Category: പേരാമ്പ്ര

Total 5457 Posts

സ്കൂൾ കുട്ടികൾക്കിടയിൽ ഉൾപ്പടെ എംഡിഎംഎ വില്പന; പേരാമ്പ്ര കടിയങ്ങാട് സ്വദേശി പിടിയിൽ

പേരാമ്പ്ര: സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ എംഡിഎംഎ വൻതോതിൽ വില്പന നടത്തുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ. കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി മേലേടത്ത് ഒ.പി സുനീറാണ് പിടിയിലായത്. പ്രതിയിൽ നിന്നും 11.500 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. കടിയങ്ങാട്, തെക്കേടത്ത് കടവ്, പ്രദേശങ്ങളിൽ ലഹരിക്ക് അടിമകളായ ചെറുപ്പാക്കാർ വീടുകളിലും നാട്ടിലും നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.

വയലിലെ കാനയിൽ കുടുങ്ങിയ നിലയിൽ പശു; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന

പേരാമ്പ്ര: മൂരികുത്തി നടുക്കണ്ടി താഴെ വയലിലെ കാനയിൽ കുടുങ്ങിയ പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. പുറച്ചേരിമീത്തൽ ശ്രീജിത്തിന്റെ മേയ്ക്കാൻ വിട്ട പശുവാണ് വയലിലുള്ള കാനയിൽ കുടുങ്ങി പോയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കൈകാലുകൾ കുഴഞ്ഞ് ചെളിയിൽ താഴ്ന്ന നിലയിലായിരുന്നു. വിവരം ലഭിച്ചതിന് തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെ

പേരാമ്പ്ര ചക്കിട്ടപ്പാറ സ്വദേശിനിയായ വിദ്യാർത്ഥി ജർമ്മനിയിൽ മരിച്ചനിലയിൽ

പേരാമ്പ്ര: ജർമനിയിലെ ന്യൂറംബർഗിൽ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര ചക്കിട്ടപാറ സ്വദേശിനി ഡോണ ദേവസ്യ പേഴത്തുങ്കൽനെ (25) യാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈഡൻ യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷനൽ മാനേജ്മെന്റ് വിഷയത്തിൽ മാസ്റ്റർ ബിരുദ വിദ്യാർഥിനിയായിരുന്നു ഡോണ. രണ്ടുവർഷം മുൻപാണ് ജർമനിയിലെത്തിയത്. ന്യൂറംബർഗിലായിരുന്നു താമസം. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി

പേരാമ്പ്ര ചേനോളി കണ്ണമ്പത്ത് പാറ കരിയാത്തൻ ക്ഷേത്രോത്സവം 28ന് കൊടിയേറും

പേരാമ്പ്ര: ചേനോളി കണ്ണമ്പത്ത് പാറ കരിയാത്തൻ ക്ഷേത്രത്തിൽ തിറയുത്സവം 28ന് രാവിലെ കൊടിയേറും. മാർച്ച് നാലുമുതൽ ഏഴുവരെയാണ് പ്രധാന ആഘോഷം. നാലിന് ശുദ്ധികലശം, ഉമാമഹേശ്വരപൂജ, സർപ്പബലി, തിരിവെച്ച് തൊഴൽ, ഭഗവതിസേവ, ഗുരുതിപൂജ എന്നിവയും അഞ്ചിന് നാളികേരസമർപ്പണം, കലശമാടൽ ലക്ഷ്മീനാരായണപൂജ, മൃത്യുഞ്ജയഹോമം, ചുറ്റുവിളക്ക് എന്നിവയും ഉണ്ടാകും. ആറിന് നാളികേരസമർപ്പണം, ഇളനീർക്കുലമുറി, പ്രസാദ ഊട്ട്, ദേവീ-ദേവന്മാരുടെ പ്രതീകാത്മക ഗ്രാമപ്രദക്ഷിണം,

പേരാമ്പ്രയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര വായനശാലയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു അപകടം. പേരാമ്പ്ര ഭാഗത്ത് നിന്ന് പയ്യോളി ഭാഗത്തേക്ക് പോകുന്ന കാറാണ് വായനശാല കോളോപാറക്ക് സമീപത്തുവെച്ച് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രക്കാരെ പത്ത് മീറ്ററോളം ദൂരെ ഇടിച്ച് തെറിപ്പിച്ച നിലയിലായിരുന്നു കണ്ടത്. ഇവരെ

പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌കൂളില്‍ തിങ്ങി നിറഞ്ഞ്‌ ആളുകള്‍, അഭിമാനത്തോടെ മാതാപിതാക്കളും അധ്യാപകരും; ആവേശമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌ പാസിങ് ഔട്ട് പരേഡ്

പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയായി. സ്‌കൂള്‍ മൈതാനിയില്‍ നടന്ന 13 – മത് ബാച്ചിന്റെ പാസിങ് പരേഡില്‍ പേരാമ്പ്ര സബ് ഡിവിഷണല്‍ ഡി.വൈ.എസ്.പി ലതീഷ് വി.വി അഭിവാദ്യം സ്വീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, പേരാമ്പ്ര സ്റ്റേഷന്‍ എസ്.എച്ച്.ഒ ജംഷീദ് പി. എന്നിവര്‍

പേരാമ്പ്ര ഗവൺമെൻ്റ് ഐ.ടി.ഐയില്‍ താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി അറിയാം

പേരാമ്പ്ര: പേരാമ്പ്ര ഗവ.ഐ.ടി.ഐയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ രണ്ട് താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഫെബ്രുവരി 28ന് രാവിലെ 11മണിക്കാണ് അഭിമുഖം. ബന്ധപ്പെട്ട ട്രേഡില്‍ ബി.ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.ടി.സി എന്‍.എ.സി യും

പേരാമ്പ്ര ബൈപ്പാസില്‍ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിയഴയ്ക്ക്

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 9 മണിയോടെ കക്കാട് ജംഗ്ഷനും ആശുപത്രി ജംഗ്ഷനും ഇടയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി റോഡിന് സമീപത്തെ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ സ്റ്റിയറിങ് തകര്‍ന്നതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും സഹായിയും ഗുരുതര പരിക്കുകള്‍

പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസ്; നാല് പേര്‍ റിമാന്‍ഡില്‍

പേരാമ്പ്ര: പതിനാറുവയസ്സുകാരനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വേളം ശാന്തിനഗര്‍ പറമ്പത്ത് മീത്തല്‍ ജുനൈദ്(29)കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീര്‍(48)മുഫീദ് (25)മുബഷിര്‍(21) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 11ന് ആയിരുന്നു സംഭവം. 16 കാരനായ വിദ്യാര്‍ത്ഥിയെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കള്ളുഷാപ്പ് റോഡില്‍ വച്ച് ബലമായി

കെ.സ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കടിയങ്ങാട് കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു

പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.സ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ (മെഡിക്കൽ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂർ ഹൗസിൽ കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍

error: Content is protected !!