Category: പേരാമ്പ്ര

Total 5337 Posts

പെരുവണ്ണാമൂഴിയില്‍ കാട്ടാന ശല്യം, കൃഷിയിടങ്ങള്‍ നശിപ്പിച്ചു; വനംവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി വനമേഖലയില്‍ നിന്ന് കാട്ടാന നാട്ടിലേക്കിറങ്ങി പ്രദേശ വാസികളുടെ കൃഷി നശിപ്പിക്കുന്നു. സൗരവേലി പ്രവര്‍ത്തിക്കാത്തതും കേടായവ നന്നാക്കാത്തതുമാണ് വന്യമൃഗ ശല്യം രൂക്ഷമാകുന്നതിന്റെ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനംവകുപ്പ് അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നാണ് കര്‍ഷകരുടെ അവശ്യം. കഴിഞ്ഞ ദിവസം വട്ടക്കയം ഓലിച്ചപ്പാറ തച്ചിലേടത്ത് ബിജു തോമസിന്റെ തെങ്ങ്, കമുക്, റബ്ബര്‍, വാഴ എന്നിവ കാട്ടാന നശിപ്പിച്ചിരുന്നു.

മഴക്കാലത്തെ നേരിടാന്‍ തയ്യാറെടുക്കാം; മേപ്പയൂരില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

മേപ്പയൂര്‍: മഴ ശക്തമായതോടെ മേപ്പയൂര്‍ പഞ്ചായത്തില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമായി. ജനപ്രതിനിധികള്‍, റവന്യു ഉദ്യോഗസ്ഥര്‍, പോലീസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, എഞ്ചിനിയറിങ്ങ് വിഭാഗം ആശാവര്‍ക്കര്‍മാര്‍, പഞ്ചായത്ത് ദുരന്തനിവാരണ സമതി, എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. കണ്‍ ട്രോള്‍ റൂം സജ്ഞമാക്കല്‍, പൊതു സ്ഥങ്ങളിലെ ബോര്‍ഡുകള്‍ തോരണങ്ങള്‍ എന്നിവ നീക്കം ചെയ്യല്‍, ദുരിതാശ്വാസ കേന്ദ്രങ്ങള്‍ നിശ്ചയിക്കല്‍,

KARUNYA PLUS LOTTERY NO.KN-474th Lottery result: കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; മൂന്നാം സമ്മാനം വടകരയിൽ വിറ്റ ടിക്കറ്റിന്, വിശദമായ ഫലം അറിയാം…

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 474 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക നിയമനം

2023-2024 വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വയോജന ക്ലിനിക്കിലേക്ക് ഡോക്ടറെയും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിന്റെയും ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ 19-06-2023ന് 4മണിക്ക് മുമ്പ് ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ല; പൊലീസിനോട് മനുഷ്യാവകാശ കമ്മിഷന്‍, ഉത്തരവ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍

കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ വാഹന പരിശോധനയില്‍ പൊലീസിന് നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മിഷന്‍. അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന തരത്തില്‍ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കോഴിക്കോട് റൂറല്‍ എസ്പിയ്ക്കാണ് കമ്മിഷന്‍ അംഗം കെ.ബൈജുനാഥ് നിര്‍ദേശം നല്‍കിയത്. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിനാറാം വാര്‍ഡ് അംഗം സാലിം പുനത്തില്‍

ധനകോടി ചിട്ടി: വഞ്ചിക്കപ്പെട്ട കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്; പേരാമ്പ്ര പൊലീസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ തട്ടിപ്പ്

പേരാമ്പ്ര: ധനകോടി ചിറ്റ്സ്, ധനകോടി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ തട്ടിപ്പ്. തട്ടിപ്പുമായി ബന്ധപ്പെട്ട് സ്‌റ്റേഷനില്‍ നൂറോളം പരാതികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി അന്വേഷണത്തിന്റെ ചുമതലയുള്ള പോലീസ് ഓഫീസര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇപ്പോഴും പരാതിയുമായി പലരും

പേരാമ്പ്രയിലെ തീപ്പിടുത്തത്തില്‍ ദുരൂഹത, കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങി

പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ ബാദുഷ മെറ്റല്‍സിനും മാലിന്യകേന്ദ്രത്തിലും ഉണ്ടായ തീപ്പിടുത്തത്തില്‍ അന്വേഷണം തുടങ്ങി. കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് ആദ്യഘട്ട പരിശോധന നടത്തുന്നത്. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറന്‍സിക് വിഭാഗവും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. മാലിന്യ സംഭരണകേന്ദ്രത്തിലെയും ബാദുഷയിലെയും തീപ്പിടുത്തം ഒരു കേസായാണ് അന്വേഷിക്കുന്നത്. തീപ്പിടുത്തത്തിന്റെ പ്രഭവ കേന്ദ്രമെന്നതിനെ

അരിക്കുളം തിരുവങ്ങായൂര്‍ പള്ളിക്കാമ്പത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു

അരിക്കുളം: കാരയാട് തിരുവങ്ങായൂര്‍ പള്ളിക്കാമ്പത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍മ്പതി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍ മക്കള്‍: ചന്ദ്രന്‍, ഉണ്ണി മാധവന്‍, റീന, പരേതനായ ഭാസ്‌ക്കരന്‍ മരുമക്കള്‍: രമ ( പളളിക്കര) തങ്കമണി (കരുവണ്ണൂര്‍) പരേതരായ ഗംഗാധരന്‍ (പാല ചുവട്) നിഷ ( വില്ല്യാപ്പള്ളി) സഹോദരങ്ങള്‍: പരേതരായ ചിരുതേയിക്കുട്ടിയമ്മ, കുഞ്ഞി മാധവിയമ്മ

ബാലുശ്ശേരിയിലെ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു; മരണപ്പെട്ടത് കൊയിലാണ്ടി സ്വദേശിനി വിഷ്ണുപ്രിയ

ബാലുശ്ശേരി: കോക്കല്ലൂരില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് പിന്നാലെ ഭാര്യ ചേലിയ സ്വദേശിനി വിഷ്ണുപ്രിയയും (26) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഇവർ സഞ്ചരിച്ച ബെെക്കിൽ ടിപ്പറിടിച്ചായിരുന്നു അപകടം. വിഷ്ണുപ്രിയയുടെ കൊയിലാണ്ടിയിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ പോകവെയാണ് അപകടം. അഖിലും ഭാര്യ

പക്രംതളം ചുരത്തില്‍ തടികയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

തൊട്ടില്‍പ്പാലം: പക്രംതളം ചുരംറോഡില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. പൂതമ്പാറയ്ക്കും ചാത്തങ്കോട്ടുനടയ്ക്കുമിടയില്‍ മുളവട്ടത്താണ് മരത്തടികള്‍ കയറ്റിവന്ന ലോറി മറിഞ്ഞത്. വയനാട്ടില്‍നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് വരുകയായിരുന്നു ലോറി. ഡ്രൈവര്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. മുളവട്ടമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടമായ ലോറി ഇടതുവശത്തെ കയ്യാലയില്‍ ഇടിച്ച് വലതുവശത്തേക്ക് മറിയുകയായിരുന്നു. ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ഒരു

error: Content is protected !!