Category: പേരാമ്പ്ര

Total 5339 Posts

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പേരാമ്പ്രയില്‍; ബൈപാസ് റോഡ് ഉദ്ഘാടനത്തിനൊരുങ്ങി നാടും നാട്ടാരും

പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പേരാമ്പ്രയില്‍. പേരാമ്പ്ര ബൈപാസ് റോഡ് ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി ഇന്ന് പേരാമ്പ്രയിലെത്തുന്നത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ റഗുലേറ്ററി മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ ഇന്ന് വൈകുന്നേരം 3.30 ന് നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.പി, ടി.പി. രാമകൃഷ്ണന്‍

എ.കെ കൃഷ്ണൻ മാസ്റ്റർ വിടപറഞ്ഞിട്ട് 29 വർഷം; ചരമവാർഷിക ദിനാചരണവുമായി ഊരള്ളൂർ മേഖല കോൺഗ്രസ്‌ കമ്മറ്റി

കൊയിലാണ്ടി: സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവും ബഹുമുഖ പ്രതിഭയുമായിരുന്ന എ.കെ കൃഷ്ണൻ മാസ്റ്ററുടെ 29-ാം ചരമവാർഷികാചരണം സംഘടിപ്പിക്കുന്നു. കൊയിലാണ്ടി താലൂക്കിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഊരള്ളൂർ മേഖല കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് രണ്ടിന് ഊരള്ളൂരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എ.കെ കൃഷ്ണൻ മാസ്റ്റർ 1932 കാലഘട്ടം മുതൽ ഇന്ത്യൻ നാഷണൽ

കെട്ടിട പെർമ്മിറ്റ് ഫീസ് വർദ്ധന, അപേക്ഷാ ഫീസ് വർദ്ധനയ്ക്കെതിരെ; പ്രതിഷേധ സംഗമവുമായി കക്കാട് മുസ്ലീം ലീഗ്

പേരാമ്പ്ര: പ്രതിഷേധ സംഗമവുമായി കക്കാട് മുസ്ലീം ലീഗ് കമ്മറ്റി. കെട്ടിട പെർമ്മിറ്റ് ഫീസ് വർദ്ധന, അപേക്ഷാ ഫീസ് വർദ്ധന, കെട്ടിട നികുതി എന്നീ സർക്കാർകൊള്ളയിൽ പ്രതിഷേധിച്ചാണ് മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കക്കാട്ട് റാഫി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.   ഇ. ഷാഹി,

പതിറ്റാണ്ടുകൾ നീണ്ട സ്വപ്നം സാഫല്യത്തിലേക്ക്, ബെെപാസ് നാടിന് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പേരാമ്പ്രയിൽ; ആഘോഷമാക്കാനൊരുങ്ങി നാട്

പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് റോഡ് ഉദ്ഘാടനം നാളെ (ഏപ്രില്‍ 30ന്) നടക്കും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബൈപാസ് റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയില്‍ കക്കാട് പള്ളിക്കടുത്തു നിന്ന് കല്ലോട് വരെ 2.78 കിലോമീറ്റര്‍

‘ക്യാന്‍സര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കും’; പെരുവണ്ണാമൂഴി ഫെസ്റ്റില്‍ ഇന്നസെന്റ് ഫൗണ്ടേഷന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി ഗോകുലം ഗോപാലന്‍

പെരുവണ്ണാമൂഴി: ഇന്നസെന്റ് ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌ക്കാരം ഏറ്റുവാങ്ങി ഗോകുലം ഗോപാലന്‍. പെരുവണ്ണാമൂഴി ഫെസ്റ്റില്‍ വെച്ച് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, ഗോകുലം ഗോപാലന് പുരസ്‌കാരം സമ്മാനിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ സുനില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്വാമി ഭദ്രാനന്ദ, പൊയിലൂര്‍ രവി, മോനു കൃഷ്ണ്ണ, പി.സി സുരാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഫൗണ്ടേഷന്‍ നടത്തുന്ന

പാലേരി കുളക്കണ്ടത്തില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിയ സംഭവം; രണ്ടുപേര്‍ കൂടി പിടിയില്‍

പേരാമ്പ്ര: പാലേരി കുളക്കണ്ടത്തില്‍ വീട്ടില്‍ക്കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. ചങ്ങരോത്ത് കുന്നോത്ത് അരുണ്‍ (29), ചങ്ങരോത്ത് അയനിക്കുന്നുമ്മല്‍ അക്ഷയ് (25) എന്നിവരെയാണ് പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് അറസ്റ്റുചെയ്തത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. കേസില്‍ അറസ്റ്റിലായ മറ്റു നാലുപേരെ പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം

ദിവസവുമെത്തുന്നത് ആയിരങ്ങള്‍, ശുചീകരണത്തിനും ടിക്കറ്റ് വില്‍പ്പനയ്ക്കുമെല്ലാം കൃത്യമായ ക്രമീകരണങ്ങള്‍; കയ്യടി നേടി പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ സംഘാടനം

പെരുവണ്ണാമൂഴി: ലോകടുറിസം ഭൂപടത്തില്‍ ശ്രദ്ധേയമായൊരിടം പെരുവണ്ണാമൂഴിയ്ക്കും ലഭ്യമാക്കാന്‍ ചക്കിട്ടപ്പാറയിലെ ജനങ്ങള്‍ ഒന്നിച്ചു. പെരുവണ്ണാമൂഴി ഫെസ്റ്റ് ഏഴാം ദിവസം പിന്നിടുമ്പോള്‍ സംഘാടക മികവും ചര്‍ച്ചയാവുകയാണ്. ദിനം പ്രതി നിരവധിപേര്‍ കാണികളായും സഞ്ചാരികളായും അവതാരകരായും പെരുവണ്ണാമൂഴിയിലേക്കെത്തിച്ചേരുമ്പോള്‍ ഇവരെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് വളരെ സമാധാനത്തോടെയും ആവേശത്തോടെയുമാണ് പരിപാടികള്‍ നടന്നു പോവുന്നത്. ഇന്നിതുവരെ പ്രദേശത്തു നടന്ന എല്ലാപരിപാടികളില്‍ നിന്നും വ്യത്യസ്തമായി ചക്കിട്ടപ്പാറയിലെ നിരവധിയായ

ഗതാഗതക്കുരുക്കിനി ഓർമ്മയാകും, വികസന ചിറകിലേറി പേരാമ്പ്ര; ബൈപാസ് നാളെ ജനങ്ങൾക്കായി തുറന്നു നൽകും

പേരാമ്പ്ര: പേരാമ്പ്രയുടെ വികസനകുതിപ്പിന് ചിറക് നല്‍കി ബൈപ്പാസ് റോഡ്. പേരാമ്പ്ര ബൈപ്പാസ് എന്ന സ്വപ്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 30 ന് നാടിന് സമര്‍പ്പിക്കും. റോഡ് തുറന്ന് നല്‍കുന്നതോടെ കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിലെ പേരാമ്പ്രയിലുണ്ടാവാറുള്ള നീണ്ട വാഹനനിരകള്‍ക്കും നഗരത്തിലെ ഗതാ​ഗതക്കുരുക്കിനും ശാശ്വത പരിഹാരമാകും. ബൈപ്പാസ് നാടിന് സമർപ്പിക്കുന്നതോടെ പേരാമ്പ്രക്കാരുടെ ഏറെനാളത്തെ

രണ്ടായിരത്തിലധികം പേര്‍ പങ്കാളികളായി; നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നടത്തി

നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിം കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങി രണ്ടായിരത്തിലധികം പേര്‍ ശുചീകരണത്തില്‍ പങ്കാളികളായി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനായുള്ള

പെരുവണ്ണാമൂഴി ഫെസ്റ്റ്; ഇന്നത്തെ രാവ് മനോഹരമാക്കാന്‍ ഇശല്‍ നിലാവുമായി സുറുമി വയനാടും സംഘവുമെത്തും

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ ആറാം ദിവസമായ ഇന്ന് സുറുമി വയനാടും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവാണ് പ്രധാന പരിപാടി. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയാണ് ഇന്നത്തെ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഗിക്കുന്നത്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിക്കും. ഇ.എം ശ്രീജിത്ത് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ എം.എം.പ്രദീപ് നന്ദിയും പറയും. ഇന്നത്തെ പരിപാടിയുടെ

error: Content is protected !!