Category: പേരാമ്പ്ര
ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി ചെറുവണ്ണൂര്‍ ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ സമിതി
പേരാമ്പ്ര: ചെറുവണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഉന്നത നേട്ടം കൈവരിച്ചവരെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെയും പ്രശസ്ത യുവകവി വി അജയന്‍, ലോകത്തിലെ ഏറ്റവും വലിയ മണ്‍ ചിത്ര പുരസ്‌ക്കാരം വേള്‍ഡ് റിക്കാര്‍ഡ് ജേതാവ് ബബിഷ്‌കാമ്പ്രത്ത്, മാമ്പഴം പൂര സ്‌ക്കാര ജേതാവ് ജയദേവന്‍മാണിക്കോത്ത് എന്നിവരെയാണ് അനുമോദിച്ചത്.
പ്രതിഷേധം, സംഘര്‍ഷം, ഹര്‍ത്താല്‍; പേരാമ്പ്രയിലെ വിക്ടറി സമരം എന്ത്, എന്തിന്?, വിശദമായി പരിശോധിക്കാം
പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൊഴിലാളികള്‍ സമരത്തിലാണ്. സ്ഥാപനത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് തൊഴിലാളികളെ പുറത്താക്കിയതാണ് സമരത്തിന്റെ തുടക്കം. സ്ഥാപനത്തിനെതിരെയുള്ള സമരവും സംഘര്‍ഷവും അതിനെ തുടര്‍ന്നുള്ള ഹര്‍ത്താലിനുമെല്ലാമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്ര സാക്ഷ്യം വഹിച്ചത്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിപപാടുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സമരത്തിലുള്ള തൊഴിലാളികള്‍
വീട്ടിൽ നിന്നിറങ്ങിയത് രോഗിക്കായി, ആക്രമണം വാഹനം നിർത്തി പിന്തുടർന്നെത്തിയ ശേഷം; പേരാമ്പ്രയിൽ ആംബുലൻസ് ഡ്രെെവറെ മർദ്ദിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
പേരാമ്പ്ര: പേരാമ്പ്രയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവറെ ബെെക്ക് യാത്രികൻ ക്രൂരമായി മർദ്ദിച്ച് കെെ പൊട്ടിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.റോംഗ് സെെഡ് കയറി വരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് റോഡ് സെെഡിലെ ഇടവഴിയിലേക്ക് ആംബുലൻസ് കയറ്റി നിർത്തുകയായിരുന്നു. പിന്നാലെ എത്തിയ ബെെക്ക് യാത്രികൻ ഡ്രെെവറെ മർദ്ദിക്കുകയായിരുന്നു. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ആണെന്ന് പറഞ്ഞിട്ടും ബെെക്ക്
സംവിധാന മികവിൽ ”നത്ത് മാത്തൻ ഒന്നാം സാക്ഷി’; രാജീവൻ മമ്മിളിക്ക് മികച്ച നാടക സംവിധായകനുള്ള പുരസ്ക്കാരം
പേരാമ്പ്ര: സംസ്ഥാന സർക്കാരിന്റെ മികച്ച നാടക സംവിധായകനുള്ള പുരസ്ക്കാരം രാജീവൻ മമ്മിളിക്ക്. മികച്ച രണ്ടാമത്തെ സംവിധായകനുള്ള പുരസ്ക്കാരത്തിനാണ് അദ്ദേഹം അർഹനായത്. കേരള സംസ്ഥാന സംഗീതനാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ പങ്കെടുത്ത ”നത്ത് മാത്തൻ ഒന്നാം സാക്ഷി’ എന്ന നാടകത്തിന്റെ സംവിധാനമാണ് അവാർഡ് നേടികൊടുത്തത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളിലാണ് രാജീവൻ
പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച് ബൈക്ക് യാത്രികന്‍; ആക്രമണം ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന്
പേരാമ്പ്ര: പേരാമ്പ്രയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ബൈക്ക് യാത്രികന്റെ ക്രൂരമര്‍ദ്ദനം. മരുതേരി സ്വദേശി അശ്വന്തിനാണ് മര്‍ദ്ദനമേറ്റത്. കായണ്ണ സ്വദേശിയാണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. ഓടിയെത്തിയ നാട്ടുകാര്‍ ബൈക്ക് സഹിതം ആളെ പൊലീസിന് കൈമാറി. എന്നാല്‍, പൊലീസ് ഇയാളെ അറസ്റ്റു ചെയ്യാതെ അടുത്തദിവസം ഹാജരാകാന്‍ പറഞ്ഞ് വിട്ടയച്ചതായും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനാ നേതാക്കള്‍ പരാതിപ്പെട്ടു.
അധ്യാപകനാവാനാണോ താല്‍പ്പര്യം, മേപ്പയൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു; വിശദാംശങ്ങള്‍ അറിയാം
മേപ്പയൂര്‍: മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം നടത്തുന്നു. പ്രൈമറി വിഭാഗത്തില്‍ ഹിന്ദി അധ്യാപകന്റെ ഒഴിവാണുള്ളത്. താല്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ചിന് രണ്ട്മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.
‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം പ്രദീപ്‍കുമാർ കാവുന്തറയ്ക്ക്
പേരാമ്പ്ര: മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം കാവുന്തറ സ്വദേശിക്ക്. പ്രദീപ്കുമാർ കാവുന്തറയാണ് പുരസ്കാരത്തിന് അർഹമായത്. ‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ എന്ന രചനയ്ക്കാണ് പുരസ്ക്കാരം. ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും അടങ്ങുന്ന പുരസ്കാരത്തിനാണ് പ്രദീപ് അർഹനായത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. രാജേഷ് ഇരുളമാണ് മികച്ച
പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡന്റായി കെ.ടി വിനോദിനെ തിരഞ്ഞെടുത്തു
പയ്യോളി: പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡന്റായി കെ.ടി വിനോദിനെ തിരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയാണ് പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചത്. നിലവില്‍ പയ്യോളി മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡ് കൗണ്‍സിലറാണ് വിനോദ്. കൂടാതെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും, ഡി.സി.സി മെമ്പറും വ്യാപാരി വ്യവസായി പ്രസിഡന്റുമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനയിലേക്ക് കടന്നുവന്ന വിനോദ്.
കായണ്ണയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും
കായണ്ണബസാർ: കായണ്ണ, മൊട്ടന്തറ, കരികണ്ടൻപാറ, ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും. ജൂൺ മൂന്ന്, നാല് തീയതികളിൽ ജലവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് എക്സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.
ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; ഡി.വൈ.എഫ്.ഐ നരിനട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചക്കിട്ടപ്പാറയില്‍ പ്രതിഷേധാഗ്നി
പേരാമ്പ്ര: സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നരിനടയിൽ പ്രതിഷേധാഗ്നി. ഡി.വൈ.എഫ്.ഐ നരിനട യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധാഗ്നി നടത്തിയത്. പരിപാടി സി.പി.ഐ.എം ചക്കിട്ടപാറ ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ മേഖല സെക്രട്ടറിയുമായ റിജു രാഘവന്‍ ഉദ്ഘാടനം ചെയിതു. മിഥുന്‍ ടി.വി, നിഖില്‍ നരിനട, നന്ദു കറ്റോടി, അര്‍ജ്ജുന്‍ എന്നിവര്‍ സംസാരിച്ചു.