Category: പേരാമ്പ്ര

Total 5337 Posts

മാലിന്യമുക്ത നവകേരളത്തിനായി കൈക്കോര്‍ക്കാം: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു

നൊച്ചാട്: ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു. മാലിന്യ മുക്ത നവ കേരളത്തിനായി കൈക്കോര്‍ക്കാം എന്ന സന്ദേശമുയര്‍ത്തിയാണ് ഹരിത സഭ സംഘടിപ്പിച്ചത്. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി : പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ :പി.യം കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മാലിന്യ

കെ-ഫോണ്‍ യാഥാര്‍ത്ഥ്യത്തിലേക്ക്: പേരാമ്പ്ര നിയോജക മണ്ഡല തല ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു

പേരാമ്പ്ര: കേരളത്തിന്റെ സ്വപ്‌ന തുല്യമായ കെഫോണിന്റെ മണ്ഡലതല ഉദ്ഘാടനം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ചക്കിട്ടപ്പാറ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചായിരുന്നു ചടങ്ങ്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എന്‍.പി ബാബു അധ്യക്ഷനായി. ഷീജ ശശി (കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) മുഖ്യ അതിഥിയായിരുന്നു. ഉണ്ണി

Kerala Lottery Results | Bhagyakuri | Win Win Lottery W-721 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-721 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ഓരോ വിദ്യാലയവും പരിസ്ഥിതി സൗഹൃദമാവട്ടെ, ‘മധുരവനം’ പദ്ധതിയുമായി വടക്കുമ്പാട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍

പേരാമ്പ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വടക്കുമ്പാട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മധുര വനം ഫലവൃക്ഷ തോട്ടത്തിന്റെ ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ എം സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു. മാവിന്‍ തൈ നട്ടുകൊണ്ടാണ് എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സംസഥാനത്തൊട്ടാകെ 998 സ്‌കൂളുകളിലായി ഫലവൃക്ഷത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് മധുരവനം പദ്ധതി നടപ്പിലാക്കുന്നത്. പി ടി

കണ്ണൂരില്‍ പോലീസ് സ്‌റ്റേഷനു സമീപം ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി വി.ഡി. ജിന്റോയാണ് മരിച്ചത്. മുപ്പത്തൊന്‍പത് വയസ്സായിരുന്നു. കുത്തേറ്റ ജിന്റോ റോഡില്‍ കിടന്ന് ചോര വാര്‍ന്ന് മരിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് ലോറി ഡ്രൈവര്‍മാര്‍ വാഹനം പാര്‍ക്കു ചെയ്യാറുണ്ട്. ഇവിടെയുണ്ടായ എന്തെങ്കിലും തര്‍ക്കമാകാം

കാട്ടാന ഭീതിയില്‍ കക്കയം നിവാസികള്‍; സ്ഥലം സന്ദര്‍ശിച്ച് സച്ചിന്‍ ദേവ് എംഎല്‍എ

കക്കയം: കാട്ടാനയിറങ്ങിയ കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയത്ത് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ് ഇന്നലെ സന്ദര്‍ശനം നടത്തി. ജനങ്ങളുടെ ആശങ്ക വനം വകുപ്പ് മന്ത്രിയെ എംഎല്‍എ ധരിപ്പിച്ചു. ആനയെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് തുരത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എംഎല്‍എ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് ഫോറസ്റ്റ് റെയിഞ്ചര്‍ ഉള്‍പ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ജനങ്ങളുടെ

പല്ല് വേദനയായിട്ടും പരിപാടി മുടക്കിയില്ല, ഇരിങ്ങലില്‍ നടന്ന അവസാന സ്റ്റേജ് ഷോയിലും ആരാധകര്‍ക്ക് ആവേശ ചിരി പകര്‍ന്നു; കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ കലാലോകം

ഇരിങ്ങല്‍: ഇന്നലെ ഇരിങ്ങല്‍ സര്‍ഗാലയയില്‍ വാര്‍ത്താചാനലായ 24 കണക്ടിന്റെ പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ഏറെ സങ്കടത്തോടെയാണ് കൊല്ലം സുധിയുടെ മരണ വാര്‍ത്ത കേട്ടത്. നിമിഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ മുന്നില്‍ ജഗതീഷിനെന്റെയും സുരേഷ് ഗോപിയേയും അനുകരിച്ചെത്തിയ കൊല്ലം സുധിയെ അവര്‍ ഏറെ ആവേശത്തെടെയായിരുന്നു കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നത്. പല്ല് വേദനയെത്തുടര്‍ന്ന് മുഖം തടിച്ച് വീങ്ങിയ നിലയിലായിരുന്നു താരം എത്തിയത്. എന്നിരുന്നാലും

പേരാമ്പ്ര സ്വദേശി രാജീവന്‍ മമ്മിളിയ്ക്ക് വീണ്ടും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം

പേരാമ്പ്ര: പേരാമ്പ്ര സ്വദേശി രാജീവന്‍ മമ്മിളിയ്ക്ക് വീണ്ടും സംസ്ഥാന സര്‍ക്കാറിന്റെ നാടക പുരസ്‌കാരം. കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച രണ്ടാമത്തെ സംവിധായകനുള്ള അവാര്‍ഡിനാണ് രാജീവന്‍ മമ്മിളി അര്‍ഹനായത്. ഇത് ഏഴാം തവണയാണ് രാജീവന്‍ മമ്മിളിയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിക്കുന്നത്. കൊച്ചിന്‍ ചന്ദ്രകാന്തയുടെ നത്ത് മാത്തന്‍ ഒന്നാം സാക്ഷി

അധ്യാപക ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം, വിശദാംശങ്ങൾ

കൊയിലാണ്ടി: വിവിധ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു. വിശദാംശങ്ങൾ അറിയാം. ഉള്ളിയേരി ജി.എൽ.പി. സ്കൂളിൽ പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപകനെ തത്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂൺ ആറിന് 11 മണിക്ക്‌ സ്കൂൾ ഓഫീസിൽ. നടുവണ്ണൂർ പെരുവച്ചേരി ജി.എൽ.പി. സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ടീച്ചറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.അഭിമുഖം ജൂൺ എട്ടിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ

കോഴിക്കോട് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയല്‍വാസികളും അടുത്ത സുഹൃത്തുക്കളുമായ ഒളവണ്ണ കൊടിനാട്ടുമുക്ക് ചെറുകര കുഴിപുളത്തില്‍ അബ്ദുല്‍ താഹിറിന്റെ മകന്‍ ആദില്‍(17), ഒളവണ്ണ ചെറുകര ടി.കെ ഹൗസില്‍ അബ്ദുല്‍ റഹീമിന്റെ മകന്‍ ആദില്‍ ഹസന്‍ (16) എന്നിവരാണ് മരിച്ചത്. രാത്രി വൈകിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെതിയത്. ഞായറാഴ്ച രാവിലെ എഴരയോടെ ലയണ്‍സ്

error: Content is protected !!