Category: പേരാമ്പ്ര
വിൽപ്പനയ്ക്കെത്തിച്ച ലഹരി വസ്തുക്കളുമായി കൂത്താളി, കൽപ്പത്തൂർ സ്വദേശികൾ പിടിയിൽ
പേരാമ്പ്ര: പേരാമ്പ്രയിൽ വിൽപ്പനയ്ക്കായെത്തിച്ച ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിൽ. കൂത്താളിയിലെ പുത്തൂച്ചാലിൽ നവാസ്, കൽപത്തൂരിലെ പുതുക്കുടി ഷമീം എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസാണ് യുവാക്കളെ പിടികൂടിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച 240 പാക്കറ്റ് ഹാൻസ്, 102 പാക്കറ്റ് കൂൾ ലിപ് എന്നിവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. പേരാമ്പ്ര മാർക്കറ്റിനടുത്ത് വില്പനയ്ക്ക് എത്തിയതിനിടെയാണ്
നിപാ വൈറസിനെതിരെ പോരാടിയ മാലാഖ; സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് അഞ്ചാണ്ട്
പേരാമ്പ്ര: നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ ചക്കിട്ടപ്പാറ സ്വദേശിനി സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വയസ്സ്. സ്വജീവൻ തെജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വർത്ഥമാക്കിയ ലിനിയുടെ ഓർമ്മകൾ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും. സിസ്റ്റർ ലിനി മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസ്
ബസ് കാലിലൂടെ കയറിയിറങ്ങി; പേരാമ്പ്രയിൽ ബസ്സ് തട്ടി വയോധികന് പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് തട്ടി വയോധികന് പരിക്ക്. പടത്തുകടവ് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന റിട്ട. അധ്യാപകനായ ചീരംകണ്ടത്ത് തോമസിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.45 ഓടെയായിരുന്നു അപകടം. ബസിന്റെ ടയർ തോമസിന്റെ കാലിലൂടെ കയറി ഇറങ്ങിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാൽപാദത്തിന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. വലതുകൈ ഷോള്‍ഡറിനു താഴെയും പൊട്ടിയിട്ടുണ്ട്. കോഴിക്കോട്
ലഹരിയാകാം കളിയിടങ്ങളോട്; ഡി.വെെ.എഫ്.ഐയുടെ ഫുട്‌ബോൾ ടൂർണ്ണമെന്റിൽ ചാമ്പ്യൻമാരായി പേരാമ്പ്ര വെസ്റ്റ് മേഖല
പേരാമ്പ്ര: ഡി.വെെ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ലഹരിയാകാം കളിയിടങ്ങളോട് എന്ന ആശയമുയർത്തിയാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. മുതുകാട് പന്നിക്കോട്ടൂർ സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം ഡി.വെെ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ സുനിൽ നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി കെ രൂപേഷ് അധ്യക്ഷത വഹിച്ചു. വി കെ അമർഷാഹി,
‘മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണം’; കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കെട്ടിട നികുതി വർദ്ധനവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളത്ത് യു.ഡി.എഫ് ധർണ്ണ
അരിക്കുളം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മൗനത്തിന്റെ വാത്മീകത്തിലൊളിക്കാതെ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ:കെ. പ്രവീൺ കുമാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതി വർദ്ധനവ് എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ്. കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ
മഴക്കാലത്തെ ഇനിയവർ ഭയക്കില്ല, മറുകരയിലെത്താൻ സ്റ്റീൽ പാലമുണ്ട്; സിസ്റ്റർ ലിനിയുടെ സ്മരണയിൽ കടന്തറപുഴയ്ക്ക് കുറുകെ പാലമൊരുങ്ങി
ചക്കിട്ടപാറ: മഴ കനത്താലും കടന്തറ പുഴ രൗദ്രഭാവം പൂണ്ടാലും കുറത്തിപ്പാറയിലും സെന്റർമുക്കിലുമുള്ളവർക്ക് ഭയമില്ലാതെ മറുകരയിലെത്താം. പാലത്തിന് കുറുകെ നിർമ്മിച്ച സ്റ്റീൽ പാലമാണ് സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കിയത്. ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടിയോളം രൂപ ചെലവിലാണ് നാടിന്റെ സ്വപ്ന സാക്ഷാത്ക്കാരം. നേരത്തെ മരത്തടിയിൽ നിർമ്മിച്ച തൂക്കുപാലത്തിൽ ഭയത്തോടെയാണ് മഴക്കാലത്ത്
കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് അറസ്റ്റില്‍
പേരാമ്പ്ര: കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് അറസ്റ്റില്‍. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തതിന് മുന്‍ കാലത്ത് എടുത്ത കേസുകളിലാണ് അറസ്റ്റ്. ഇന്ന് രാവിലെ എരവട്ടൂരിലെ വീട്ടിലെത്തിയാണ് പേരാമ്പ്ര പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി പേരാമ്പ്രയില്‍ പ്രകടനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ അര്‍ജുന്‍ കറ്റയാട്ട്, സനൂജ് കുരുവട്ടൂര്‍ സംസ്ഥാന
പെരുവയല്‍ പുത്തൂര്‍ ഗോവിന്ദന്‍ അന്തരിച്ചു
പേരാമ്പ്ര: വേളം പെരുവയല്‍ പുത്തൂര്‍ ഗോവിന്ദന്‍ നായര്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു. ഭാര്യ: കൃഷ്ണ വേണി മക്കള്‍: വരുണ്‍, തരുണ്‍ (ദുബായ്), ഗ്രീഷ്മ(ദുബായ്) മരുമക്കള്‍: ശ്രീനാഥ് (ബാംഗ്ലൂര്‍) സഹോദരങ്ങള്‍: പുത്തൂര്‍ പ്രഭാകരന്‍ നായര്‍, ലീലാമ്മ, സരോജനിയമ്മ, ലക്ഷ്മിയമ്മ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം- യോഗ്യതയും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴില്‍ മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. 450 രൂപ പ്രതിദിന വേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലേക്ക് താല്‍ക്കാലികമായാണ് നിയമം. യോഗ്യത: പ്ലസ് ടു, ഡി.സി.എ/എം.എസ്. ഓഫീസ്. കമ്പ്യൂട്ടര്‍ ഡാറ്റ എന്‍ട്രിയില്‍ ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ്
വികസന പാതയില്‍ കുതിപ്പോടെ കൂത്താളി പഞ്ചായത്ത്; പൂര്‍ത്തീകരിച്ച റോഡുകളുടെയും കുടിവെള്ള പദ്ധതികളുടെയും മെഗാ ഉദ്ഘാടന ഘോഷയാത്ര മെയ് 23ന്
കൂത്താളി: കൂത്താളി ഗ്രാമ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പണി പൂര്‍ത്തികരിച്ച റോഡുകളുടെയും കുടിവെള്ള പദ്ധതികളുടെയും നിര്‍ദ്ദിഷ്ട നടുത്തോടിന്റെയും മെഗാ ഉദ്ഘാടന ഘോഷയാത്ര മെയ് 23ന് നടക്കും. ആശാരി മുക്ക് മുതല്‍ കൊരട്ടി വരെയാണ് ഘോഷയാത്ര ഉണ്ടായിരിക്കുക. എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം ചിലവഴിച്ച നിര്‍മ്മിച്ച ചെമ്പ്ര-വിരണപ്പുറം പാലം, ആശാരി മുക്ക് – മാമ്പള്ളി പാലം,