Category: പേരാമ്പ്ര

Total 5337 Posts

മൂന്നു നിലകളിലായി ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം, മുഖച്ഛായ മാറ്റി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: മൂന്നു നിലകളിലായി ലിഫ്റ്റ് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി നിര്‍വഹിച്ചു. സ്‌കൂളിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം വടകര എംപി കെ.മുരളീധരനും സ്‌കൂള്‍ ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണനും നിര്‍വഹിച്ചു. ചടങ്ങില്‍ മാനേജര്‍

രാജ്യത്തിന് വേണ്ടി പോരാടിയ ധീര ജവാന്‍മാരെ ആദരിച്ച് കാരയാട് ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍

കാരയാട്: ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ തറമ്മല്‍ അങ്ങാടിയുടെ നേതൃത്വത്തില്‍ രാജ്യത്തെ സേവിച്ച റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന ധീരജവാന്‍മാര്‍ക്ക് ആദരവും ശിഹാബ് തങ്ങള്‍ അനുസ്മരണവും ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികള്‍ക്ക് അനുമോദനവും നടത്തി. പി.എം വിശ്വനാഥന്‍, സി രാമദാസ്, ശ്രീ ജയന്‍, കെ ചന്ദ്രന്‍, സന്തോഷ് ടി.പി, രഞ്ജീത്ത് കെ എന്നീ ജവാന്‍മാരെയാണ് ആദരിച്ചത്. മുസ്ലിം ലീഗ്

39 വര്‍ഷത്തെ സേവനം; തറന്മല്‍ സുശീല ടീച്ചര്‍ക്ക് ഏക്കാട്ടൂര്‍ പൗരാവലിയുടെ യാത്രയയപ്പ്

കാരയാട്: 39 വര്‍ഷത്തെ സേവനത്തിന് ശേഷം ഏക്കാട്ടൂര്‍ അംഗന്‍വാടിയില്‍ നിന്ന് പടിയിറങ്ങുന്ന തറമ്മല്‍ സുശീല ടീച്ചര്‍ക്ക് ഏക്കാട്ടൂര്‍ പൗരാവലി യാത്രയയപ്പ് നല്‍കി. അംഗന്‍വാടി സ്ഥാപിതമായത് മുതല്‍ സുശീലയാണ് ഏക്കാട്ടൂരിലെ അംഗന്‍വാടി ടീച്ചര്‍. സുശീലയുടെ പിതാവ് തറമ്മല്‍ ചാത്തുകുട്ടി സൗജന്യമായി നല്‍കിയ സ്ഥലത്താണ് 39 വര്‍ഷം മുമ്പ് അംഗന്‍വാടി സ്ഥാപിതമയത്. അന്ന് മാസത്തില്‍ 175 രൂപയായിരുന്നു ശമ്പളം

‘നരേന്ദ്ര മോദി-പിണറായി സര്‍ക്കാറുകളെ ജനം വെറുത്ത് തുടങ്ങി’; കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ് ശ്രീജേഷ് ഊരത്ത്

കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി ശ്രീജേഷ് ഊരത്ത് ചുമതലയേറ്റു. കുറ്റ്യാടി നന്മ ഓഡിറ്റേറിയത്തില്‍ വച്ച് നടന്ന പരിപാടി കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. വികസന വിരുദ്ധ – ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറിനെയും, മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാറിനെയും ജനം വെറുത്ത് തുടങ്ങിയെന്നും, മോദിയുടെയും പിണറായിയുടെയും അഴിമതിക്കെതിരെ ശക്തമായി

ഫോട്ടോ അയക്കുമ്പോള്‍ ക്ലാരിറ്റി കുറയുമെന്ന പേടിവേണ്ട; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ അയക്കുന്ന ചിത്രങ്ങള്‍ക്ക് ക്ലാരിറ്റി അത്ര പോര എന്ന പരാതി പൊതുവെ വ്യാപകമാണ്. ആ പരാതിക്ക് പരിഹാരവുമായി ഉപഭോക്താക്കളുടെ പ്രിയ ചാറ്റ് പ്ലാറ്റ്‌ഫോം രംഗത്തുവന്നിരിക്കുകയാണ്. വാട്‌സ്ആപ്പിലൂടെ എച്ച്ഡി ഫോട്ടോകള്‍ അയക്കാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. വലിയ ഇമേജ് ഫയലുകള്‍ അയക്കാനാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്.

തീരാദു:ഖമായ് നിഹാല്‍; കണ്ണൂരില്‍ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന പതിനൊന്നുകാരന്റെ ഖബറടക്കം ഇന്ന്; വിദേശത്തുള്ള ഉപ്പ നാട്ടിലേക്ക് തിരിച്ചതായ് വിവരം

കണ്ണൂര്‍: കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന ഭിന്നശേഷിക്കാരനായ പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദിന്റെ ഖബറടക്കം തിങ്കളാഴ്ച്ച നടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്തുള്ള ഉപ്പ നൗഷാദ് മകന്റെ മരണ വാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് നിഹാലിനെ

കൈവീശിയടിച്ചു, അസഭ്യം വിളിച്ചു; തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗി ആക്രമിച്ചതായി പരാതി

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. വാഹനാപകടത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്‍കുന്നതിനിടെ ഡോക്ടര്‍ക്ക് നേരെ അതിക്രമം നടത്തിയത്. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ഡോക്ടര്‍ പറയുന്നു. ഡോ. അമൃതരാജിയെന്ന വനിതാ ഡോക്ടറാണ് പരാതി നല്‍കിയത്. പുലര്‍ച്ചെ 2.30 മണിയോടെയാണ് വാഹന അപകടത്തില്‍ പരിക്ക് പറ്റിയ മഹേഷിനെ

അരിക്കുളം എടവനകുളങ്ങര കേളമ്പത്ത് കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു

അരിക്കുളം: എടവനകുളങ്ങര കേളമ്പത്ത് കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു. അന്‍മ്പതിയഞ്ച് വയസ്സായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. അച്ഛന്‍: പരേതനായ രാഘവന്‍ നായര്‍ അമ്മ: ദേവകി സഹോദരി: ഇന്ദിര സംസ്‌കാരം: ഉച്ചയ്ക്ക് 12 മണിക്ക് ചാലയില്‍ വീട്ടില്‍

സംശയം തോന്നി പൊലീസ് പിടികൂടി, ചോദ്യം ചെയ്തപ്പോള്‍ ബാറ്ററി മോഷണവിവരങ്ങള്‍ പുറത്തുവന്നു; അറസ്റ്റിലായവരില്‍ മേപ്പയ്യൂര്‍ സ്വദേശിയായ ഇരുപതുകാരനും

മേപ്പയ്യൂര്‍: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വില്‍ക്കുന്ന രണ്ട് യുവാക്കള്‍ മേപ്പയ്യൂര്‍ പൊലീസിന്റെ പിടിയില്‍. മേപ്പയ്യൂര്‍ സ്വദേശിയായ അമല്‍ (20), മേപ്പാടി സ്വദേശി വിശാഖ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പട്രോളിങ്ങിനിടെ റോഡരികില്‍ കാറില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ സംശയം തോന്നി പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ നിന്നും ടൂള്‍സ് കണ്ടെത്തിയതോടെ സ്റ്റഷനില്‍ കൊണ്ടുവന്ന്

ശക്തമായ മഴ: കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്

error: Content is protected !!