Category: പേരാമ്പ്ര

Total 5336 Posts

വായനാപക്ഷാചരണം; ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘അക്ഷരമതില്‍’ തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര: അക്ഷര പഠനത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ച് ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തയാറാക്കിയ ‘അക്ഷരമതില്‍’ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ഭാഷാവേദിയും എന്‍.എസ്.എസും സംയുക്ത്മായി നടത്തുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായാണ് അക്ഷരമതില്‍ വിന്യസിക്കപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ ദിവസങ്ങളായുള്ള പരിശ്രമം, അക്ഷര രൂപകല്പന, നിര്‍മ്മാണം, വിന്യാസം തുടങ്ങിയവ പഠന പ്രവര്‍ത്തനങ്ങളായി മാറി. അക്ഷരത്തില്‍ നിന്നുള്ള അകല്‍ച്ചയെ പ്രതിരോധിക്കുക, അക്ഷരങ്ങളോട് അടുക്കുക

റിട്ട:റെയില്‍വേ ഉദ്യോഗസ്ഥന്‍ മടപ്പള്ളി കരിയാട് മീത്തല്‍ കെ.എം ബാലകൃഷ്ണന്‍ നായര്‍ വാളൂരിലെ മകളുടെ വീട്ടില്‍ അന്തരിച്ചു

മുളിയങ്ങല്‍: റിട്ട: റെയില്‍വേ ഉദ്യോഗസ്ഥന്‍ മടപ്പള്ളി കരിയാട് മീത്തല്‍ കെ.എം ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. വാളൂരിലെ മകളുടെ മൂത്തേടത്ത് വീട്ടില്‍ വെച്ചായിരുന്നു മരണം. ഭാര്യ: ശാന്ത. മക്കള്‍: അജിത മൂത്തേടത്ത്, ശ്രീജ പൊയില്‍, പരേതനായ സജീവന്‍. മരുമക്കള്‍: സി.പി രവീന്ദ്രന്‍, എം.ടി ബാബു. സഹോദരങ്ങള്‍: ദേവി അമ്മ പുറമേരി, കല്യാണി അമ്മ തലായി,

” ഞാനല്ല… എന്റെ വീട്ടില്‍ നിന്നല്ല” വിദ്യയുടെ അറസ്റ്റിന് പിന്നാലെ ദേശാഭിമാനിയിലെ മാധ്യവപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ പി.കുട്ടോത്തിന്റെ എഫ്.ബി പോസ്റ്റ്

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള കുട്ടോത്ത് നിന്നുമാണ് വ്യാജരേഖ തട്ടിപ്പ് കേസിലെ പ്രതി വിദ്യ അറസ്റ്റിലായത് എന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ”ഞാനല്ല, എന്റെ വീട്ടില്‍ നിന്നല്ല” എന്ന ഫേസ്ബുക്ക് കുറിപ്പുമായി ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ഷംസുദ്ദീന്‍ കുട്ടോത്ത്. ആവള കുട്ടോത്ത് വിദ്യയെ സംരക്ഷിച്ച സുഹൃത്ത് ഷംസുദ്ദീന്‍ കുട്ടോത്ത് ആണ് എന്ന തരത്തിലുള്ള സംശയം

വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ.വിദ്യ മേപ്പയ്യൂരിൽ നിന്ന് പൊലീസ് പിടിയിൽ

മേപ്പയ്യൂർ: മഹാരാജാസ് കോളേജിന്റേ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അധ്യാപക ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യ പൊലീസ് കസ്റ്റഡിയില്‍. മേപ്പയ്യൂരില്‍ നിന്ന് പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെയും കൊണ്ട് പൊലീസ് അഗളിയിലേക്ക് തിരിച്ചു. അര്‍ധരാത്രിയോടെ വിദ്യയെയും കൊണ്ട് പൊലീസ് അഗളിയിലെത്തും. വിദ്യയ്ക്കായി വ്യാപകമായ തിരച്ചിലാണ് പൊലീസ് ഇന്നലെയും ഇന്നുമായി നടത്തിയത്.

ശാരീരികവും മാനസികവുമായ ഉണര്‍വിന് യോഗ; നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ യോഗാ ക്ലബിന് തുടക്കം

നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ യോഗാ ക്ലബിന് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ വാര്‍ഡുകളിലും യോഗ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇതിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡണ്ട് അറിയിച്ചു. ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, ആയുഷ് ഹോമിയോ

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; തീയിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായത്തിലാണ് സംഭവം. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്പ്‌ടോപ്പ്, പ്രിന്റര്‍, ഫര്‍ണ്ണിച്ചറുകള്‍, ഫയലുകള്‍ എന്നിവ

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വായനാസദസ്സ്; പേരാമ്പ്രയില്‍ തുടക്കം

പേരാമ്പ്ര: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി പേരാമ്പ്രയില്‍ വായനാസദസ്സ് സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം വിദ്യാരംഗം കലാസാഹിത്യ വേദിയും, ബി.ആര്‍.സിയും ചേര്‍ന്നാണ് വായന സദസ്സ് സംഘടിപ്പിച്ചത്. ജൂലായ് 18നു മുമ്പായി സ്‌കൂള്‍തലത്തിലും പഞ്ചായത്ത് തലത്തിലും വായനാ സദസ്സ് പൂര്‍ത്തീകരിക്കും. വായനമാസാചരണം പരിപാടിയുടെ ഭാഗമായി സ്റ്റാഫ് ലൈബ്രറി, ക്ലാസ് ലൈബ്രറി, അക്ഷര യാത്രകള്‍ സാഹിത്യാനുഭവം

Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-54 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-54 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും

വിദ്യാര്‍ത്ഥികളിലെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുക; ചെമ്പനോട ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ക്ലബുകളുടെയും ഉദ്ഘാടനം

ചെമ്പനോട: കുട്ടികളിലെ സര്‍ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെമ്പനോട ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു. യുവകവയത്രിയും മാധ്യമ പ്രവര്‍ത്തകയും അധ്യാപകയുമായ വീണ കെ.സി.ടി.പി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാലയങ്ങളില്‍ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉള്‍ക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക

മാലിന്യകൂമ്പാരത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലത്തിലൂടെയാണ് കച്ചവടക്കാരും ചുമട്ട് തൊഴിലാളികളും നടന്നു പോകുന്നത്; പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി

പേരാമ്പ്ര: പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേരാമ്പ്ര പഴയ മാര്‍ക്കറ്റ് എന്നും പഴയ മാര്‍ക്കറ്റാണെന്നും മലയോര മേഖലയില്‍ നിന്നു പോലും ആളുകള്‍ കച്ചവടത്തിനെത്തുന്ന പ്രധാന ഇടമാണിതെന്നും എന്നാല്‍ പഴയ കാലത്തിന്റെ ഓര്‍മകളുള്ള പൊത്താറായ കെട്ടിടങ്ങളും മാലിന്യകൂമ്പാരങ്ങളുമായാണ് പേരാമ്പ്ര മാര്‍ക്കറ്റ് നിലകൊള്ളുന്നതന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍

error: Content is protected !!