Category: ചരമം

Total 1087 Posts

ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ കുമ്പുക്കല്‍ തോമസ് അന്തരിച്ചു

കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന വട്ടച്ചിറ കുമ്പുക്കല്‍ തോമസ് അന്തരിച്ചു. തൊണ്ണൂറ്റിഒന്ന് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഏലിക്കുട്ടി കല്ലാനോട് ഇടക്കരോട്ട് കുടുംബാംഗം. മക്കള്‍: അപ്പച്ചന്‍, ലിസിക്കുട്ടി, ജയിംസ്, പരേതനായ ജോയി. മരുമക്കള്‍: എല്‍സി മുളങ്ങാശ്ശേരി (ചെമ്പനോട), ലിസി മാളിയേക്കല്‍ (തോട്ടുമുക്കം), ജോസ് അഞ്ചാനിയ്ക്കല്‍ (കൂവപ്പാെയില്‍), രാജി വെള്ളപ്ലാക്കല്‍ (വേനപ്പാറ). സംസ്‌കാരം ഇന്ന് കൂരാച്ചുണ്ട്

പഴയ കാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ചെറുവണ്ണൂര്‍ ഇല്ലത്ത് മീത്തല്‍ കേളപ്പന്‍ അന്തരിച്ചു

ചെറുവണ്ണൂര്‍: ഇല്ലത്ത് മീത്തല്‍ കേളപ്പന്‍ അന്തരിച്ചു. എണ്‍പത്തൊന്‍പത് വയസ്സായിരുന്നു. പഴയ കാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ്. ഭാര്യ: പരേതയായ അമ്മാളു. മകള്‍: ജാനകി (റിട്ട: നഴ്‌സിങ്ങ് അസിസ്റ്റന്റ് ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റ് ). മരുമകന്‍: കെ.കെ രാഘവന്‍ കല്ലോട് (എക്‌സര്‍വീസ്മാന്‍). സഹോദരങ്ങള്‍: പരേതരായ ചെക്കോട്ടി, കണ്ണന്‍.

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ മരിച്ചു. സ്റ്റേഷന് സമീപം താമസിക്കുന്ന പന്തലായനി തൈക്കണ്ടി മോഹനന്‍ (53) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. റയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

അത്തോളിയിൽ ഷട്ടിൽ കളിക്കുന്നതിനിടെ നെഞ്ച് വേദന വന്ന് മകൻ മരിച്ചു, വിവരം അറിഞ്ഞ് ഉമ്മയും കുഴഞ്ഞ് വീണ് മരിച്ചു

അത്തോളി: മകന്‍ മരിച്ച വിവരമറിഞ്ഞ് ഉമ്മ കുഴഞ്ഞുവീണ് മരിച്ചു. നടുവിലയില്‍ ശുഐബ്(45), ഉമ്മ നഫീസ(68) എന്നിവരാണ് മരിച്ചത്. ഷട്ടില്‍ കളിക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശുഐബ് മരണപ്പെടുന്നത്. ശുഐബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ നഫീസ തളര്‍ന്നുവീഴുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും മരണം. പരേതനായ മൊയ്തീനാണ് നഫീസയുടെ ഭര്‍ത്താവ്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കൊയിലാണ്ടി പയറ്റുവളപ്പില്‍ അളിയന്‍പുറത്ത് സി. അനുവിന്ദ് അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിലെ അളിയന്‍പുറത്ത് സി. അനുവിന്ദ് അന്തരിച്ചു. പതിനെട്ട് വയസായിരുന്നു. പൊയില്‍ക്കാവ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍: അനില്‍കുമാര്‍. അമ്മ: സിന്ധു, സഹോദരി: ഹില്‍മതേജസി. സഞ്ചയനം ചൊവ്വാഴ്ച നടക്കും. Also Read: ‘ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു, എന്നാല്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണ കിട്ടിയില്ല’; ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ചിത്രങ്ങളെ

കീഴരിയൂർ നെല്ല്യാടി നാഗകളി ക്ഷേത്രത്തിന് സമീപം ഷെെലജ ഭവനിൽ ബിന്ദു അന്തരിച്ചു

കീഴരിയൂർ: നെല്ലാടി നാഗകളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെെലജ ഭവനിൽ ബിന്ദു അന്തരിച്ചു. അൻപത്തിരണ്ട് വയസാണ്. റിട്ട. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് നാരായണന്റെയും പരേതയായ രാജിയുടെയും മകളാണ്. ഭർത്താവ്: ഇ.എം വത്സൻ ( ഓയൽ മിൽ) സഹോദരങ്ങൾ: വിജേഷ്, ബിനു, ബവിത

നൂറ്റിരണ്ട് വയസുള്ള കീഴരിയൂർ തറോൽ ഫാത്തിമ അന്തരിച്ചു

കീഴരിയൂർ: തറോൽ ഫാത്തിമ അന്തരിച്ചു. നൂറ്റിരണ്ട് വയസായിരുന്നു. തെക്കുംമുറി വാഴയിൽ പരേതനായ അമ്മദാണ് ഭർത്താവ്. മക്കൾ: പരേതനായ പോക്കർ ,കുഞ്ഞബ്ദുല്ല, കദീജ, പരേതയായ കുഞ്ഞാമിന, കുഞ്ഞയിശ. മരുമക്കൾ: കുഞ്ഞായൻ (ഊരള്ളൂർ) എം.സി അബൂബക്കർ, നാസർ, കുഞ്ഞിശ, അയിശു  

അരിക്കുളം ആത്തനശ്ശേരി മീത്തൽ കുട്ട്യാച്ച അന്തരിച്ചു

അരിക്കുളം: ആത്തനശ്ശേരി മീത്തൽ കുട്ട്യാച്ച അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ് പരേതനായ രാരിച്ചൻ മക്കൾ : രവീന്ദ്രൻ ഏ. എം സി.പിഎം വളേരിമുക്ക് ബ്രാഞ്ച് അംഗം, സത്യൻ ഏ.എം പരേതരായ കുഞ്ഞിചെക്ക് ണി കീഴരിയൂർ, കുഞ്ഞിക്കണ്ണൻ ഏ.എം, ഏ എം കുഞ്ഞിരാമൻ, ഏ.എം.രാഘവൻ

മലപ്പുറത്ത് വിവാഹത്തലേന്ന് പത്തൊൻപതുകാരി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: വിവാഹത്തലേന്ന് പത്തൊൻപതുകാരി കുഴഞ്ഞുവീണു മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫ സീനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. മൂർക്കാനാട് സ്വദേശിയുമായി ഇന്ന് വിവാഹം നടക്കാരിക്കെയാണ് ഫാത്തിമയുടെ മരണം. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ ഫാത്തിമ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ

വാകയാട് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

വാകയാട്: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സി.പി.എം. വാകയാട് ടൗണ്‍ ബ്രാഞ്ചംഗം ചെറുവത്ത് സി.പി. ഗോപാലന്‍ നായര്‍ ആണ് മരിച്ചത്. അറുപത്തെട്ട് വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് തൊഴില്‍സ്ഥലത്തെത്തിയശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ഷീബ, ബിനീഷ് (ആര്‍മി, പഞ്ചാബ്). മരുമക്കള്‍: മനോജ്, അമൃത. സഹോദരങ്ങള്‍: ജാനു, കൃഷ്ണന്‍നായര്‍, പത്മാവതി, ദാമോദരന്‍, നാരായണന്‍.

error: Content is protected !!