Category: പേരാമ്പ്ര
പെരുവണ്ണാമൂഴി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; നാല് ഷട്ടറുകളും തുറന്നു, കുറ്റ്യാടി പുഴയോരത്ത് ജാഗ്രത
പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാം റിസോര്‍വറിന്റെ ജലനിരപ്പു ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. ചൊവ്വാഴ്ച രാവിലെ 38.8 മീറ്ററായിരുന്ന ജലനിരപ്പ് വൈകിട്ട് 38.44 മീറ്ററായി ഉയര്‍ന്നതോടെയാണ് വെള്ളം ഒഴുകിത്തുടങ്ങിയത്. കക്കയം ഡാമില്‍ നിന്നു വൈദ്യുത ഉല്‍പാദന ശേഷം പുറന്തള്ളുന്ന വെളളം പെരുവണ്ണാമൂഴി ഡാമിലേക്കാണു എത്തിച്ചേരുന്നത്. കക്കയം ഡാം വൃഷ്ടി പ്രദേശത്ത് മഴയില്‍ ജലത്തിന്റെ അളവ്
ഇരിങ്ങല്‍ കൊട്ടക്കലില്‍ മണല്‍വാരുന്നതിനിടെ തോണി അടിയൊഴുക്കില്‍പ്പെട്ടു; രണ്ട് തൊഴിലാളികള്‍ അത്ഭുകരമായി രക്ഷപ്പെട്ടു, തോണി തകര്‍ന്നു
കോട്ടക്കല്‍: കോട്ടക്കലില്‍ പുഴയിലെ അടിയൊഴുക്കില്‍പ്പെട്ട് തോണി പൂര്‍ണമായി തകര്‍ന്നു. തോണിയിലുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെ കുറ്റ്യാടിപ്പുഴ കടലിനോടു ചേരുന്ന സാന്റ്ബാങ്ക്‌സിന് അടുത്തായുള്ള അഴിമുഖത്തായിരുന്നു സംഭവം. ശിവപ്രസാദും തെക്കേ കോട്ടോല്‍ സതീശനുമാണ് തോണിയിലുണ്ടായിരുന്നത്. പുഴയില്‍ ശക്തമായ അഴിയൊഴുക്ക് പ്രകടമാകുകയും തോണി ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് പോകുന്നതായും തോന്നിയതോടെ ഇരുവരും വെള്ളത്തില്‍ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നെന്ന്
കാലവര്‍ഷക്കെടുതി: മേപ്പയൂര്‍ സ്വദേശിയുടെ കിണര്‍ ഇടിഞ്ഞു താണു
മേപ്പയൂര്‍: മഴ കനത്തത്തോടെ ജില്ലയിലെ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇന്നലെ പെയ്ത മഴയില്‍ മേപ്പയൂര്‍ സ്വദേശിയുടെ വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞു താണു. കീഴ്പ്പയ്യൂരിലെ പാറച്ചാലില്‍ കുഞ്ഞിരാമന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. ഇന്നലെ വൈകിട്ടായിരുന്നു കിണര്‍ ഇടിഞ്ഞത്. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് കുഞ്ഞിരാമന്‍ പരാതി നല്‍കിയിട്ടുണ്ട്. മഴ കനത്തത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ചൊവ്വാഴ്ച
അരിക്കുളം യു.പി.സ്കൂൾ പരിസരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നതായി ആരോപണം; പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം
അരിക്കുളം: അരിക്കുളം യു.പി.സ്ക്കൂൾ പരിസരത്ത് ലഹരി മാഫിയ അഴിഞ്ഞാടുന്നതായി പരാതി. രാത്രി കാലങ്ങളിൽ സ്ക്കൂൾ കേന്ദ്രമാക്കി പല സ്ഥലങ്ങളിൽ നിന്നായി ആളുകൾ എത്തിച്ചേരുന്നത് പതിവ് കാഴ്ചയാണെന്നും ഈ പ്രദേശത്ത് തെരുവ് വിളക്ക് കത്താത്തത് ഇത്തരക്കാർക്ക് കൂടുതൽ സൗകര്യമാണെന്നും നാട്ടുകാർ ആരോപിച്ചു. സ്കൂളിന് ഗെയിറ്റ് ഇല്ലാത്തതതിനാൽ യഥേഷ്ടം ആളുകൾക്ക് അകത്തേക്ക് പ്രവേശിക്കാം. ലഹരി മാഫിയ സംഘങ്ങളുടെ പ്രവർത്തനം
പേരാമ്പ്ര- തറമ്മലങ്ങാടി റോഡില്‍ ഓവുചാല്‍ നിര്‍മ്മിച്ചില്ല; ഏക്കാട്ടൂര്‍- വെള്ളറങ്കോട്ടു താഴെ കാവുന്തറ റോഡ് തകര്‍ന്നു, കാല്‍ നട യാത്ര പോലും അസാധ്യം, കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്
പേരാമ്പ്ര: പേരാമ്പ്ര- തറമ്മലങ്ങാടി റോഡ് നിര്‍മ്മാണത്തിലെ അപാകത കാരണം ഏക്കാട്ടൂര്‍- വെള്ളറങ്കോട്ടു താഴെ കാവുന്തറ റോഡ് തകര്‍ന്നു. പേരാമ്പ്ര – തറമ്മലങ്ങാടി പി.ഡബ്ല്യൂ. ഡി റോഡില്‍ തൊട്ടു നില്‍ക്കുന്ന ഭാഗത്താണ് വെള്ളം കെട്ടി നിന്ന് കാല്‍ നട യാത്ര പോലും അസാധ്യമായത്. വെള്ളം കയറി റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡിനിരുവശവും
പെരുവണ്ണാമൂഴി ഡാമിൽ ജലനിരപ്പുയർന്നു; കക്കയം, കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്
കക്കയം: കനത്ത മഴയില്‍ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. കരിയാത്തുംപാറ, തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവേശനം നിരോധിച്ചതായി കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. summary: Visitors are prohibited at Kakkayam Kariyathumpara
കക്കയത്തിനൊപ്പം ഇന്ത്യയുടെയും അഭിമാന താരം; അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍, എമര്‍ജിങ് താരമായി ഷില്‍ജി ഷാജി
കക്കയം: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനന്റെ കഴിഞ്ഞ സീസണിലെ (2022-23) എമര്‍ജിങ് താരമായി കക്കയത്തിന്റെ സ്വന്തം കുഞ്ഞാറ്റ (ഷില്‍ജി ഷാജി). അണ്ടര്‍ 17 വനിതാ ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് ഷില്‍ജിയെ നേട്ടത്തിന് അര്‍ഹയാക്കിയത്. അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നാലുകളികളില്‍ എട്ടുഗോളോടെ തിളങ്ങിയ ഷില്‍ജി ടോപ്പ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരവും നേടി. കക്കയം നീര്‍വായകത്തില്‍ ഷാജി എല്‍സിഷാജി
കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്; അരിക്കുളത്ത് കിസാൻ ജനതയുടെ ധർണ്ണ
അരിക്കുളം: കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവിൽ പ്രതിഷേധിച്ച് കിസാൻ ജനത നടത്തുന്ന സമരത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കേരളത്തിലെ നാളികേരത്തിന്റെ വില തകർച്ച ഒഴിവാക്കാൻ കൃഷി ഭവൻ മുഖാന്തിരം പച്ച തേങ്ങ സംഭരിക്കണമെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ ആവശ്യപ്പെട്ടു. ഊരള്ളൂരിലെ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (05/07/2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ.ജസ്ന ഡോ.ബൈജു കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം
ആധുനിക രീതിയില്‍ നവീകരിച്ച റോഡുകള്‍; പേരാമ്പ്ര – നൊച്ചാട് – തറമ്മല്‍ റോഡ് നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര: ആധുനിക രീതിയില്‍ നിര്‍മ്മിച്ച പേരാമ്പ്ര-നൊച്ചാട്-തറമ്മല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര, നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 8.56 കിലോമീറ്റര്‍ ദൂരത്തിലാണ് പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തറമ്മലങ്ങാടിവരെയുള്ള റോഡ് നിര്‍മിച്ചത്. 10 കോടി