Category: പേരാമ്പ്ര

Total 5458 Posts

കെ.സ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കടിയങ്ങാട് കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു

പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.സ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ (മെഡിക്കൽ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂർ ഹൗസിൽ കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍

വടക്കുമ്പാട് കന്നാട്ടി സ്വദേശിയുടെ വീട്ടിൽ എക്സൈസ് റെയ്ഡ്; 74 ഗ്രാം എംഡിഎംഎ പിടികൂടി

പേരാമ്പ്ര: വടക്കുമ്പാട് കന്നാട്ടിയിൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടി. കുഴിച്ചാലിൽ അഹമ്മദ് ഹബീബിന്റെ വീട്ടിൽ നിന്നുമാണ് 74 ഗ്രാം എംഡി എം എ പിടികൂടിയത്. എക്സൈസ് റെയ്ഡിനെത്തുമ്പോൾ ഇയാൾ വീട്ടിൽ ഇല്ലായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് പേരാമ്പ്ര എക്സൈസ് പാർട്ടിയും കോഴിക്കോട് ഐ

പയ്യോളിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വേണ്ട നപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം; പരാതി കിട്ടിയ ഉടനെ നടപടി സ്വീകരിച്ചെന്ന് പോലീസ്

പയ്യോളി: പയ്യോളിയില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി എത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വേണ്ട നപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പയ്യോളി പോലീസ്. പരാതി ലഭിച്ചതിനു ശേഷം മൂന്നാം ദിവസം തന്നെ എഫ്.ബി.ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് പോലീസ് പറഞ്ഞു. എഫ്.ബി.ആര്‍ റിപ്പോര്‍ട്ട് പ്രകാരം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള നാല് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ കൂട്ടികളെ ഹാജരാക്കാനുള്ള നപടികള്‍ സ്വീകരിച്ചിരുന്നുവെന്ന്

പേരാമ്പ്ര ബൈപ്പാസില്‍ തുടര്‍ച്ചയായി കക്കൂസ് മാലിന്യം തള്ളുന്നു; നാട്ടുകാരുടെ പരാതിയില്‍ രണ്ടുദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടിയ പേരാമ്പ്ര പോലീസിന് നാട്ടുകാരുടെ ആദരവ്

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ തുടര്‍ച്ചയായി കക്കൂസ് മാലിന്യം തള്ളുന്ന പ്രതികളെ പേരാമ്പ്ര പോലീസ് പിടികൂടി. നിരന്തരം മാലിന്യം തള്ളിയതോടെ ജീവിതം ദുസ്സഹമായ സമീപവാസികള്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവന്നപ്പോള്‍ പേരാമ്പ്ര എസ്.എച്ച്.ഒ. ഇന്‍സ്‌പെക്ടര്‍ പി. ജംഷിദ് രണ്ട് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിക്കുമെന്ന ഉറപ്പ് പ്രതിഷേധക്കാര്‍ക്ക് നല്‍കിയത്. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പേരാമ്പ്ര പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ ഒരു

പേരാമ്പ്രയിൽ സ്വകാര്യ മൊബൈൽ ടവർ നിർമാണത്തിനെതിരെയുള്ള സമരം ആളിക്കത്തുന്നു; പ്രതിഷേധത്തിനിടയിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കും ശ്രമം, പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ കായൽമുക്ക് ചാലിൽ പ്രദേശത്ത് ടവർ നിർമ്മാണത്തിനെതിരെ സമരം ശക്തം. ടവർ നിർമ്മാണത്തിനിടെ പ്രതിഷേധിക്കാനെത്തിയവർ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ 11 മണിയോടെയാണ് സംഭവം. ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുന്നത് പോലിസ് ബലം പ്രയോ​ഗിച്ച് തടഞ്ഞു. ചാലിൽ രവീന്ദ്രനാണ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. ബല പ്രയോ​ഗത്തിനിടെ പേരാമ്പ്ര

വേനൽ കടുത്തു,”കിളികൾ കൂളാവട്ടെ”; പക്ഷികൾക്ക് ദാഹജലമൊരുക്കി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകാർ

പേരാമ്പ്ര: വേനൽ കടുത്തതോടെ കിളികൾക്കും ഇതര ജീവികൾക്കും ദാഹജലമൊരുക്കി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകാർ. “കിളികളും കൂളാവട്ടെ ” എന്ന കാമ്പയിനിൻ്റെ ഭാഗമായാണ് ദാഹ ജലം നിറച്ച പാത്രങ്ങൾ സ്ഥാപിച്ചത്. സ്കൂൾ മുറ്റത്തും സ്വന്തം വീടുകളിലും, പൊതു ഇടങ്ങളിലുമാണ് തണ്ണീർ കുടങ്ങൾ ഒരുക്കിയത്. തോടുകളും തണ്ണീർത്തടങ്ങളും വറ്റിവരണ്ടതോടെ പക്ഷികൾക്കും മറ്റും ഈ വെള്ളം നിറച്ച

ചങ്ങരോത്ത് വീടിന്റെ ടെറസിന് മുകളിൽ സൂക്ഷിച്ച വൈക്കോൽ ശേഖരത്തിന് തീ പിടിച്ചു

പേരാമ്പ്ര: ചങ്ങരോത്ത് വടക്കുമ്പാട് വീടിന്റെ ടെറസിൽ കൂട്ടിയിട്ട വൈക്കോൽ ശേഖരത്തിന് തീപിടിച്ചു. വടക്കുമ്പാടിനടുത്ത് വെളുത്തപറമ്പ് പുനത്തിൽ മുനീറിന്റെ വീട്ടിലായിരുന്നു സംഭവം. പേരാമ്പ്ര ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വിവരം ഉടനെ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എം പ്രദീപന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ്

‘ഭിന്നശേഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം’; പേരാമ്പ്രയില്‍ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കണ്‍വെന്‍ഷന്‍ ചേര്‍ന്നു

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി സി.പി.എ.അസീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാതെയും ആശ്വാസ കിരണം പദ്ധതി വഴി നല്‍കി വരുന്ന സാമ്പത്തി സഹായം നിര്‍ത്തി വെച്ച് ഭിന്നശേഷിക്കാരെയും അവരുടെ ആശ്രിതരേയും അഗണിച്ച്

ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങി; പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റും ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് നാലാം വാർഷികാഘോഷവും ഏപ്രിലിൽ

ചക്കിട്ടപാറ: പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രത്തിൽ ടൂറിസം ഫെസ്റ്റും ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് നാലാം വാർഷികാഘോഷവും ഏപ്രിൽ 15 മുതൽ 22 വരെ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. രണ്ടാം തവണയാണ് കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലെ പെരുവണ്ണാമൂഴി ഡാം പ്രദേശത്ത് ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു.

യുവാക്കളെയും സ്കൂൾ വിദ്യാർഥികളെയും കേന്ദ്രീകരിച്ച് ലഹരി വില്പന; പേരാമ്പ്ര മുളിയങ്ങലിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

പേരാമ്പ്ര: മുളിയങ്ങൽ കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുളിയങ്ങലിൽ വാടകക്ക് താമസിക്കുന്ന ജിയാവുൾ ഹഖ് (40) ആണ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതി കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽപന നടത്തുന്നതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാളെ പോലീസ്

error: Content is protected !!