Category: പേരാമ്പ്ര
പാലേരിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു
കടിയങ്ങാട്: പാലേരിയിലെ കന്നാട്ടി കുളക്കണ്ടത്ത് യുവാവിന് വെട്ടേറ്റു. കുളക്കണ്ടം പഴുപ്പട്ട മീത്തല്‍ താമസിക്കും എടത്തുംകുന്നുമ്മല്‍ വിജേഷ് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30യാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റ വിജേഷ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വീട്ടിലെത്തിയ അക്രമികള്‍ കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന
നൃത്തസന്ധ്യയുമായി നവ്യയെത്തും, ഒപ്പം സംഗീത വിരുന്നുമായി സിത്താരയും; മലയോര മണ്ണിനെ ആവേശത്തിലാഴ്ത്തി പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം
പേരാമ്പ്ര: മലയോര മണ്ണിനെ ആവേശത്തിലാഴ്ത്തി പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് ഇന്ന് തുടക്കം. ഫെസ്റ്റിന്റെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജല വെെദ്യുതി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിക്കും. പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ നവ്യനായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടിയാണ് പെരുവണ്ണാമുഴി ഫെസ്റ്റിന്റെ ആരംഭദിനത്തിലെ പ്രധാന ആകര്‍ഷണം. മെയ് ഏഴ്
ജപ്തി നടപടികളില്‍ നിന്നും വീട് വീണ്ടെടുക്കാന്‍ മുന്നിട്ട് ഡി.വൈ.എഫ്.ഐ; ചെറിയ പെരുന്നാള്‍ ദിനത്തില്‍ പായസ ചലഞ്ച് സംഘടിപ്പിച്ചു
പാലേരി: ജപ്തി നടപടികളില്‍ നിന്നും വീട് വീണ്ടെടുക്കാന്‍ പായസ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ. വീടും ഭൂമിയും ജപ്തി നടപടി നേരിടുന്ന കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശിയായ ടി.വി ബാലകൃഷ്ണന്റെ കുടുംബത്തിനായാണ് പാലേരിയില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ പായസ ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. നിര്‍ദ്ധനരായ കുടുംബത്തിന് ഈ ഭാരിച്ച തുക കണ്ടെത്തുക പ്രയാസമാണെന്ന് മനസിലാക്കിയ പ്രവര്‍ത്തകര്‍ ഇങ്ങനെ ഒരു ചലഞ്ച്‌ലേക്ക് നീങ്ങുകയായിരുന്നു.
കൂത്താളി ഏരംതോട്ടത്തില്‍ കുഞ്ഞികൃഷണന്‍ നായര്‍ അന്തരിച്ചു
കൂത്താളി: കൂത്താളി ഏരംതോട്ടത്തില്‍ കുഞ്ഞികൃഷണന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: നിഷ (ചാലിക്കര), നിത (കൂത്താളി പഞ്ചായത്ത് നാലാം വാര്‍ഡ് സിഡിഎസ്), ജിനീഷ് (സിപിഐഎം) ഏരംതോട്ടം ബ്രാഞ്ച് സെക്രട്ടറി. മരുമക്കള്‍: വിജയന്‍, രജീഷ്. സഹോദരങ്ങള്‍: നാരായണന്‍ നായര്‍, മാധവി അമ്മ പരേതനായ ഗോപാലന്‍ നായര്‍.
തണൽ കരുണ ഭിന്നശേഷി വിദ്യാലയത്തിന് കൈതാങ്ങേകാൻ കുട്ടി ചലഞ്ച്; ഫണ്ട് കൈമാറി കടിയങ്ങാട് വാട്സാപ്പ് കൂട്ടായ്മ
കടിയങ്ങാട്: തണൽ കരുണ ഭിന്നശേഷി വിദ്യാലയത്തിന് കുട്ടി ചലഞ്ച് പദ്ധതിയിൽ കടിയങ്ങാട് വാട്സാപ്പ് കൂട്ടായ്മ ഫണ്ട് കൈമാറി. തണൽ കരുണ ഡയാലിസിസ് സെന്ററിന്റെയും ഭിന്നശേഷി വിദ്യാലത്തിന്റെയും പ്രവർത്തനഫണ്ട് സമാഹരണം ലക്ഷ്യംവെച്ച് നടപ്പാക്കിയതാണ് കുട്ടി ചലഞ്ച്. ഇതിന്റെ ഭാഗമായി കടിയങ്ങാട് വാട്സാപ്പ് കൂട്ടായ്മ രണ്ടുകുട്ടികളെ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇതിനായി നൽകും കൂട്ടായ്മ 96,000 രൂപ നൽകും. കുട്ടി
‘ചെങ്കുത്തായ പാതയായതിനാൽ രാത്രി ഇവിടേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടായിരുന്നു, ഉച്ചക്ക് പടര്‍ന്ന തീ അണച്ചശേഷം രാത്രി വീണ്ടും കത്തിപ്പടരുകയായിരുന്നു’; കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിലെ തീയണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ
കീഴരിയൂർ: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിലെ തീയണച്ച് അഗ്നിശമനസേന. കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഉച്ചക്ക് പടര്‍ന്ന തീ അണച്ചശേഷം രാത്രി വീണ്ടും കത്തുകയായിരുന്നു. ഉച്ചയ്ക്ക് തീപിടിച്ചതിന്റെ മറ്റൊരു വശത്താണ് പിന്നീട് തീപിടിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് വീണ്ടും ഇവിടെ വീണ്ടും തീപിടിത്തമുണ്ടായത്. ചെങ്കുത്തായ പാതയായതിനാൽ
വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയപെരുന്നാള്‍; പേരാമ്പ്രയിലെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് തുടക്കമായി
പേരാമ്പ്ര: മുപ്പത് ദിവസം നീണ്ട വ്രത ശുദ്ധിയുടെ നിറവില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വീടുകളില്‍ മൈലാഞ്ചിയും പാട്ടും പലഹാരവുമെല്ലാമായി സ്ത്രീകളും കുട്ടികളും ആഘോഷത്തിമിര്‍പ്പിലാണ്. സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയുമെന്ന നന്മ ഉയര്‍ത്തിപ്പിടിച്ച് ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ്മയിലാണ് ആഘോഷങ്ങള്‍. പള്ളികളിലും ഈദ് ഗാഹുകളിലും ഇന്ന് പ്രത്യേക പെരുന്നാള്‍ നിസ്‌കാരം നടക്കും. പേരാമ്പ്രയില്‍ ചെറിയ പെരുന്നാളിന്റെ ഭാഗമായി
കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിൽ തീപിടിച്ചു; തീയണയ്ക്കാനാവാതെ അഗ്നിശമനസേനയും നാട്ടുകാരും
കീഴരിയൂർ: കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിൽ തീപിടിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം. റബ്ബർ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിശമന സേനയെത്തി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വാഹനം എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ തീയണയ്ക്കാനുള്ള ശ്രമം ഏറെ ദുഷ്കരമാണ്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. മേപ്പയ്യൂർ മീറോട് മലയുടെ
ഈദുൽ ഫിത്തറിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും ഈദ് ഗാഹ് എവിടെയെല്ലാമുണ്ടെന്നറിയാം
പേരാമ്പ്ര: ആരാധനകളും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും കൊണ്ട് സജീവമായ റംസാൻ മാസത്തിന് പരിസമാപ്തി കുറിച്ചെത്തുന്ന ഈദുൽ ഫിത്തറിനെ വരവേൽക്കാനൊരുങ്ങുകയാണ് പേരാമ്പ്രയിലെ വിശ്വാസികൾ. ഇന്നലെ ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇസ്‍ലാം മതവിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം നാളെ ഈദ് ഗാഹുകളും പെരുന്നാൾ നമസ്ക്കാരവും സംഘടിപ്പിക്കുന്നുണ്ട്. പേരാമ്പ്ര മേഖലയിൽ ഈദ് ഗാഹ്
വെക്കേഷൻ കാലത്ത് ഒത്തുകൂടി വേനൽ തുമ്പി; പേരാമ്പ്രയിൽ കൂട്ടായ്മയൊരുക്കി ബാലസംഘം
പേരാമ്പ്ര: വെക്കേഷൻ കാലത്ത് പേരാമ്പയിൽ വേനൽ തുമ്പി കൂട്ടായ്മ. ബാലസംഘം വേനൽ തുമ്പികളായി തെരെഞ്ഞെടുത്ത കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. പേരാമ്പ്രയിൽ വച്ച് സംഘടിപ്പിച്ച പരിപാടി ഏരിയാ രക്ഷാധികാരി കൺവീനർ കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ കൽപ്പത്തൂർ, രമ്യ മേപ്പയൂർ, തങ്കം ആവള, അക്ഷയ് മേപ്പയൂർ, ദേവ ആവള എന്നിവർ പരിപാടിയിൽ സംസാരിച്ചു. ഏരിയാ