Category: പേരാമ്പ്ര

Total 5337 Posts

അഞ്ച് മാസത്തിനിടെ പേരാമ്പ്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 ഓളം ഗ്യാസ് ലീക്ക് അപകടങ്ങള്‍: ഗ്യാസ് ലീക്കാവുന്നതില്‍ നമുക്കും പങ്കുണ്ട്- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പേരാമ്പ്ര: ഗ്യാസ് ലീക്കും ഇതേത്തുടര്‍ന്നുണ്ടാകുന്ന തീപിടിത്തങ്ങളും പേരാമ്പ്രയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി വ്യാപകമാണെന്നാണ് പേരാമ്പ്ര ഫയര്‍ഫോഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് മാസത്തിനിടെ മാത്രം പേരാമ്പ്ര ഫയര്‍ഫോഴ്‌സില്‍ 12 ഗ്യാസ് ലീക്ക് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ നാല് കേസുകളില്‍ ലീക്ക് കാരണം തീപിടിത്തവും ഉണ്ടായിരുന്നു. അപകട സാധ്യത ഏറെയുള്ള എല്‍.പി.ജി കൈകാര്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രദ്ധക്കുറവാണ്

നടുവത്തൂര്‍ സ്വദേശി വിനീഷ് ഖത്തറില്‍ ആത്മഹത്യ ചെയ്ത സംഭവം; ഭാര്യയും സുഹൃത്തും കൊയിലാണ്ടി പൊലീസിന്റെ പിടിയില്‍

കൊയിലാണ്ടി: നടുവത്തൂര്‍ പെരുവാലിശ്ശേരി മീത്തല്‍ സ്വദേശി വിനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ ആര്യയും സുഹൃത്തായ മലപ്പുറം സ്വദേശിയും പിടിയില്‍. ബംഗളുരുവില്‍ നിന്നും കൊയിലാണ്ടി പൊലീസാണ് ഇരുവരെയും പിടികൂടിയത്. കൊയിലാണ്ടിയില്‍ നിന്നുള്ള പൊലീസ് സംഘം ബംഗളുരുവില്‍ എത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ കോഴിക്കോട് എത്തിച്ചു. കൊയിലാണ്ടി കോടതിയിലെ മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ ഇരുവരെയും ഇന്ന് താമരശ്ശേരി

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (16-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ്.സി.കെ കണ്ണ് ഡോ. അസ്‌ലം ഡോ. എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ. ജിഷ ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു

സ്വകാര്യ ബസുകളുടെ മത്സരയോട്ടം: നടുവണ്ണൂരില്‍ ഗതാഗത തടസ്സം, പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

നടുവണ്ണൂര്‍: കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ് ഐ നടുവണ്ണൂര്‍ മേഖല. നടുവണ്ണൂരിലെ ആഞ്ഞോളിമുക്കില്‍ കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോകുന്ന മസ്സാഫി ബസ്സും അജ്വ ബസ്സും മത്സരയോട്ടത്തിലൂടെ ഒരേ ദിശയില്‍ വരികയും റോഡില്‍ സമാന്തരമായി നിര്‍ത്തിയിടുകയും ചെയ്തതിനാല്‍ റോഡ് അര മണിക്കൂറിലധികം പൂര്‍ണ്ണമായും ഗതാഗത തടസ്സം നേരിടുകയുണ്ടായി. മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ

പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് പുനരാരംഭിച്ചു; അവസാന തിയ്യതി ജൂൺ 30

കോഴിക്കോട്: നിർത്തിവച്ചിരുന്ന പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ വീണ്ടും ആരംഭിച്ചു. സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളും പൊതുസേവന കേന്ദ്രങ്ങളും പെൻഷൻ മസ്റ്ററിങ് തങ്ങൾക്കുകൂടി നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയതിനെ തുടർന്ന് പെൻഷൻ മസ്റ്ററിങ് താൽക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സർക്കാറിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരും ക്ഷമനിധി പെൻഷൻ വാങ്ങുന്നവരും മസ്റ്ററിങ് ചെയ്യേണ്ടതാണ്. 2022 ഡിസംബർ 31 കാലയളവിലുള്ള

മുളിയങ്ങല്‍ മുത്തേടത്ത് വീട്ടില്‍ സജീവന്‍ അന്തരിച്ചു

പേരാമ്പ്ര: തലശ്ശരി ടെബിള്‍ ഗെറ്റില്‍ കെ.കെ നിവാസിലെ സജീവന്‍ മുളിയങ്ങല്‍ മുത്തേടത്ത് വീട്ടില്‍ അന്തരിച്ചു. അമ്പതി രണ്ട് വയസ്സായിരുന്നു. പിതാവ്: ബാലകൃഷ്ണന്‍ നായര്‍ (റിട്ട. റെയില്‍വേ) അമ്മ: ശാന്ത സഹോദരങ്ങള്‍: അജിത മുത്തേടത്ത് (മുളിയങ്ങല്‍) ശ്രീജ പൊയില്‍ (വാളൂര്‍) സംസ്‌കാരം: ജൂണ്‍ 16ന് രാവിലെ പത്ത് മണിക്ക് മുളിയങ്ങലിലെ മുത്തേടത്ത് വീട്ടില്‍  

എസ്എസ്എല്‍സി, പ്ലസ്ടുവിന് ശേഷം എന്ത് തിരഞ്ഞെടുക്കണം? പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പേരാമ്പ്രയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

പേരാമ്പ്ര: എസ്എസ്എല്‍എസി, പ്ലസ്ടു പഠനം കഴിഞ്ഞ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പേരാമ്പ്രയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ ജൂണ്‍ 17ന് രാവിലെ പത്ത് മണിക്കാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാപ്പടിയും ഭക്ഷണവും നല്‍കുന്നതാണ്. മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളും ക്ലാസില്‍ പങ്കെടുക്കണമെന്ന് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു.

‘ആര്‍ക്കും കയറിപ്പോകാം, പഞ്ചായത്തിന്റെ എംസിഎഫ് പ്ലാന്റിന്റെ പ്രവർത്തനം യാതൊരു വിധ സുരക്ഷയുമില്ലാതെ’; പേരാമ്പ്രയിലെ തീപിടുത്തത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് വ്യാപാരി വ്യവസായി സമിതി

പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് വ്യാപാരി വ്യവസായ സമിതി ആവശ്യപ്പെട്ടു. നാശനഷ്ടം സംഭവിച്ച കടയുടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വ്യപാരി വ്യവസായി സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ പഞ്ചായത്ത് ജാഗ്രത കാണിച്ചില്ലെന്നും ആര്‍ക്കും കയറിപ്പോകാന്‍ സാധിക്കുന്ന തരത്തിലുള്ള യാതൊരു വിധ സുരക്ഷയുമില്ലാതെയാണ് പഞ്ചായത്ത് എംസിഎഫ് പ്ലാന്റ് നടത്തിപ്പ്

തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട , ആയിരത്തിൽപ്പരം ഒഴിവുകളുമായി സൗജന്യ തൊഴിൽമേള കൊയിലാണ്ടിയിൽ

കൊയിലാണ്ടി; കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോടും സംയുക്തമായി നടത്തുന്ന തൊഴിൽമേള 17ന് കൊയിലാണ്ടി ബസ്റ്റാൻഡിനു സമീപമുള്ള മുൻസിപ്പൽ ടൗൺഹാളിൽ വടകര എം.പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം. എൽ. എ കാനത്തിൽ ജമീല അധ്യക്ഷയാവും. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ. പി സുധ,

മഴക്കാലമായതോടെ പനി പിടിച്ചോ? ഇതാ വീട്ടില്‍ തന്നെയുണ്ട് ഒറ്റമൂലി

മഴക്കാലമെന്നാല്‍ പനിയുടെ സീസണ്‍ കൂടിയാണ്. ചെറിയ ചാറ്റല്‍ മഴ നനഞ്ഞാല്‍ പോലും പലരും പനി പിടിച്ച് ആഴ്ചകളോളം വീട്ടില്‍ തന്നെ ഇരുന്നു പോവാറുണ്ട്. എന്നാല്‍ കൃത്യമായ മുന്‍കരുതലുകളും ഒറ്റമൂലികളുമുണ്ടെങ്കില്‍ മഴക്കാലത്തെ പനിയും ജലദോഷവും ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാന്‍ കഴിയും. അത്തരത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഒറ്റമൂലിയാണ് പനിക്കൂര്‍ക്കയില. പനിക്ക് മാത്രമല്ല,

error: Content is protected !!