Category: പേരാമ്പ്ര

Total 5270 Posts

നൊച്ചാട് കൊളപ്പാട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു

നൊച്ചാട്: കൊളപ്പാട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കടുങ്ങോന്‍. മക്കള്‍: പരേതനായ ബാലന്‍, ശാരദ, രാജന്‍, വസന്ത, പ്രദീപന്‍, മിനി, ഉഷ, സിന്ധു. മരുമക്കള്‍: സതി(പാനൂര്‍), ബാബു(പടിഞ്ഞാറത്തറ), പ്രബിത(ചുണ്ടേല്‍ വയനാട്), ബീന(വാല്യക്കോട്), ബിനീഷ്(വാല്യക്കോട്), ബൈജു(പുറക്കാട്ടിരി).

ഉന്നത പഠനത്തിന് മുതല്‍ക്കൂട്ട്; എസ്.പി.സി 14ാം വാര്‍ഷികത്തിന്റെ ഭാഗമായ് വടക്കുമ്പാട് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസ്സ് ഒരുക്കി

പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് വോളണ്ടീര്‍ കോര്‍പ്‌സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം.കെ അശ്വിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് ടീച്ചര്‍ വി അനില്‍ അധ്യക്ഷത വഹിച്ചു. കെ.പി മുരളികൃഷ്ണദാസ്, എസ് പത്മനാഭന്‍, മുഹമ്മദ്

പേരാമ്പ്ര ​ഗവ. താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (03/08/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ.ജസ്ന ഡോ.സബീഷ് കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഇല്ല ഡെന്റൽ

ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും; മേപ്പയൂര്‍ ഗവ. വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യയന വര്‍ഷത്തെ അക്കാദമിക തയ്യാറെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

മേപ്പയൂര്‍: ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തെ അക്കാദമിക തയ്യാറെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് 100 ശതമാനം വിജയം നേടിയ സ്‌കൂളിനുള്ള മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ പുരസ്‌കാരം പ്രസിഡണ്ട് കെ.ടി രാജന്‍ സ്‌കൂളധികൃതര്‍ക്ക് നല്‍കി. ടി .സി ഭാസ്‌കരന്‍, നാഗത്ത്

പന്തിരിക്കര തിരുമംഗലത്ത് കുഞ്ഞായിഷ ഹജ്ജുമ അന്തരിച്ചു

പന്തിരിക്കര: തിരുമംഗലത്ത് കുഞ്ഞായിഷ ഹജ്ജുമ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭര്‍ത്താവ്: തിരുമംഗലത്ത് ഇബ്രാഹീം ഹാജി മക്കള്‍; സുബൈദ, അബ്ദുല്‍ അസീസ് (ആവടുക്ക മഹല്ല് വൈസ്.പ്രസിഡന്റ്, അധ്യാപകന്‍ എം.യു.പി സ്‌കൂള്‍ ചങ്ങരോത്ത്), നഫീസ (നാസിമത് ജമാഅത്തെ ഇസ്ലാമി പന്തിരിക്കര), സുനീറ, അബദുല്‍ സലാം (ട്രഷറര്‍ കെ.എം സി.സി പേരാമ്പ്ര മണ്ഡലം -മസ്‌കറ്റ്), അബ്ദുസ്സലീം (കെ.എം സി.സി ദുബൈ)

പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ ഗതാഗതം നിരോധിച്ചു; വാഹനങ്ങള്‍ പോവേണ്ടത് ഇപ്രകാരം

പേരാമ്പ്ര: പേരാമ്പ്ര- ചെമ്പ്ര – കൂരാച്ചുണ്ട് റോഡില്‍ ജല അതോറിറ്റിയുടെ ജലവിതരണ കുഴല്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും റിസ്റ്റോറേഷന്‍ പ്രവൃത്തിയും നടക്കുന്നതിനാല്‍ ആഗസ്റ്റ് നാല് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചെമ്പ്ര ഭാഗത്ത് നിന്നും പേരാമ്പ്രക്കും തിരിച്ചും പോകുന്ന ചെറിയ വാഹനങ്ങള്‍ കോടേരിച്ചാല്‍

ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പശുവിന് പുതുജീവന്‍ നല്‍കി പേരാമ്പ്ര അഗ്‌നിരക്ഷാ സേന

പേരാമ്പ്ര: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ഒരുമാസം പ്രായമായ പശുക്കുട്ടിയ്ക്ക് പുനര്‍ ജീവന്‍ നല്‍കി പേരാമ്പ്ര അഗ്നിരക്ഷാ സേന. കൂട്ടാലിട തൃക്കുറ്റിശ്ശേരിയില്‍ ഇട്രോംപൊയില്‍ വിജീഷിന്റെ പശുവിനെയാണ് അഗ്നി സേന രക്ഷപ്പെടുത്തിയത്. 45 അടി താഴ്ചയുളള കിണറിന് ആള്‍മറയോ വേലിയോ ഉണ്ടായിരുന്നില്ല.പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീവന്റെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍

‘എന്റെ സംരംഭം നാടിന്റെ അഭിമാനം’; മേപ്പയൂരില്‍ സംരഭകത്വ ശില്‍പ്പശാല

മേപ്പയൂര്‍: എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി മേപ്പയൂരില്‍ സംരഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തും താലൂക്ക് വ്യവസായ ഓഫീസും ജില്ലാ വ്യവസായ കേന്ദ്രവും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായാണ് സംരഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരഭങ്ങളാണ് എന്റെ സംരഭം

യാത്രക്കാര്‍ക്ക് ഭീഷണിയായി കൂത്താളി രണ്ടേ ആറിലെ ട്രാന്‍സ്‌ഫോമര്‍: നടപ്പാതയിലെ ട്രാന്‍സ്‌ഫോമറിന് ചുറ്റും സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍

കൂത്താളി: യാത്രക്കാര്‍ക്ക് ഭീഷണിയായി കൂത്താളി രണ്ടേ ആറിലെ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോമര്‍. നടപ്പാതയോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇവിടെ അപകട മേഖല ബോര്‍ഡും സുരക്ഷാ വേലിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂത്താളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ രണ്ടേ ആറില്‍ ഡേമാര്‍ട്ടിന് സമീപമാണ് നടപ്പാതയില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് പോലും കൈയെത്തുന്ന അകലം മാത്രമേ റോഡില്‍ നിന്ന് ട്രാന്‍സ്‌ഫോമറിനടുത്തേക്കുള്ളു.

അംഗനവാടികള്‍ ഇനി കളറാകും; ചങ്ങരോത്തെ മൂന്ന് അംഗനവാടികള്‍ ക്രാഡില്‍ നിലവാരത്തില്‍

പേരാമ്പ്ര: അങ്കണവാടികള്‍ നവീകരിക്കുന്ന പദ്ധതിയായ ക്രാഡില്‍ അംഗനവാടികള്‍ ചങ്ങരോത്തും നിലവില്‍ വന്നു. ചങ്ങരോത്ത് കുന്നശ്ശേരിയിലെ നവീകരിച്ച അംഗനവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വഹിച്ചു. പഞ്ചായത്തിലെ മൂന്ന് അംഗനവാടികളാണ് ക്രാഡില്‍ നിലവാരത്തില്‍ ഉയര്‍ത്തിയത്. അംഗനവാടികളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഭക്ഷണത്തിന്റെയും നിലവാരം ഉയര്‍ത്തുക, കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ക്രാഡില്‍ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി

error: Content is protected !!