Category: ചരമം

Total 1080 Posts

കോടേരിച്ചാലില്‍ വടക്കേ എളോല്‍ മീത്തല്‍ കെ.പി.ഭാസ്‌ക്കരന്‍ അന്തരിച്ചു

പേരാമ്പ്ര: കോടേരിച്ചാലില്‍ വടക്കേ എളോല്‍ മീത്തല്‍ കെ.പി ഭാസ്‌ക്കരന്‍ അന്തരിച്ചു. എഴുപത്തൊന്ന് വയസ്സായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ബനീഷ്, ബനില. മരുമക്കള്‍: രാജു, രഷ്മി. സഹോദരങ്ങള്‍: തങ്കം, ഉഷ.

മേപ്പയ്യൂര്‍ വിളയാട്ടൂരിലെ മലയില്‍ വളപ്പില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മലയില്‍ വളപ്പില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യമാര്‍: കല്യാണി, പരേതയായ ലക്ഷ്മി. മക്കള്‍: ഗിരിജ, ഗീത, ശ്രീജ, ശ്രീലത, ഉഷ, മിനി, ബിന്ദു, സുനില്‍ (ഗള്‍ഫ്) മോളി. മരുമക്കള്‍: രാജീവന്‍, സത്യേന്ദ്രന്‍ (മേപ്പയ്യൂര്‍ സഹകരണ ടൗണ്‍ ബാങ്ക്), പവിത്രന്‍, സുധീഷ്, ബാബു, ബിജു, മനോജന്‍, ഷിജു,റീന. സഹോദരങ്ങള്‍: കണ്ണന്‍, കേളപ്പന്‍, മാത,

കാരയാട് നാഗത്ത് തറമ്മല്‍ രാമകൃഷ്ണന്‍ അന്തരിച്ചു

കാരയാട്: നാഗത്ത് തറമ്മല്‍ രാമകൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ ചോയിക്കുട്ടിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സജിന. മക്കള്‍: യദുകൃഷ്ണ (കേരള പോലീസ്) കൃഷ്ണപ്രിയ. മരുമകള്‍: അരുണിമ (നൊച്ചാട്). സഹോദരങ്ങള്‍: ബാബു (കാരയാട്), പത്മിനി (കൂത്താളി), വിനോദിനി (ചാലിക്കര ), പ്രകാശന്‍ (സി.പി.ഐ.എം കാരയാട് എ.കെ.ജി സെന്റര്‍ ബ്രാഞ്ച് അംഗം).

കോഴിക്കോട് മധ്യവയസ് തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കോസ്റ്റല്‍ പൊലീസ്

കോഴിക്കോട്: ചാലിയം തീരത്തിന് സമീപം മധ്യവയസ് തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ആനങ്ങാടി ഫിഷ് ലാന്റിംഗിന് തെക്ക് വശത്ത് തീരത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. മുഖം വ്യക്തമല്ലാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കോസ്റ്റല്‍ പോലീസ് പറഞ്ഞു. പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൂടുതല്‍ പിശോധനയ്ക്കായി കോഴിക്കോട്

നൊച്ചാട് പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു

നൊച്ചാട്: പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പാലയുള്ളപറമ്പില്‍ ചെക്കു. മക്കള്‍: ദേവി, പരേതനായ ഗോവിന്ദന്‍, കാര്‍ത്യായനി, വത്സല, രാജന്‍, ജയകൃഷ്ണന്‍. മരുമക്കള്‍: പി.കെ കുഞ്ഞിരാമന്‍ (ചേനോളി), വി.സി രാജന്‍ (കല്പത്തൂര്‍), കരിമ്പനകണ്ടി നാരായണന്‍ (കല്ലോട്), ശാന്ത(കല്ലോട്), സുമ (മരുതേരി), ഷൈമ (ഗുളികപ്പുഴ).

മേപ്പയൂർ വിളയാട്ടൂരിലെ ചെറുകുന്നുമ്മൽ ജാനു അന്തരിച്ചു

മേപ്പയ്യൂർ: മേപ്പയൂർ വിളയാട്ടൂരിലെ ചെറുകുന്നുമ്മൽ ജാനു അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ചോയി. മക്കൾ: അനീഷ്‌, ഷീന. മരുമക്കൾ: ദാസൻ (മുയിപ്പോത്ത്), സുകന്യ. സഹോദരങ്ങൾ: കരുണൻ (കൂത്താളി), രാധ, പ്രസന്ന (പൊന്നി), ശാന്ത, ഗീത.

കുഞ്ഞിന് ജന്മം നല്‍കി 20ാം ദിവസം, തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍; കോഴിക്കോട് സ്വദേശിനിയായ നഴ്സ് സൗദിയില്‍ മരിച്ചു

റിയാദ്: തലച്ചോറിലെ രക്തസ്രാവത്തെ കോഴിക്കോട് സ്വദേശിനിയായ നഴ്സ് സൗദിയില്‍ മരിച്ചു. മാവൂര്‍ സ്വദേശിനി അസ്‌നയാണ് മരിച്ചത്. 29 വയസായിരുന്നു. തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച അസ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മക്കയിലെ അല്‍നൂര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. മക്ക മെഡിക്കല്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സായിരുന്നു

സർക്കസിലെ അതികായൻ, ജെമിനിയുടെ അമരക്കാൻ; കണ്ണൂര്‍ സ്വദേശി ജെമിനി ശങ്കരൻ അന്തരിച്ചു

കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ അതികായൻ എം.വി.ശങ്കരൻ എന്ന ജെമിനി ശങ്കരൻ അന്തരിച്ചു. 99 വയസായിരുന്നു. ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകനായി പേരെടുത്ത ശങ്കരൻ ഇന്ത്യയിൽതന്നെ ഏറ്റവും പ്രായംകൂടിയ സർക്കസ് കലാകാരനും സർക്കസ് സ്ഥാപകനുമാണ്. 1924 ജൂൺ 13-ന് തലശ്ശേരി കൊളശ്ശേരിയിലെ രാമൻ മാഷിന്റെയും കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ മകനായാണ് ശങ്കരന്റെ ജനനം. സർക്കസ്

മരുതേരി കാരേപൊയില്‍ മായന്‍കുട്ടി (തച്ചറോത്ത് ചാലില്‍) അന്തരിച്ചു

പേരാമ്പ്ര: മരുതേരി കാരേപൊയില്‍ മായന്‍കുട്ടി (തച്ചറോത്ത് ചാലില്‍) അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഹമീദ്, ജമീല, ഗഫൂര്‍. മരുമക്കള്‍: അഫ്‌സത്ത്(കിഴക്കന്‍ പേരാമ്പ്ര), ഹംസ(കരുവണ്ണൂര്‍), ഷാഹിന(പേരാമ്പ്ര).

നൊച്ചാട് ചെറുവറ്റ മുംതാസ് അന്തരിച്ചു

നൊച്ചാട്: നൊച്ചാട് ചെറുവറ്റ മുംതാസ് അന്തരിച്ചു. നാൽപ്പത് വയസ്സായിരുന്നു. പരേതനായ എക്കാട്ടൂർ എരികണ്ടി മൊയ്തി, എരികണ്ടി ആമിന എക്കാട്ടൂർ എന്നിവരുടെ മകളാണ്. ഭർത്താവ്: ചെറുവറ്റ ബഷീർ. മക്കൾ: മിഷൽ ഷഹൽ (പ്ലസ് ടു വിദ്യാർത്ഥി, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ), ആയിഷ ഫാത്തിമ (വാല്യക്കോട് എ.യു.പി. സ്കൂൾ). സഹോദരി റംല (കുരുടി മുക്ക്). ഖബറടക്കം നാളെ

error: Content is protected !!