Category: പേരാമ്പ്ര

Total 5337 Posts

മികച്ച നേട്ടവുമായ് വിദ്യാര്‍ത്ഥികള്‍; വിജയികള്‍ക്ക് അനുമോദന സദസ്സൊരുക്കി ഏക്കാട്ടൂരിലെ കോണ്‍ഗ്രസ് കമ്മറ്റി

അരിക്കുളം: എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ അനുമോദിച്ചു. അരിക്കുളം മണ്ഡലം ഏക്കാട്ടൂര്‍ 150 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസംരംഗത്തെ ഗുണപ്രദമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും പ്രയോജനപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. വിജ്ഞാനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന വിവര സാങ്കേതികതയുടെ

കുരുന്നുകൾക്കൊപ്പം; പേരാമ്പ്ര ചിരുതകുന്ന് അംഗൻവാടിയിലെ കുട്ടികൾക്കായി പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കോയിൻ ബ്ലോക്സും വിതരണം ചെയ്ത് തരംഗം ക്ലബ്ബ്

പേരാമ്പ്ര: പേരാമ്പ്ര അഞ്ചാം വാർഡിലെ ചിരുതകുന്നിലെ യുവജന കൂട്ടായ്മയായ തരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിരുതകുന്ന് അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. കുട്ടികൾക്കായി ക്ലബ്ബ്‌ നടപ്പിലാക്കുന്ന ‘കുട്ടി സമ്പാദ്യ പദ്ധതിയുടെ’ ഉദ്ഘാടനവും അംഗൻവാടിയിൽ വെച്ച് നടന്നു. ഇതിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും കോയിൻ ബ്ലോക്സുകളും ക്ലബ്ബ്‌ വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി

മൂന്ന് തവണ എറിഞ്ഞു, മൂന്നാമത്തെ തവണ ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; കായണ്ണയില്‍ മുസ്ലിംലീഗ് പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ അക്രമി സംഘം സ്‌ഫോടക വസ്തു എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം

കായണ്ണ: ‘ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ വീടിന്റെ മുന്‍വശത്തായി സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വീടിന്റെ ജനല്‍ ചില്ലുകളും വരാന്തയിലെ രണ്ട് ടൈല്‍സും പൊട്ടിക്കിടക്കുകയുമായിരുന്നു. മുന്‍വശത്തെ ഭിത്തിയിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്’. കായണ്ണയിലെ മുസ്ലിംലീഗ് ഗ്രാമപഞ്ചായത്ത് അംഗം പി.സി ബഷീറിന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ച് അദ്ദേഹം പേരാമ്പ്ര

വരും തലമുറക്ക് കൂടി ഈ ഭൂമിയെ മാറ്റിവെക്കാം; ചങ്ങരോത്ത് എംയുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

ചങ്ങരോത്ത് : ചങ്ങരോത്ത് എംയുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ ക്ലാസ് പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരിലാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.വി നജ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ ഉദ്ഘാടനം ഫോറസ്റ്റ് ഓഫീസർ നിർവഹിച്ചു. മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിലൂടെ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ.അനുഷ ഡോ.ബൈജു കണ്ണ് ഡോ.അസ്ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി

മുഴുവന്‍ തൊഴിലാളികളെയും തിരിച്ചെടുക്കണമെന്ന് തൊഴിലാളി യൂണിയന്‍, പറ്റില്ലെന്ന് മാനേജ്‌മെന്റ്; എങ്ങുമെത്താതെ പേരാമ്പ്ര വിക്ടറി സമരത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ച, എട്ടാം തീയതി തൊഴിലാളികളുടെ പ്രകടനം

[top] പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് കടയിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ച് ചേര്‍ത്ത ചര്‍ച്ചയിലും അന്തിമ തീരുമാനമായില്ല. കോഴിക്കോട് കളക്ടറേറ്റ് ഓഫീസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വിക്ടറിമാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. നാളെയും യോഗം വിളിച്ച് കൂട്ടുമെന്ന് ലേബര്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പിരിച്ച് വിട്ടവരില്‍ നാല് തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയെങ്കിലും

അച്ഛന്റെ കൈ പിടിച്ച് ബസില്‍ യാത്ര ചെയ്ത് തുടക്കം, ഇന്ന് സ്റ്റിയറിംഗ് വളയം മുറുകെ പിടിച്ച് റോഡിലൂടെ ബസ്സുമായി കുതിക്കുന്ന മിടുക്കി; മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍

മേപ്പയൂര്‍:വണ്ടി ഓടിക്കലും പരിചരണമെന്നും ഇക്കാലത്ത് പുരുഷന്മാര്‍ക്ക് മാത്രം പരിചയമുള്ളതല്ല. ഈ കൂട്ടത്തില്‍ നെഞ്ചുറപ്പോടെ കടന്ന് വരുന്ന ചില സ്ത്രീകള്‍ കൂടിയുണ്ട്. അത്തരത്തില്‍ ചില സാഹസികത നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് സ്വദേശി അനുഗ്രഹ. പേരാമ്പ്ര- വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിന്റെ ഡ്രൈവറാണ് ഈ 24കാരി. അച്ഛന്‍ മുരളീധരന്റെ അതേ

എസ് എസ് എല്‍ സി – പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയിക്കള്‍ക്ക് അനുമോദനവുമായി നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മ

പന്തിരിക്കര: 2022-23 വര്‍ഷത്തെ എസ് എസ് എല്‍ സി – പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മ. പ്രദേശത്തെ നാല്‍പതോളം വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചത്. പന്തിരിക്കര കൂടുത്താംക്കണ്ടി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

നാളെയ്‌ക്കൊരു തണലാവട്ടെ: പേരാമ്പ്രയില്‍ വനിതാ ലീഗ് പരിസ്ഥിതി ദിനം ആചരിച്ചു

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് വൃക്ഷതൈ നട്ടു. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വഹീദ പാറേമ്മല്‍ സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി

ട്രെയിനില്‍ വീണ്ടും തീക്കളി; വടകരയില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തീ കൊളുത്താനുള്ള ശ്രമം യാത്രക്കാര്‍ പരാജയപ്പെടുത്തി, ഒരാള്‍ പിടിയില്‍

വടകര: ട്രെയിനില്‍ തീ കൊളുത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി. വടകരയിലാണ് സംഭവം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിന്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 02:20 ഓടെയാണ് ട്രെയിന്‍ വടകരയിലെത്തിയത്. ഈ സമയം കോച്ചിനുള്ളിലെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പൊളിച്ചെടുത്താണ് യുവാവ് തീ കൊളുത്താന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍

error: Content is protected !!