Category: പേരാമ്പ്ര
ചര്‍ച്ചകളെല്ലാം പരാജയം, തൊഴില്‍പരമായ അവകാശങ്ങള്‍ നിഷേധിക്കുകയും തൊഴിലാളികളെ പിരിച്ച് വിടുകയും ചെയ്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധം; പേരാമ്പ്ര വിക്ടറിയില്‍ ജീവനക്കാര്‍ സമരത്തില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന വിക്ടറി എന്ന സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് തൊഴില്‍പരമായ അവകാശങ്ങള്‍ നിഷേധിക്കുകയും തൊഴിലാളികളെ പിരിച്ച് വിടുകയും ചെയ്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധം. സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാര്‍ സമരം ആരംഭിച്ചു. ഏഴ് ജീവനക്കാരെയാണ് മാനേജ്‌മെന്റ് പിരിച്ചു വിട്ടത്. യൂണിയനുകള്‍ വ്യാപാര വ്യവസായ ഏകോപന സമിതി, പോലീസ് എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടര്‍ന്നെങ്കിലും മാനേജ്‌മെന്റ് യാതൊരുവിധ
പുതുമയില്‍ നിന്നും പഴമയിലേക്കൊരു തിരിഞ്ഞ് നോട്ടം; കൂത്താളിയില്‍ ‘വെറൈറ്റി ‘ കല്ല്യാണപ്പന്തലൊരുക്കി വരന്റെ സുഹൃത്തുകള്‍
കൂത്താളി: കല്ല്യാണത്തിനായി ആര്‍ഭാഢങ്ങളും അതോടൊപ്പം പരിസ്ഥിതി സൗഹൃദമല്ലാത്ത പലതും ചെയ്തു കൂട്ടുമ്പോഴാണ് വ്യത്യസ്ഥമായൊരു തീരുമാനവുമായി കൂത്താളിയിലെ യുവാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. കൂത്താളി കരിമ്പില മൂലയില്‍ ശ്രീരാജിന്റെ വീട്ടിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് പഴയകാല കല്യാണ പന്തലിനെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ഒരുക്കങ്ങള്‍ നടത്തിയത്. ഈന്തോല പട്ടകള്‍ കൊണ്ട് അലങ്കരിച്ച പന്തലിലെ വശങ്ങളിലെ മറകളും തെര്‍മോക്കോളില്‍ എഴുതിയ വരന്റെയും വധുവിന്റെയും പേരും
പെറുക്കിയെടുത്തത് എട്ട് ചാക്ക് വണ്ടിനെ; കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വണ്ട് ശല്യം രൂക്ഷം
കായണ്ണ ബസാർ: വിദ്യാർത്ഥികളെത്തും മുന്നേ സ്കൂളിൽ സ്ഥാനം പിടിച്ച് വണ്ടുകൾ. കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് വണ്ട് ശല്യമുള്ളത്. സ്കൂൾ തുറക്കുന്നതിന് മുന്നേ വൃത്തിയാക്കാനെത്തിയ പി.ടി.എ. അംഗങ്ങൾ ചാക്കു കണക്കിന് വണ്ടുകളെയാണ് സ്കൂളിൽ നിന്നും നീക്കം ചെയ്തത്. സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് സ്കൂൾ കോമ്പൗണ്ടിലേക്ക് വണ്ടെത്തുന്നതെന്നാണ് പറയുന്നത്. പരിസരത്തെ ചില വീടുകളിലും വണ്ട് ശല്യമുണ്ട്.
ഉപതിരഞ്ഞെടുപ്പ്: വേളം പഞ്ചായത്തിലെ കുറിച്ചകം വാർഡിൽ വോട്ടിംഗ് ആരംഭിച്ചു
വേളം: വേളം പഞ്ചായത്തിലെ 16-ാം വാർഡായ കുറിച്ചകത്ത് വോട്ടിംഗ് ആരംഭിച്ചു. കുറിച്ചകം ഗവ. എൽപി സ്കൂളിൽ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഫലം ബുധനാഴ്ച അറിയാം. സി.പി.എമ്മിന്റെ കെ.കെ മനോജനായിരുന്നു കുറിച്ചകം വാർഡ് മെമ്പർ. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് മനോജ് മെമ്പർ സ്ഥാനം രാജിവെക്കുന്നത്. തുടർന്ന് ഉപതിരഞ്ഞെടുപ്പ് വരികയായിരുന്നു. കർഷകസംഘം നേതാവുകൂടിയായ പി.എം.
മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയുള്ള പരിസരമാക്കാം; മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കായണ്ണയിൽ തുടക്കമായി
കായണ്ണബസാർ: കായണ്ണ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സ്കൂളുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ നാരായണൻ നിർവഹിച്ചു. കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാട്ടനോട് യു പി സ്കൂൾ, ചെറുകാട് കെ വി
മികച്ച കരിയർ തിരഞ്ഞെടുക്കാൻ ദിശ; കായണ്ണയിൽ കരിയർ ഗെെഡൻസ് ക്ലാസുമായി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി
കായണ്ണബസാർ: കായണ്ണ ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദിശ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കായണ്ണ പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നേതൃസമിതി ചെയർമാൻ പി.പി. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു.
രാത്രി പകൽ ഭേദമന്യ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ നിമിഷങ്ങൾ, ഇനി വിശ്രമ ജീവിതത്തിലേക്ക്; പേരാമ്പ്ര അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസർമാർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ്
പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസർമാരായ സജീവ് ആര്‍, വിനോദന്‍ പി എന്നിവര്‍ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. മെയ്യ് 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഇരുവർക്കും പേരാമ്പ്ര അഗ്നിരക്ഷാനിലയം റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരം സമര്‍പ്പണവും കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസ്സര്‍ പി റജീഷ് നിർവഹിച്ചു. സ്റ്റേഷന്‍
നോട്ട് ബുക്ക് നൽകാമെന്ന് പറഞ്ഞ് കടകളില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിച്ച് അഡ്വാൻസ് തുക വാങ്ങി മുങ്ങി: പേരാമ്പ്രയില്‍ വിതരണക്കാരന്‍ എന്ന വ്യാജേന തട്ടിപ്പ്
പേരാമ്പ്ര: വ്യാപാര സ്ഥാപനങ്ങളില്‍ എത്തി വിതരണക്കാരനാണെന്ന വ്യാജേന പണം തട്ടിയാള്‍ക്കെതിരെ പരാതി. നോട്ട്ബുക്കുകൾ നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് പണം വാങ്ങിയാണ് ഇയാൾ പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡിന് മുന്‍വശത്തെ ജുവല്‍ ഫാന്‍സി കടക്കാരനെ വഞ്ചിച്ചത്. പേരാമ്പ്രയിലെ മറ്റൊരു കടക്കാരനും സമാനമായ രീതിയിൽ പറ്റിക്കപ്പെട്ടിട്ടുണ്ട്. പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡിന് മുന്‍വശത്തെ ജുവല്‍ ഫാന്‍സിയിലെത്തിയ 55 വയസ്സിന് മുകളില്‍ പ്രായം
ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം; പേരാമ്പ്രയിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ അറസ്റ്റിൽ
പേരാമ്പ്ര: ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ അറസ്റ്റിൽ. പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ടറായ സ്വാമി നിവാസിൽ അനിൽകുമാറാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാറിൽ പരിശീലനത്തിനെത്തിയ പതിനെട്ടുകാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. പരിശീലനം നൽകുന്നതിനിടയിൽ മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ചുവെന്നും മോശമായി
തുടർ പഠനത്തിനായി എന്ത് തിരഞ്ഞെടുക്കണമെന്ന സംശയത്തിലാണോ? എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കായി കായണ്ണയിൽ കരിയർ ഗൈഡൻസ് ക്ലാസ്
കായണ്ണബസാർ: കായണ്ണ ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. കായണ്ണ ഗ്രാമ പഞ്ചായത്തും ലൈബ്രറി കൗൺസിൽ നേതൃ സമിതിയും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. മെയ് 28 ന് വൈകീട്ട് 4.30 ന് പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിലാണ് ക്ലാസ് നടക്കുക. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറും പേരാമ്പ്ര