Category: പേരാമ്പ്ര

Total 5340 Posts

സാംസ്‌കാരിക ഘോഷയാത്രയും മലയാളിമങ്കകള്‍ ഒത്തുചേര്‍ന്ന മെഗാതിരുവാതിരയും; കൂത്താളിയില്‍ കുടുംബശ്രീ രജത ജൂബിലി ആഘോഷം ‘പെണ്മ 2023’ന് തുടക്കമായി

കൂത്താളി: കുടുംബശ്രീ രജത ജൂബിലി ആഘോഷ നിറവില്‍ കൂത്താളി. കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷം ‘പെണ്മ 2023’ന് തുടക്കമായി. ഏപ്രില്‍ 24 മുതല്‍ 29 വരെ കൂത്താളി എ.യു.പി സ്‌കൂളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒന്നാം ദിവസമായ തിങ്കളാഴ്ച്ച കുടുംബശ്രീ അംഗങ്ങള്‍, ബാലസഭാ അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍ എന്നിവര്‍ അണിനിരന്ന നിശ്ചല ദൃശ്യങ്ങളുടെയും

പ്രേക്ഷകര്‍ക്ക് നവ്യാനുഭവം, ചടുലമായ നൃത്തച്ചുവടുകള്‍ കാണികളില്‍ ആവേശം നിറച്ചു; പെരുവണ്ണാമൂഴി ഫെസ്റ്റ് – 2023 നൃത്ത സന്ധ്യ ഫോട്ടോകള്‍ കാണാം

പെരുവണ്ണാമൂഴി: കാണികളില്‍ നവ്യാനുഭവം സമ്മാനിച്ച് പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്-23 ന്റെ ഭാഗമായി നടന്ന നൃത്ത പരിപാടി. ടൂറിസം ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം സിനിമ താരം നവ്യ നായരുടെ നൃത്ത പരിപാടി തന്നെയായിരുന്നു. പെരുവണ്ണാമൂഴിയുടെ മണ്ണില്‍ അരങ്ങേറിയ നവ്യയുടെ നൃത്തച്ചുവടുകള്‍ പ്രേക്ഷകര്‍ക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. മെയ് ഏഴ് വരെയാണ് ഫെസ്റ്റ്. നൃത്ത പരിപാടിയുടെ ഫോട്ടോകള്‍ കാണാം. ചിത്രങ്ങൾ

റോഡ് റെഡി, യാത്ര ചെയ്തിടാം; പേരാമ്പ്രയിലെ പൊയിലൂറ – പുതിയോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : പേരാമ്പ്രയിലെ പൊയിലൂറ – പുതിയോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ കോളേജിലെ റോഡാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന കർമ്മം പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിർവഹിച്ചു. വാർഡ് അംഗം വിനോദ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. എം.എം. സുഗതൻ, പി. അച്യുതൻ നായർ, സി. വാസു, മുസ്തഫ,

കെ.എം. മാണിയുടെ ഓർമയ്ക്കായി ചക്കിട്ടപാറയിൽ കാരുണ്യഭവനം; തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

ചക്കിട്ടപാറ : ചക്കിട്ടപ്പാറയിൽ കെ.എം. മാണിയുടെ ഓർമയ്ക്കായി നിർമ്മിക്കുന്ന കാരുണ്യഭവനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു. കേരളാ കോൺഗ്രസ് (എം) പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാരുണ്യഭവനം നിർമ്മിക്കുന്നത്. തറക്കല്ലിടൽ കർമ്മം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ചക്കിട്ടപാറ സെയ്ന്റ് ആന്റണീസ് പള്ളിവികാരി ഫാ. മിൽട്ടൺ മുളങ്ങാശ്ശേരി വെഞ്ചരിപ്പ് നടത്തി. കോൺഗ്രസ് പാർട്ടി പ്രവർത്തകരും സാമൂഹി-രാഷ്ട്രീയ പ്രവർത്തകരും

ഊരള്ളൂരിലെ മണ്ണ് നികത്തലുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധ പ്രസ്താവനകളിറക്കി ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ആരോപണവുമായി അരിക്കുളം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌

അരിക്കുളം: ഊരള്ളൂരിലെ മണ്ണ് നികത്തൽ പ്രശ്നവുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധ പ്രസ്താവനകളിറക്കി ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അരിക്കുളം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ശശി ഊട്ടേരി. ഊരള്ളൂർ ഫെസ്റ്റുമായി ബന്ധപ്പെട്ട് മറ്റുള്ളവർ ലക്ഷങ്ങൾ കൈപ്പെറ്റിയെന്ന വ്യാജ വാർത്തകൾ പടച്ചു വിടുകയാണ് ബിജെപിയെന്നും, നെൽവയൽ നികത്തിയ പ്രശ്നത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളും നെൽവയൽ സംരക്ഷണ സമതിയും മുന്നിട്ടിറങ്ങിയതിന്റെ ഫലമാണ്

രാത്രിയുടെ മറവില്‍ ഊരള്ളൂര്‍ ടൗണിലെ നെല്‍വയല്‍ മണ്ണിട്ട് നികത്തി; ഉടനടി ഇടപെട്ട് വയല്‍ സംരക്ഷണസമിതി, നികത്തിയ മണ്ണ് നീക്കം ചെയ്യിച്ച് അരിക്കുളം വില്ലേജ് ഓഫീസറും നാട്ടുകാരും

ഊരള്ളൂര്‍: രാത്രിയുടെ മറവില്‍ ഊരള്ളൂര്‍ ടൗണിലെ നെല്‍വയല്‍ നികത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. കലക്ടര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നികത്തിയ മണ്ണ് നീക്കം ചെയ്യാന്‍ നടപടിയെടുക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ചിറയില്‍ രത്‌നയുടെ ഉടമസ്ഥതയിലുള്ള വയല്‍ മണ്ണിട്ട് നികത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വയല്‍ സംരക്ഷണ സമിതിയാണ് കലക്ടര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും ഇതുസംബന്ധിച്ച് പരാതി

ഏപ്രിൽ 23 മുതൽ മെയ്യ് 15 വരെ; സമ്മർ വെക്കേഷൻ ക്യാമ്പുമായി കെ.വി.സി ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് കായണ്ണ ബസാർ

കായണ്ണ: കെ.വി.സി ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് കായണ്ണ ബസാർ സംഘടിപ്പിക്കുന് സമ്മർ വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. ഏപ്രിൽ 23 മുതൽ മെയ്യ് 15 വരെയാണ് ക്യാമ്പ്. കായണ്ണ അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ കിഷോർ കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷിബിൻ കുമാർ അധ്യക്ഷത വഹിച്ചു. സരുൺരാജ് പി.ബി.

നാടിന്റെ ഉത്സവമായി 11ാം വാര്‍ഡ് ഫെസ്റ്റ്; പേരാമ്പ്ര ഉണ്ണിക്കുന്നില്‍ ‘സര്‍ഗ്ഗ വസന്ത’ത്തിന് തുടക്കമായി

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡായ ഉണ്ണിക്കുന്നില്‍ ‘സര്‍ഗ്ഗ വസന്തം’ 11ാം വാര്‍ഡ് ഫെസ്റ്റിന് തുടക്കമായി. ഏപ്രില്‍ 23 മുതല്‍ 26 വരെ നടക്കുന്ന കലാമേളയില്‍ പ്രദേശത്തെ 300ഓളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. സിനിമാതാരം ഉഷ മുഖ്യാതിഥിയായി. ചടങ്ങില്‍

ലൈറ്റ് സ്ഥാപിക്കലും റോഡില്‍ ലൈനിടലും പൂര്‍ത്തിയായി; പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം

പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന, നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന ബൈപ്പാസ് ഉദ്ഘാടനത്തിനായ് ഒരുങ്ങിക്കഴിഞ്ഞു. അവസാന ഘട്ടങ്ങളിലായി നടന്നിരുന്ന ലൈറ്റ് സ്ഥാപിക്കല്‍, റോഡില്‍ ലൈനിടല്‍ തുടങ്ങിയ പ്രവൃത്തികള്‍ എല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പുതിയ ബൈപ്പാസ് ഏപ്രില്‍ 30ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനായി സമര്‍പ്പിക്കും. ചെമ്പ്രറോഡ് കവലയ്ക്ക് സമീപമുള്ള മൈതാനത്താണ് ഉദ്ഘാടന സമ്മേളനം സംഘടിപ്പിക്കുന്നത്.

error: Content is protected !!