Category: പേരാമ്പ്ര
പനിയുള്ള കുട്ടികളെ സ്കൂളിൽ വിടല്ലേ…; രോഗലക്ഷണമുള്ള കുട്ടികളെ അഞ്ച് ദിവസം വരെ സ്കൂളിൽ അയക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്: പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. രോഗലക്ഷണമുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ച് ദിവസം വരെ സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും രക്ഷാകർത്താക്കൾക്ക് നിർദ്ദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ നൽകി. കുട്ടിയുടെ രോഗവിവരം സ്കൂളിൽ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസിൽ പല കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ക്ലാസ് ടീച്ചർ പ്രധാനാധ്യാപകനെയും
കോഴിക്കോട് ജില്ലയിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് അവസരം; ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പാർട്ട് ടൈം ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം, വിശദാംശങ്ങൾ
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ട്രാൻസ്‌ജെൻഡർ ലിങ്ക് വർക്കർമാരെ പാർട്ട് ടൈം ആയി നിയമനം നടത്തുന്നതിന് യോഗ്യരായ ട്രാൻസ്‌ജെൻഡർ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ട്രാൻസ്‌ജെൻഡർ ഐഡൻറിറ്റി കാർഡ് ഉള്ള കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരായ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽപ്പെട്ടവരാകണം. പ്രായപരിധി : 18 – 50 വയസ്സ്. അടിസ്ഥാന യോഗ്യത:
കോടേരിച്ചാല്‍ കരിങ്ങാറ്റിക്കുന്നുമ്മല്‍ സുധാകരന്‍ സുചരിത അന്തരിച്ചു
പേരാമ്പ്ര: കോടേരിചാല്‍ കരിങ്ങാറ്റിക്കുന്നുമ്മല്‍ സുധാകരന്‍ സുചരിത അന്തരിച്ചു. അമ്പത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: സുജാത മക്കള്‍: അക്ഷയ് സുധാകര്‍, നിരഞ്ജന മരുമകള്‍: അപര്‍ണ സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍ ( കൈതക്കല്‍ ) സുരേന്ദ്രന്‍ (അത്തോളി ) അംബുജാക്ഷി (വയനാട്), മൃണാളിനി (മേത്തോട്ട് താഴം) മഞ്ജുളാകരന്‍, പരേതരായ പുഷ്പാകരന്‍, മുരളി, കമലാസനന്‍, ലോഹിതാക്ഷന്‍ സംസ്‌കാരം: ഞായര്‍ രാവിലെ 9.30ന് വീട്ടുവളപ്പില്‍
നടുവണ്ണൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ക്രൂരമായി മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍
നടുവണ്ണൂര്‍: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അജ്‍വ ബസ്സിലെ ജീവനക്കാരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റാന്റിനുള്ളില്‍ കയറ്റാതെ ബസ് ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ റോഡരികില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് ഹോം ഗാര്‍ഡിനെ ഇവര്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് പരാതിക്ക്
മലപ്പുറത്ത് സ്റ്റീല്‍ റോളുമായി വന്ന ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറി, മൂന്ന് പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം കാണാം (വീഡിയോ)
മലപ്പുറം: മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. സ്റ്റീല്‍ റോളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മറിഞ്ഞ ലോറി സമീപമുണ്ടായിരുന്ന കാറിനും സ്‌കൂട്ടറിനും മേലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മുണ്ടുപറമ്പ് ബൈപ്പാസിലൂടെ കോഴിക്കോടേക്ക് പോകുകയായിരുന്നു ലോറി. ഇറക്കം ഇറങ്ങി വരുമ്പോള്‍ ലോറിയുടെ നിയന്ത്രണം വിട്ടാണ്
റോഡിന് നടുവില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചു, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ചെമ്പനോടയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
ചെമ്പനോട: കടിയങ്ങാട് സ്വദേശി അഭിലാഷിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റോഡിന് നടുവില്‍ നിര്‍ത്തിയ ഇരുചക്രവാഹനത്തെ തട്ടാതിരിക്കാനായി വെട്ടിക്കുന്നതിനിടെ അഭിലാഷ് സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വ്യാഴായ്ച രാവിലെ ചെമ്പനോട അങ്ങാടിയില്‍ ഓട്ടം പോവുന്നതിനിടെയാണ് അഭിലാഷ് അപകടത്തില്‍പ്പെടുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരവെ ഇന്നലെ രാവിലെ പത്തരമണിയോടെ മരണം സംഭവിക്കുകയായിരുന്നു. വീഡിയോ കാണാം,
Kerala Lottery Results | Bhagyakuri | Karunya Lottery KR-607 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 607 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച്
കര്‍ഷകര്‍ ദുരിതത്തിലാണ്, പച്ച തേങ്ങ സംഭരണ കേന്ദ്രം കൂടൂതല്‍ അനുവദിക്കുക: ജോസ് കെ.മാണി എംപിക്ക് നിവേദനവുമായി കായണ്ണയിലെ യൂത്ത് ഫ്രണ്ട്(എം) പ്രവര്‍ത്തകര്‍
പേരാമ്പ്ര: തേങ്ങയുടെ വിലയിടിവ് കാരണം ദുരിതത്തിലായ കര്‍ഷകര്‍ക്ക് പിന്തുണയുമായി കായണ്ണയിലെ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍. പച്ച തേങ്ങ സംഭരണ കേന്ദ്രം കൂടുതല്‍ അനുവദിക്കണമെന്നും പച്ച തേങ്ങ 50 രൂപയ്ക്ക് സംഭരിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം ജോസ് കെ.മാണി എം.പിയ്ക്ക് കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി സനീഷ്
ആല്‍മരമുത്തശ്ശിയ്ക്ക് ആരാധകന്റെ വക സ്മാരകം; കൊയിലാണ്ടിക്കാരുടെ ആ വലിയ നഷ്ടത്തിന്റെ ശേഷിപ്പുകള്‍ ഫ്രയിമിലൊതുക്കി പന്തലായനി സ്വദേശി സച്ചി
നഷ്ടങ്ങള്‍ക്ക് സ്മാരകങ്ങള്‍ തീര്‍ത്ത് അവയെ നാം ഓര്‍മ്മയിലേക്ക് നിലനിര്‍ത്താറുണ്ട്. ഓരോ മനുഷ്യരുടെ സൂക്ഷിപ്പിലുമുണ്ടാകും അങ്ങനെയുള്ള ഒരു സ്മാരകമെങ്കിലും. അതുപോലൊരു സ്മാരകത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കൊയിലാണ്ടി ദ്വാരക തിയേറ്ററിന് സമീപം കോസ്‌മോസ് ഇലക്ട്രിക് ഷോപ്പ് ജീവനക്കാരനായ സച്ചിയാണ് ഈ സ്മാരകത്തിന്റെ ഉടമ. സ്മാരകം തീര്‍ത്തത് ഒരു സച്ചി ഒറ്റയ്ക്കാണെങ്കിലും ആ നഷ്ടം അയാളുടെ മാത്രം നഷ്ടമല്ല. കൊയിലാണ്ടിക്കാരുടെ
കെ.സുധാകരന്റെ അറസ്റ്റ്; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
പേരാമ്പ്ര: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഇന്നലെ രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡ് ഉപരോധിച്ചു. മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ.ടി സത്യന്‍, ഷാജു പൊന്‍പാറ, ഇ.പി മുഹമ്മദ്, കെ.സി രവീന്ദ്രന്‍, പി.സി കുഞ്ഞമ്മദ്, സത്യന്‍ കല്ലൂര്‍, ബഷീര്‍ പരിയാരം, പി.പി സുരേഷ്, ആര്‍.കെ