Category: പേരാമ്പ്ര

Total 5340 Posts

ലോക വെറ്ററിനറി ദിനാഘോഷവും പശുക്കളുടെ ആരോഗ്യ സംരക്ഷണവും; മുതുകാട് നരേന്ദ്ര ദേവ്‌ കോളനിയിൽ ഗോരക്ഷ ക്യാമ്പ്

ചക്കിട്ടപാറ: ചക്കിട്ടപാറ മുതുകാട് നരേന്ദ്ര ദേവ്‌ കോളനിയിലെ ക്ഷീര കർഷകർക്കായി ഗോരക്ഷ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്‌ഘാടനം ചെയ്തു. ലോക വെറ്ററിനറി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസർസ് അസോസിയേഷൻ കോഴിക്കോട് ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി മരുന്ന്

പെരുവണ്ണാമൂഴി ഫെസ്റ്റ് അഞ്ചാം ദിനം; ഇന്ന് സുധീര്‍ പറവൂര്‍ ആന്റ് ടീം അവതരിപ്പിക്കുന്ന ഡാന്‍സ് കോമഡി ഗാനങ്ങൾ സ്‌കിറ്റുകള്‍ സ്റ്റേജ് ഷോ

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് സുധീര്‍ പറവൂര്‍ ആന്റ് ടീം അവതരിപ്പിക്കുന്ന ഡാന്‍സ് കോമഡി ഗാനങ്ങൾ സ്‌കിറ്റുകള്‍ സ്റ്റേജ് ഷോ. ഫെസ്റ്റിലെ മുഖ്യ ആകർഷകമായ പരിപാടികളിലൊന്നാണിത്. പരിപാടിയുടെ ഉദ്ഘാടനം ഷീജ ശശി നിര്‍വ്വഹിക്കും. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കെ. സുനില്‍ അധ്യക്ഷത വഹിക്കും. ബിന്ദു വത്സൻ സ്വാഗതം പറയും. സെമിൻ ആസ്മിൻ നന്ദി പറയും.

കനാൽ വെള്ളം ഉപയോഗ ശൂന്യമാക്കി സാമൂഹ്യ വിരുദ്ധർ; വെള്ളിയൂർ സുഭിക്ഷയ്ക്ക് സമീപം കക്കൂസ് മാലിന്യം തള്ളി

നൊച്ചാട്: വെള്ളിയൂരിൽ ഇരുട്ടിന്റെ മറവിൽ കനാലിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധർ. വെള്ളിയൂർ സുഭിക്ഷയ്ക്ക് മുന്നിലുള്ള കനാലിലാണ് കക്കൂസ് മാലിന്യം തള്ളിയത്. ഇന്നലെ രാത്രിയാണ് സംഭവം. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ സന്ദർശിച്ചു. ഇറിഗേഷനിൽ വിവരമറിയിച്ച് കനാൽ ജലം ബ്ലോക്ക് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. കനാൽ ജലം മലിനമായ

ആഘോഷ ലഹരിയിൽ അരിക്കുളത്തുകാർ; പറമ്പത്ത് ഫെസ്റ്റിന് വർണാഭമായ തുടക്കം

അരിക്കുളം: പറമ്പത്ത് ഫെസ്റ്റിന് തുടക്കം കുറിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വർണാഭമായ ഘോഷയാത്ര നടന്നു. അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ, ഫെസ്റ്റ് ചെയർമാൻ കെ.എം. അമ്മദ് എന്നിവർ സംസാരിച്ചു. 30 വരെ മെഗാ കാർണിവൽ, മെഗാഷോ, കളരിപ്പയറ്റ്, മെഡിക്കൽ ക്യാമ്പ്, കാർഷികക്കൂട്ടായ്മ,

കെട്ടിട നിർമ്മാണ പെർമിറ്റ്, കെട്ടിട നികുതി എന്നിവ വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ; നൊച്ചാട് ഗ്രാമ പഞ്ചായത്തിന് മുന്നിൽ ധർണ്ണയുമായി യു.ഡി.എഫ്

നൊച്ചാട്: നൊച്ചാട് ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കെട്ടിട നിർമ്മാണ പെർമിറ്റ്, കെട്ടിട നികുതി എന്നിവ വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ധർണ്ണ നടത്തിയത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.പി. നാസർ അധ്യക്ഷത വഹിച്ചു. ടി.കെ. ഇബ്രാഹിം,

പെരുവണ്ണാമൂഴി ഫെസ്റ്റ് നാലാം ദിനം; ഇന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ ജില്ലാതല ഗ്രൂപ്പ് ഡാന്‍സ് മത്സരം ചിലമ്പൊലിയും ‘കുട്ടേട്ടന്‍’ ഏകാംഗനാടകവും

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വ്വഹിക്കും. ഏഴ് മണിക്ക് കലാമണ്ഡലം കല്ല്യാണി നങ്ങ്യാര്‍കൂത്ത് നൃത്താവിഷ്‌കാരവും. രാത്രി ഒന്‍പത് മണിക്ക് രഹരിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന കുട്ടേട്ടന്‍ എന്ന ഏകാംഗനാടകവും അത് കഴിഞ്ഞ് കാലാമണ്ഡലം ഷീനയും സംഘവും അവതരിപ്പിക്കുന്ന ചിലമ്പൊലി സീനിയര്‍ പെണ്‍കുട്ടികളുടെ ജില്ലാതല ഗ്രൂപ്പ് ഡാന്‍സ് മത്സരവും

മതേതരത്വം നിറയും പ്രതിഷ്ഠാദിന മഹോത്സവം;100 വയസ്സ് തികഞ്ഞ ചാത്തോത്ത് പോക്കർ ഹാജിയെ ആദരിച്ച് പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി

പേരാമ്പ്ര: 100 വയസ്സ് തികഞ്ഞ ചാത്തോത്ത് പോക്കർ ഹാജിയെ കിഴക്കൻ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ആദരിച്ചു. മാനവികതയുടെ ഉദാത്തമായമാതൃകയും മതനിരപേക്ഷതയുടെ മൂലങ്ങളും ഉയർത്തിപ്പിടിക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്ര കമ്മിറ്റി അദ്ദേഹത്തെ ആദരിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രൻ കേളോത്ത് പൊന്നാട അണിയിച്ചു. സുരേഷ്കുമാർ കെ.സി. അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി.സി. ശശിധരൻ ഉദ്ഘാടനം

ആവള മാനവ തെക്കെ മാവിലപ്പാടി പാർവതി അമ്മ അന്തരിച്ചു

പേരാമ്പ്ര: ആവള മാനവ തെക്കെ മാവിലപ്പാടി പാർവതി അമ്മ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മക്കൾ: സരോജിനി, വൽസല. മരുമകൻ രാജൻ (പള്ളിക്കര).

പേരാമ്പ്രയിലെ മലയോര മേഖലയ്ക്ക് ആശ്വാസ വാർത്ത, ബഫർസോൺ സമ്പൂർണ്ണ നിയന്ത്രണം നീക്കി സുപ്രീകോടതി

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചന്റെ ഉത്തരവ്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫര്‍ സോണ്‍ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ചക്കിട്ടപ്പാറയുള്‍പ്പെടെയുള്ള പേരാമ്പ്രയിലെ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വാർത്ത ആശ്വാസമായി. ബഫര്‍ സോണിലെ

മനോഹര നൃത്തച്ചുവടുകളുമായി വനിതകള്‍ ഒത്തുചേര്‍ന്നു; കക്കാട് കുടുംബശ്രീ കലോത്സവം ‘നാട്ടരങ്ങ്’ ആഘോഷമായി

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡായ കക്കാട് കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു. ‘നാട്ടരങ്ങ്’ എന്ന പേരില്‍ നടത്തിയ കലോത്സവം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിലാണ് ഒരുക്കിയിരുന്നത്. കലോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സല്‍മ നന്മനക്കണ്ടി അധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡ് മെമ്പര്‍മാരായ കെ.എം റീന, പി.കെ രാഗേഷ്, അര്‍ജ്ജുന്‍

error: Content is protected !!