Category: ചരമം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ അരിക്കുളം മാവട്ട് തിരുമംഗത്തടത്തില് താമസിക്കും മേലമ്പത്ത് ഗോപാലന് നായര്‍ അന്തരിച്ചു
അരിക്കുളം: അരിക്കുളം മാവട്ട് തിരുമംഗത്തടത്തില് താമസിക്കും മേലമ്പത്ത് ഗോപാലന് നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായിയുന്നു. ഭാര്യ പരേതയായ കിഴക്കെ കാവുതേരി വത്സല. മക്കള്‍: അമ്പിളി (അംഗന്‍വാടി, ഞാണംപൊയില്‍), ഉഷ മേലമ്പത്ത് (ധനലക്ഷ്മി ഫിനാന്‍സ് അരിക്കുളം). മരുമക്കള്‍: അനില്‍കുമാര്‍ (പൊയില്‍ക്കാവ് ), വേണു മേലമ്പത്ത്. സഹോദരങ്ങള്‍: കാര്‍ത്ത്യായനിയമ്മ (മധുര),
നൊച്ചാട് മാപ്പിള എ.എം.എൽ.പി. സ്കൂൾ മാനേജർ തറവട്ടത്ത് വി.പി. കദീശ അന്തരിച്ചു
നൊച്ചാട്: നൊച്ചാട് മാപ്പിള എ.എം.എൽ.പി. സ്കൂൾ മാനേജർ തറവട്ടത്ത് വി.പി. കദീശ അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. മേപ്പയ്യൂർ ഗവ. ഹൈസ്കൂളിൽ നിന്നും വിരമിച്ച പ്രധാനധ്യാപകനായ ടി. അബൂബക്കർ മാസ്റ്ററാണ് ഭർത്താവ്. മക്കൾ: ഫാത്തിമ കൊളോറക്കണ്ടി, ടി. മുഹമ്മദ് (റിട്ട. അധ്യാപകൻ പരപ്പനങ്ങാടി സൂപ്പികുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ), ടി. അബ്ദുള്ള (റിട്ട. അധ്യാപകൻ
ചെത്ത് തൊഴിലാളിയായിരുന്ന കൂരാച്ചുണ്ട് വെണ്മനശേരി പുഷ്കരന് അന്തരിച്ചു
കൂരാച്ചുണ്ട്: ചെത്ത് തൊഴിലാളിയായിരുന്ന കൈതക്കൊല്ലി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം താമസിക്കുന്ന പുഷ്കരന് വെണ്മനശേരി അന്തരിച്ചു. ഭാര്യ: പരേതയായ മോഹിനി, മക്കള്‍: സാജു (ഡ്രൈവര്‍) ബിനീഷ് (ഡ്രൈവര്‍ ),അനീഷ് (കല്യാണ്‍ ജ്വല്ലറി പോണ്ടിച്ചേരി). മരുമക്കള്‍: ജോതി, അനൂജ. ശവസംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.
ലീവിവ് നാട്ടില്‍ വരുന്ന അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി ഓര്‍മ്മ; നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു; രാജസ്ഥാനില്‍ ജയ്പുരിന് സമീപം വെടിയേറ്റു മരിച്ച മേപ്പയ്യൂര്‍ സ്വദേശിയായ സൈനികന്റെ സംസ്കാരം ഇന്ന് രാത്രി
മേപ്പയ്യൂര്‍: രാജസ്ഥാനില്‍ ജയ്പുരിന് സമീപം വെടിയേറ്റു മരിച്ച മേപ്പയ്യൂര്‍ സ്വദേശിയായ സൈനികന് മണപ്പുറംമുക്ക് മാണിക്കോത്ത് മീത്തല്‍ ജിതേഷിന്റെ(39) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകീട്ട് ഏഴ് മണിയോടെ വിമാന മാര്‍ഗം കോഴിക്കേട് എത്തും. രാത്രി 10.30യ്ക്ക് വീട്ടുവളപ്പില്‍ വച്ചാണ് സംസ്കാരം. ലീവില്‍ നാട്ടിലെത്തുമ്പോഴൊക്കെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പങ്കാളിയാവുന്ന ജിതേഷ് നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ്. കോവിഡ് സമയത്ത് നാട്ടിലുണ്ടായിരുന്ന ജിതേഷ്
വേനല്‍ മഴയില്‍ ഇടിമിന്നലേറ്റു; കോട്ടയത്ത് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു പേര് മരിച്ചു. മുണ്ടക്കയം കാപ്പിലാമൂടിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. കാപ്പിലാമൂടില്‍ കപ്പയില്‍ വീട്ടില്‍ സുനില്‍ (48), നാടുവിനല് വീട്ടില്‍ രമേഷ് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. സുനിലിന്റെ സഹോദരി ഭര്‍ത്താവാണ് രമേശ്. സുനിലിന്റെ വീട്ടിനു മുന്നില്‍ നിന്ന് സംസാരിക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി
കൂത്താളി എയുപി സ്കൂള്‍ റിട്ട:അധ്യാപകന് മീത്തലെ കുനിത്തല ശങ്കരന് അന്തരിച്ചു
കൂത്താളി: കൂത്താളി എയുപി സ്കൂള്‍ റിട്ട: അധ്യാപകന് മീത്തലെ കുനിത്തല ശങ്കരന് അന്തരിച്ചു. തൊണ്ണൂറ്റാറ് വയസ്സായിരുന്നു. ഭാര്യ: സുമിത്ര. മക്കള്‍: നിര്‍മ്മല, പ്രകാശന്, ലോഹിതാക്ഷന്. മരുമക്കള്‍: സതീശന്, ജിഷ, ശ്വേത. സഹോദരങ്ങള്‍: ദേവകി, പരേതരായ കുഞ്ഞിക്കണ്ണന്, കുഞ്ഞിരാമന്, കണാരന്.
നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി മുന്‍ അംഗം കൈതക്കല്‍ കൊല്ലിയില്‍ (നമ്പൂടി കണ്ടി) രാജന് അന്തരിച്ചു
പേരാമ്പ്ര: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗവുമായിരുന്ന കൈതക്കല്‍ കൊല്ലിയില്‍ (നമ്പൂടി കണ്ടി) രാജന് അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: പരേതയായ സുമതി. സഹോദരങ്ങള്‍: സുജാത, വത്സന്, രാജീവന്, ജയന്തി, സതീശന്, ബിന്ദു. ശവസംസ്ക്കാരം രാത്രി 9 മണിയ്ക്ക് വീട്ടുവളപ്പില്‍.
കോഴിക്കോട്ടെ പ്രശസ്ത നാടക പ്രവര്‍ത്തകനും സീരിയൽ നടനുമായ വിക്രമന് നായര്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത നാടക പ്രവര്‍ത്തകനും സീരിയല്‍ നടനുമായ വിക്രമന് നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കുണ്ടുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. സീരിയല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. കോഴിക്കോട് സ്റ്റേജ് ഇന്ത്യ നാടക ട്രൂപ്പിന്റെ സ്ഥാപകനാണ്. നടന്, സംവിധായകന് എന്നീ നിലകളിലെല്ലാം നാടകലോകത്തിന് വലിയ
കരിവണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു
നടുവണ്ണൂര്‍: ചെന്നൈയിലെ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഇഷാന്. വി.നായര്‍ മരിച്ചു. പതിമൂന്ന് വയസ്സായിരുന്നു. പാലക്കാട് അക്ഷയയില്‍ വിപിന്‍.വി. നായരുടെയും കരുവണ്ണൂര്‍ ‘സുഷമ’യില്‍ ബിനിഷയുടെയും മകനാണ്. ചെന്നൈയില്‍ താംബരത്തിനടുത്ത് പല്ലാവരം ചൈതന്യ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഇഷാന് വെള്ളിയാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ട് ബസ്റ്റില്‍ കയറാന്‍ പോകുമ്പോള്‍ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. ചികില്‍സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. സംസ്കാരം
ആദ്യകാല കുടിയേറ്റ കര്ഷകന് കല്ലാനോട് കോട്ടയില്‍ സേവ്യര്‍ അന്തരിച്ചു
കല്ലാനോട്: ആദ്യകാല കുടിയേറ്റ കര്ഷകന് സേവ്യര്‍ കോട്ടയില്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മ കൂടരത്തി തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ റോസ (മോളി, സലേഷ്യന്‍ കോണ്ഗ്രി യേഷന്‍ ആസാം), വല്‍സ മക്കിയാട്, തങ്കച്ചന് കല്ലാനോട്, ലൂസി കല്ലാനോട്. മരുമക്കള്‍: കുഞ്ഞുമോന് പെരീക്ക മുളയില്‍ മക്കിയാട്, വിനോദ് ചാപ്പന് കല്ലാനോട്. സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ