Category: ചരമം
വേളം പള്ളിയത്ത് കോക്കാളങ്കണ്ടി ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു
വേളം: പള്ളിയത്ത് കോക്കാളങ്കണ്ടി ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: രാധ. മക്കള്‍: ജ്യോതി, ജ്യോത്സന. സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, പരേതയായ ലക്ഷ്മി അമ്മ, കുഞ്ഞിക്കാവ അമ്മ(വടകര). സംസ്‌കാരം: നാളെ രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍. Description: Velom Palliyath Kokalangandi Sreedharan Nambiar passed away
പുറങ്കര കുഞ്ഞിക്കണ്ടി ഉസ്മാൻ അന്തരിച്ചു
വടകര: പുറങ്കര കുഞ്ഞിക്കണ്ടി ഉസ്മാൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കദീജ മക്കൾ: ഹൈദർ, അസ്സൻകുട്ടി, ഹനീഫ, ശംസുദ്ദീൻ, അക്ബർ മരുമക്കൾ: ഹൈറു, സമീറ, സമീറ, നസിയത്ത്, മയ്യത്ത് നിസ്കാരം അഴിത്തല ജുമാ മസ്ജിദിൽ നടന്നു
ഒഞ്ചിയം നെല്ലാച്ചേരി ചാക്യേരി മീത്തൽ ടി.എം പവിത്രൻ അന്തരിച്ചു
ഒഞ്ചിയം: നെല്ലാച്ചേരി ചാക്യേരി മീത്തൽ കുമാരനിലയത്തിലെ ടി എം പവിത്രൻ അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. ചെന്നൈയിൽ വ്യാപാരിയായിരുന്നു. ഭാര്യ: വിനീത മക്കൾ: അശ്വതി, ആതിര, അതുൽ മരുമകൻ: ശ്രീലാൽ സഹോദരങ്ങൾ: ചന്ദ്രി, ഗീത, ബിന്ദു, ഗിരീഷ് (ആസ്ട്രേലിയ), പരേതനായ അശോകൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
ഒഞ്ചിയം പഞ്ചായത്ത് അംഗമായിരുന്ന കണ്ണൂക്കര ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു
ഒഞ്ചിയം: കണ്ണൂക്കര ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു.എഴുപത് വയസായിരുന്നു. ഒഞ്ചിയം പഞ്ചായത്ത് മുൻ വാർഡ് മെമ്പറായിരുന്നു. ഒഞ്ചിയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സിപിഎം മുൻ ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രേമ. മക്കൾ: ലിനീഷ്, ഷീബ മരുമക്കൾ: പ്രദീപൻ , പ്രജിഷ സഹോദരങ്ങൾ: ശാന്ത, പരേതനായ നാണു
കവി മേലൂർ വാസുദേവൻ അന്തരിച്ചു
കൊയിലാണ്ടി: കവി മേലൂർ വാസുദേവൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. സിനിമകൾക്കും, നിരവധി ആൽബങ്ങൾക്കും ഗാനരചന നടത്തിയിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ ഒട്ടനവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സന്ധ്യയുടെ ഓർമ്മ, സരോദ്, ജീവന്റെ പക്ഷി, ഇടം, കാട് വിളിച്ചപ്പോൾ തുടങ്ങിയ കവിതാ സമാഹാരങ്ങളും അവസ്ഥ,കാലമേ നീ സാക്ഷി എന്നിവ ഇദ്ദേഹത്തിന്റെ നോവലുകളാണ്. അബുദാബി ശക്തി അവാർഡ്, വി.എ
തുറയൂര്‍ പുത്തന്‍പുരയില്‍ അദീപ് ശങ്കര്‍ അന്തരിച്ചു
പയ്യോളി: തുറയൂര്‍ പുത്തന്‍പുരയില്‍ അദീപ് ശങ്കര്‍ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. അച്ഛന്‍: മോഹന്‍. അമ്മ: ബിന്ദു. സഹോദരി: ഹരിത. Summary: Puthanpurayil Adeep Shankar Passed away at Thurayur
കണ്ണൂക്കര മണ്ണ്യാട്ട് മീത്തൽ ശശി അന്തരിച്ചു
ഒഞ്ചിയം: കണ്ണൂക്കര മണ്ണ്യാട്ട് മീത്തൽ ശശി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ദീർഘകാലം കണ്ണൂക്കര ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: ശോഭ മക്കൾ: സതീഷ്, സവിത മരുമക്കൾ: വിജയൻ, രജിത സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടുവളപ്പിൽ നടക്കും.
മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സിന്ധുവിൻ്റെ ഭര്‍ത്താവ് മത്തത്ത് അജിത്ത് കുമാർ അന്തരിച്ചു
പയ്യോളി: പയ്യോളി മത്തത്ത് അജിത്ത് കുമാർ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കെ.ടിയുടെ ഭർത്താവാണ്. അച്ഛന്‍ പരേതനായ കുഞ്ഞനന്ദൻ നമ്പ്യാര്‍. അമ്മ: ദേവി അമ്മ. മക്കൾ: അഭിനവ്, അഭിഷേക്. സംസ്കാരം: ഇന്ന് രാവിലെ 10.30ന് പയ്യോളി നെല്ല്യേരി മാണിക്കോത്തെ സിന്ദൂരയിൽ (വീട്ടുവളപ്പിൽ) നടക്കും. Summary: Mathath Ajith Kumar Passed
പതിയാക്കരയിലെ മനത്താനത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു
മണിയൂർ: പതിയാക്കരയിലെ മനത്താനത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ മനത്താനത്ത് ശങ്കരക്കുറുപ്പ് മക്കൾ: വൽസല, ജനാർദനൻ, അജിതകുമാരി, ദിലീപൻ മരുമക്കൾ: ചന്ദ്രശേഖരൻ, സീത, ഗീത
വടകര അഴിത്തല മുസ്ലിംലീഗ് നേതാവ് പോക്കർ വളപ്പിൽ മഹമൂദ് അന്തരിച്ചു
വടകര: അഴിത്തല പോക്കർ വളപ്പിൽ മഹമൂദ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. അഴിത്തല ശാഖാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റാണ്. ഭാര്യ: നബീസ മക്കൾ: ശബിനു, ഷമീന, മുബീന, അർഷിന മരുമക്കൾ: അക്ബർ, യൂനസ്, സൂബൈർ സഹോദരങ്ങൾ: നബീസ, അബൂബക്കർ, സലാം