Category: പേരാമ്പ്ര
ലഹരി മാഫിയയ്ക്കെതിരെ പ്രതിരോധം ശക്തമാക്കും; അരിക്കുളത്ത് ജാഗ്രതാ സമിതി
അരിക്കുളം: കഴിഞ്ഞദിവസം വ്യാപാരികൾക്കും മോട്ടോർ തൊഴിലാളികൾക്കുമെതിരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം നടന്ന പശ്ചാത്തലത്തിൽ അരിക്കുളം കുരുട്ടിമുക്ക് ടൗൺ കേന്ദ്രീകരിച്ച് ജാഗ്രതാസ സമിതി രൂപീകരിച്ചു. കുരുടിമുക്കിലെയും പരിസരപ്രദേശങ്ങളിലെയും മാഫിയ സംഘത്തിന് വിലങ്ങണയിക്കുന്നതിന്ന് പോലീസിനെ സഹായിക്കാൻ വേണ്ടിയാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്. വ്യാപാരികൾക്കും മോട്ടോർ തൊഴിലാളികൾക്കും അതോടൊപ്പം തന്നെ ടൗൺ കേന്ദ്രീകരിച്ച് തൊഴിൽ ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും
കൽപ്പത്തൂർ കുഞ്ഞിക്കണ്ണൻ മങ്കയിൽമീത്തൽ അന്തരിച്ചു
കൽപ്പത്തൂർ: കൽപ്പത്തൂർ കുഞ്ഞിക്കണ്ണൻ മങ്കയിൽമീത്തൽ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: അമ്മാളു. മക്കൾ: രാജൻ, രമേശൻ (ഇരുവരും CPIM വെള്ളിലോട് നായനാർ സെന്റർ ബ്രാഞ്ച് മെമ്പർമാർ), മിനി. മരുമക്കൾ: ഗീത, റിനി (CPIM നായനാർ സെന്റർ ബ്രാഞ്ച് മെമ്പർ) വിശ്വൻ (ചെറുക്കാട്). സഹോദരങ്ങൾ: കേളപ്പൻ, പരേതരായ കണാരൻ, ചേക്കോട്ടി, കല്യാണി.
മഴ ശക്തമാകും, ഉയർന്ന തിരമാലയ്ക്കും സാധ്യത; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട്, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം,എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. വരും മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം,
അനധികൃത മദ്യവിൽപ്പന: കായണ്ണയിൽ ഒരാൾ പിടിയിൽ, പ്രതി സ്ഥിരമായി അനധികൃത മദ്യവില്‍പ്പന നടത്തുന്നയാള്‍
കായണ്ണ: കായണ്ണയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയില്‍. കായണ്ണ സ്വദേശിയായ സുരേഷന്‍.കെ എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര സബ് ഇൻസ്പെക്ടർ ജിതിൻവാസ്, DANSAF സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്.ടി, മുനീർ, ഷാഫി, ജയേഷ് എന്നിവവരുടെ സംഘമാണ് പ്രതിയെ
അരിക്കുളത്തെ പലചരക്ക് കടയിലെ ആക്രമം: പന്തലായനി, പെരുവട്ടൂർ സ്വദേശികൾ അറസ്റ്റിൽ
കൊയിലാണ്ടി: അരിക്കുളത്തെ പലചരക്ക് കടയിൽ ആക്രമം നടത്തി കടയുടമയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പന്തലായനി സ്വദേശി അമൽ, പെരുവട്ടൂർ സ്വദേശി സുധീഷ് എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അരിക്കുളം യു.പി സ്‌കൂളിന് സമീപത്തുള്ള അമ്മദിന്റെ പലചരക്ക് കടയിലെത്തിയ സംഘം
അവാർഡ് തിളക്കത്തിൽ അരിക്കുളം സ്വദേശി; കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം സി എം.മുരളീധരന്
അരിക്കുളം: കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ വിഭാഗത്തിലുള്ള അവാർഡ് അരിക്കുളം സ്വദേശിക്ക്. മാവട്ട് ചാമക്കണ്ടി മീത്തൽ സി.എം മുരളിധരനാണ് അവാർഡിന് അർഹനായത്. ” ഭാഷാസൂത്രണം പൊരുളും വഴികളും ” എന്ന കൃതിയാണ് പുസ്ക്കാരം അദ്ദേഹത്തിന് നേടി കൊടുത്തത്. വൈജ്ഞാനിക മലയാളത്തെക്കുറിച്ച് മുരളിധരൻ നടത്തിയ ആഴമേറിയ ഗവേഷണത്തിന്റെ ഫലമാണ് ” ഭാഷാസൂത്രണം പൊരുളും വഴികളും ”
ക്യൂ വേണ്ട, പരിശോധനയ്ക്കായി പ്രത്യേക ഡോക്ടർ; പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായുള്ള ഒ.പി പ്രവർത്തനം തുടങ്ങി
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായി പ്രത്യേക ഒ.പി പ്രവർത്തനമാരംഭിച്ചു. ഒ.പിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് ആശുപത്രിയിൽ ഒ.പി ആരംഭിച്ചത്. ആഴ്ചയിൽ ആറ് ദിവസം എട്ടര മുതൽ ഒന്നരവരെയാണ് ഒ.പിയുടെ പ്രവർത്തനം. വയോജനങ്ങൾക്കായി ഒരു ഡോക്ടറെ
എം.ഡി.എം.എ യുമായി യുവാവ് ആവളയിൽ; കയ്യോടെ പിടികൂടി എക്സെെസിനെ ഏൽപ്പിച്ച് നാട്ടുകാർ
ആവള: എം.ഡി.എം.എ യുമായി യുവാവ് ആവളയിൽ പിടിയിൽ. ഉള്ളിയേരി 19 അരിമ്പ മലയില്‍ അബിനാണ് (26) പിടിയിലായത്. ഇയാളിൽ നിന്ന് 280 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എം.ഡി.എം.എ യുമായി ആവളയിലെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് എക്സെെസിൽ വിവരം അറിയിച്ചു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. സുധീര്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവളയില്‍ എത്തി ഇയാളെ
നോ എൻട്രി, വന്യമൃഗങ്ങൾ കൃഷിയിടത്തേക്ക് കടക്കാതിരിക്കാൻ ചക്കിട്ടപാറയിൽ സോളാർ വേലി
ചക്കിട്ടപാറ: വന്യമൃഗ ശല്യം തടയാൻ ചക്കിട്ടപാറ പഞ്ചായത്തിൽ സോളാർ വേലി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർഹിച്ചു. 2022-23 ലെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങളിൽ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2450മീറ്ററിലാണ് സോളാർ ഫെൻസിങ് സ്ഥാപിച്ചത്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്നത് ആദ്യമായാണ്.
കല്ലൂരിനെയും മുതുവണ്ണാച്ചയെയും ബന്ധിപ്പിക്കും, ചുറ്റിവളയാതെ പേരാമ്പ്രയിലെത്താം; പാറക്കടവത്ത് താഴെ പാലം ജൂലെെ മൂന്നിന് നാടിന് സമർപ്പിക്കും
പേരാമ്പ്ര: നിർമ്മാണം പൂർത്തീകരിച്ച പാറക്കടവത്ത് താഴെ പാലം പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് ജൂലെെ മൂന്നിന് നാടിന് സമർപ്പിക്കും. ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 8.072 കോടി രൂപ ചെലവിൽ ഇരുവശത്തും നടപ്പാതയുൾപ്പെടെയാണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ, പുറവൂർ, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കല്ലൂർ ചെറുപുഴക്ക് കുറുകെ പാലം