Category: പേരാമ്പ്ര

Total 5340 Posts

വികാരനിര്‍ഭരമായി കൂടിക്കാഴ്ച; മുസ്ലിംലീഗിന്റെ സമുന്നത നേതാവായ കെ.എസ് മൗലവിയെ മന്ത്രി റോഷി അഗസ്റ്റിന്‍ വെള്ളിയൂരിലെ വീട്ടില്‍ സന്ദര്‍ശിച്ചു

വെള്ളിയൂര്‍: മുസ്ലിംലീഗിന്റെ സമുന്നത നേതാവും മുന്‍പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജനാബ് കെ.എസ് മൗലവിയെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. കെ.എസ് മൗലവിയുടെ വെള്ളിയൂരിലെ വീട്ടിലെത്തിയാണ് മന്ത്രി അദ്ദേഹത്തെ കണ്ടത്. ആദ്യമായി പേരാമ്പ്രയില്‍ മത്സരിച്ച സമയത്ത് മന്ത്രിയുടെ വലംകൈയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്ന ജനാബ് കെ.എസ് മൗലവിയുമായുള്ള കൂടിക്കാഴ്ച വികാരനിര്‍ഭരമായി. കേരള കോണ്‍ഗ്രസ് (എം)

മരുതേരി കാരേപൊയില്‍ മായന്‍കുട്ടി (തച്ചറോത്ത് ചാലില്‍) അന്തരിച്ചു

പേരാമ്പ്ര: മരുതേരി കാരേപൊയില്‍ മായന്‍കുട്ടി (തച്ചറോത്ത് ചാലില്‍) അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഹമീദ്, ജമീല, ഗഫൂര്‍. മരുമക്കള്‍: അഫ്‌സത്ത്(കിഴക്കന്‍ പേരാമ്പ്ര), ഹംസ(കരുവണ്ണൂര്‍), ഷാഹിന(പേരാമ്പ്ര).

പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ ഇന്ന് (24-04-2023) വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിതിയില്‍പ്പെട്ട ഇടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 3 മണ വരെയും പാണ്ടിക്കോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിതിയില്‍പ്പെട്ട സ്ഥലങ്ങളില്‍ രാവിലെ 9 മണി മുതല്‍ 3 മണി വരെയുമാണ് വൈദ്യുതി മുടങ്ങുന്നത്. മെയിന്റനന്‍സ് വര്‍ക്ക്

‘മലബാര്‍മേഖലയിലേക്ക് കുപ്പിവെള്ളം എത്തിക്കാന്‍ പെരുവണ്ണാമൂഴിയിലെ ജലം ഉപയോഗപ്പെടുത്തും’; സര്‍ക്കാര്‍ കുപ്പിവെള്ളക്കമ്പനി തുടങ്ങാന്‍ 17 കോടിയുടെ ഭരണാനുമതി

പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാമിലെ വെള്ളം ഉപയോഗിച്ച് സര്‍ക്കാരിന്റെ കുപ്പിവെള്ള കമ്പനി തുടങ്ങാന്‍ ഭരണാനുമതി. സര്‍ക്കാറിനു കീഴില്‍ ഹില്ലി അക്വ കുപ്പിവെള്ള ഉത്പാദനപ്ലാന്റ് സ്ഥാപിക്കാനായി 17 കോടി രൂപയുടെ അനുമതി നല്‍കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍മേഖലയിലേക്ക് കുപ്പിവെള്ളം എത്തിക്കുന്നതിന് പെരുവണ്ണാമൂഴിയിലെ വെള്ളം ഉപയോഗപ്പെടുത്തും. മറ്റുവകുപ്പുകളുടെ

ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കും- മന്ത്രി റോഷി അഗസ്റ്റിന്‍; നവ്യാനായരുടെയും സംഘത്തിന്റെയും നൃത്തച്ചുവടുകളോടെ പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് തുടക്കമായി

പെരുവണ്ണാമൂഴി: ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചും, ബി.ഒ.ടി അടിസ്ഥാനത്തിലും പെട്ടന്ന് നടപ്പിലാക്കാന്‍ കഴിയുന്ന ചെറുതും

നൊച്ചാട് ചെറുവറ്റ മുംതാസ് അന്തരിച്ചു

നൊച്ചാട്: നൊച്ചാട് ചെറുവറ്റ മുംതാസ് അന്തരിച്ചു. നാൽപ്പത് വയസ്സായിരുന്നു. പരേതനായ എക്കാട്ടൂർ എരികണ്ടി മൊയ്തി, എരികണ്ടി ആമിന എക്കാട്ടൂർ എന്നിവരുടെ മകളാണ്. ഭർത്താവ്: ചെറുവറ്റ ബഷീർ. മക്കൾ: മിഷൽ ഷഹൽ (പ്ലസ് ടു വിദ്യാർത്ഥി, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ), ആയിഷ ഫാത്തിമ (വാല്യക്കോട് എ.യു.പി. സ്കൂൾ). സഹോദരി റംല (കുരുടി മുക്ക്). ഖബറടക്കം നാളെ

പാലേരിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്

പേരാമ്പ്ര: പാലേരി കുളക്കണ്ടം സ്വദേശിയായ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചങ്ങരോത്ത് മണ്ഡലം സെക്രട്ടറിയുമായ പഴുപ്പട്ട മീത്തല്‍ താമസിക്കും എടത്തുംകുന്നുമ്മല്‍ വിജേഷി(34)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30യാണ് സംഭവം. അര്‍ദ്ധരാത്രി സമയത്ത് വീട്ടില്‍ കയറി യുവാവിനെ മാരകമായി വെട്ടിപ്പരിക്കല്‍പ്പിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം, പാണ്ടിക്കോടിന് സ്വപ്ന സാക്ഷാത്കാരമായി പുത്തന്‍ റോഡ്; പുറ്റംപൊയിൽ – നെല്ല്യാടിക്കണ്ടി റോഡ് നാടിന് സമര്‍പ്പിച്ചു

പേരാമ്പ്ര: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പാണ്ടിക്കോടുകാരുടെ സ്വപ്നമായ പുറ്റം പൊയിൽ-നെല്ല്യാടിക്കണ്ടി റോഡ് യാഥാര്‍ഥ്യമായി. പുത്തന്‍ റോഡ് വാര്‍ഡ് കണ്‍വീനര്‍ പുതുക്കുടി അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ മെമ്പര്‍ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഗ്രൗണ്ടായും നാട്ടുകാർ കൃഷി നിലമായുമൊക്കെ ഉപയോഗപ്പെടുത്തിയിരുന്ന, പതിറ്റാണ്ടുകളായി സ്വത്ത തര്‍ക്കത്തില്‍ അകപ്പെട്ട് കിടന്ന സ്ഥലത്താണ് വര്‍ഷങ്ങളുടെ ശ്രമഫലമായി റോഡ് നിലവില്‍ വന്നത്. കേസ് സംബന്ധമായ പ്രശ്നങ്ങള്‍

മരുതേരി കരിങ്ങാറ്റി മീത്തൽ ശാരദ അന്തരിച്ചു

പേരാമ്പ്ര: മരുതേരി കരിങ്ങാറ്റി മീത്തൽ ശാരദ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു മരണം. ഭർത്താവ്: പരേതനായ കുമാരൻ. മക്കള്‍: റീത്ത, ഷാജു. മരുമക്കള്‍: കൃഷ്ണൻ മൂളിയങ്ങൽ, ദിവ്യ ഷാജു. സംസ്ക്കാരം ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ നടന്നു.

പാലേരിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

കടിയങ്ങാട്: പാലേരിയിലെ കന്നാട്ടി കുളക്കണ്ടത്ത് യുവാവിന് വെട്ടേറ്റു. കുളക്കണ്ടം പഴുപ്പട്ട മീത്തല്‍ താമസിക്കും എടത്തുംകുന്നുമ്മല്‍ വിജേഷ് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30യാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റ വിജേഷ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വീട്ടിലെത്തിയ അക്രമികള്‍ കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന

error: Content is protected !!