Category: പേരാമ്പ്ര
ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും മോട്ടോറിടാനും മറക്കല്ലേ; പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ (29-04-2023) വൈദ്യുതി മുടങ്ങും
പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പേരാമ്പ്ര അമ്പലനട, കനറാ ബാങ്ക് ട്രാന്‍സ്‌ഫോര്‍മറിനു കീഴിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക. എല്‍.ടി മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.
പാലേരി കുളക്കണ്ടത്തില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിയ സംഭവം; നാല് പേര്‍ അറസ്റ്റില്‍
പേരാമ്പ്ര: പാലേരി കുളക്കണ്ടത്തില്‍ വീട്ടില്‍ക്കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്ര വണ്ണാറത്ത് ഉജേഷ് (40), പേരാമ്പ്ര ഹൈസ്‌കൂളിനടുത്തുള്ള തൈവച്ചപറമ്പില്‍ ധനേഷ് (28), ചേനോളി റോഡ് പാറക്കണ്ടി മീത്തല്‍ ജിഷ്ണു (26), പേരാമ്പ്ര പരപ്പില്‍ പി. പ്രസൂണ്‍ (30) എന്നിവരെയാണ് പിടിയിലായത്. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലുള്ള
മികച്ച കരിയർ തിരഞ്ഞെടുക്കാനായി; പേരാമ്പ്രയിൽ പ്ലസ്ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പ്രോഗ്രാം
പേരാമ്പ്ര: ഈ വർഷം പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി പേരാമ്പയിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം. അക്യൂമിൻ ഗ്ലോബൽ പേരാമ്പ്രയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 29ന് ചേനോളി റോഡിലെ ദയ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9.30 മുതൽ 12.30 വരെയാണ് പരിപാടി. കരിയർ പരിശീലകൻ പി.വി. ഷുഹൈബ് ക്ലാസ്സ് നയിക്കും. പരിപാടി കുട്ടികളുടെ അഭിരുചികളെ സ്വയംതിരിച്ചറിഞ്ഞ് കോഴ്സുകൾ
കളനശീകരണം ഇനി കൂടുതൽ സ്മാർട്ട്; പേരാമ്പ്രയിലെ പാടശേഖരസമിതികൾക്ക് കോണോ വീഡർ നൽകി
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് കാർഷിക വിജ്ഞാനകേന്ദ്രത്തിന്റെയും, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാടശേഖരസമിതികൾക്ക് നെൽകൃഷിയിലെ കളനശീകരണ ഉപകരണമായ കോണോ വീഡർ വിതരണം ചെയ്തു. പേരാമ്പ്ര ബ്ലോക്കിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് കോണോ വീഡർ നൽകിയത്. വിതരണോദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പിബാബു നിർവഹിച്ചു. നെൽകൃഷിയിൽ കളകൾ നീക്കം ചെയ്യാൻ കൈകൊണ്ട് അനായാസം പ്രവർത്തിപ്പിക്കാൻ കഴിയുന്ന
പ്രസീത ചാലക്കുടിയുടെ നാടൻപാട്ടും പ്രദേശിക കലാകാരൻമാരുടെ കലാവിരുന്നും; പേരാമ്പ്ര 11-ാം വാർഡിലെ സർഗ വസന്തത്തിന് തിരശ്ശീല വീണു
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സംഘടിപ്പിച്ച വാർഡ് ഫെസ്റ്റ് സർഗ്ഗ വസന്തം സമാപിച്ചു. സമാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. ഏപ്രിൽ 23 മുതൽ 26 വരെ നാല് ദിവസം നീണ്ടുനിന്ന ഫെസ്റ്റ് പ്രദേശവാസികൾക്ക് പുതിയ അനുഭവമായി. പ്രദേശവാസികൾ
”വാതില്‍പൂട്ടി വീട്ടുടമ നേരത്തെ കരുതിവെച്ച ഡീസലും പെട്രോളും ദേഹത്തൊഴിക്കുന്ന കാഴ്ചയാണ് ജനലിലൂടെ കണ്ടത്, അപ്പോഴൊന്നും ആലോചിക്കാനുള്ള സമയമായിരുന്നില്ല” വീട് ജപ്തിയില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ രക്ഷിച്ച കൂത്താളി സ്വദേശിയായ പൊലീസുകാരന്‍ പറയുന്നു
പേരാമ്പ്ര: ”വാതില്‍പൂട്ടി വീട്ടുടമ നേരത്തെ കരുതിവെച്ച ഡീസലും പെട്രോളും ദേഹത്തൊഴിക്കുന്ന കാഴ്ചയാണ് ജനലിലൂടെ കണ്ടത്, അപ്പോഴൊന്നും ആലോചിക്കാനുള്ള സമയമായിരുന്നില്ല” ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്തിയ കൂത്താളി സ്വദേശിയായ സജിത്ത് നാരായണന്റെ വാക്കുകളാണിത്. അങ്ങനെ എടുത്ത് ചാടിയാല്‍ എനിക്കും അപകടം പറ്റാമെന്നൊന്നും ആ സമയത്ത് മനസിലുണ്ടായിരുന്നില്ല, അയാളെ രക്ഷപ്പെടുത്തുകയെന്നത് മാത്രമായിരുന്നു ചിന്തയെന്നും അദ്ദേഹം പേരാമ്പ്ര
പാട്ട് പാടാന്‍ അവസരം കൊടുക്കാമെന്ന് പറഞ്ഞ് പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ പേരാമ്പ്ര സ്വദേശിയായ ഗായകന് പത്തുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി
പേരാമ്പ്ര: പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പേരാമ്പ്ര സ്വദേശിക്ക് പത്തുവര്‍ഷം കഠിന തടവും മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. വാളൂര്‍ ചേനോളി കിഴക്കയില്‍ മീത്തല്‍ വീട്ടില്‍ കുത്തുബി ഉസ്താദ് എന്ന നിസാര്‍ (30) ആണ് ശിക്ഷിക്കപ്പെട്ടത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി അനില്‍ ടി.പിയാണ് വിധി പ്രസ്താവിച്ചത്. 2019 ല്‍ ആണ്
കൂരാച്ചുണ്ടിൽ ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയതിന് പിന്നാലെ മുറിയ്ക്കുള്ളിൽ കയറി ആത്മഹത്യാ ശ്രമം; നിർണായക സമയത്ത് സ്വന്തം ജീവൻ പോലും നോക്കാതെ ഇടപെട്ട് കൂത്താളി സ്വദേശിയായ പൊലീസ് ഓഫീസർ
പേരാമ്പ്ര: വീട് ജപ്തി ചെയ്യുന്നതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടുടമയെ സ്വജീവൻ പണയംവെച്ച് രക്ഷിച്ച് പേരാമ്പ്ര സ്വദേശിയായ പൊലീസ് ഓഫീസർ. കൂരാച്ചുണ്ട് സ്റ്റേഷനിലെ സി.പി.ഒയും കൂത്താളി സ്വദേശിയുമായ സജിത്ത് നാരായണനാണ് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാനായി തക്ക സമയത്ത് ഇടപെട്ടത്. ഇന്നലെ ഉച്ചയോടെ കൂരാച്ചുണ്ട് പൂവത്തുംചോലയിലായിരുന്നു സംഭവം. കോടതി വിധി പ്രകാരം
”മഞ്ജുവിനോട് ഒരു നോട്ടമുണ്ടായിരുന്നു, അപ്പോഴേക്കും ആ പഹയന്‍ കല്ല്യാണം കഴിച്ചു” ഹൈസ്‌കൂള്‍ കലോത്സവം ഉദ്ഘാടനത്തിനെത്തിയ മാമുക്കോയ അന്ന് പറഞ്ഞത് ഓര്‍ത്തെടുത്ത് അരിക്കുളം കെ.പി.എം.എസ്.എമ്മിലെ പൂര്‍വ്വവിദ്യാര്‍ഥി
അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം ഹൈസ്‌കൂള്‍ കലോത്സവം മാമുക്കോയ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് കെ.പി.എം.എസ്.എമ്മിലെ പൂര്‍വ്വ വിദ്യാര്‍ഥി ഫിറോസ് മുഹമ്മദ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാമുക്കോയ സ്‌കൂളിലെത്തിയതും അന്ന് സംസാരിച്ചതുമൊക്കെയാണ് ഫിറോസ് ഓര്‍ക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്. ഫിറോസ് മുഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അരിക്കുളം കെ.പി.എം.എസ്.എം
ലോക വെറ്ററിനറി ദിനാഘോഷവും പശുക്കളുടെ ആരോഗ്യ സംരക്ഷണവും; മുതുകാട് നരേന്ദ്ര ദേവ് കോളനിയിൽ ഗോരക്ഷ ക്യാമ്പ്
ചക്കിട്ടപാറ: ചക്കിട്ടപാറ മുതുകാട് നരേന്ദ്ര ദേവ് കോളനിയിലെ ക്ഷീര കർഷകർക്കായി ഗോരക്ഷ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്‌ഘാടനം ചെയ്തു. ലോക വെറ്ററിനറി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസർസ് അസോസിയേഷൻ കോഴിക്കോട് ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി മരുന്ന്