ളിക്കുനി (ബൈത്തുല്‍ റിഷ് അത്ത്) റിഫാന അന്തരിച്ചു. പത്തൊന്‍പത് വയസായിരുന്നു. മൂടാടി മലബാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്. യൂസഫിന്റെയും (സൗദി അറേബ്യ) ഫാത്തിമയുടെയും മകളാണ്. റയാന്‍, റാഹില്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മാടാക്കര ഖബര്‍സ്ഥാനില്‍ നടക്കും. കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമാവാനായി

error: Content is protected !!