Category: പേരാമ്പ്ര
വീണ്ടും തെരുവ് നായ ആക്രമണം: കൂത്താളിയില്‍ തെരുവ് നായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര: കൂത്താളി രണ്ടേ ആറില്‍ തെരുവ് നായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രണ്ടേ ആറിലെ വെളുത്തേടന്‍ വീട്ടില്‍ ശാലിനി, പേരാമ്പ്ര സ്വദേശി പ്രസീത, മാങ്ങോട്ടില്‍ കേളപ്പന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് നാലു മണിക്കാണ് സംഭവം. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചെറുവണ്ണൂര്‍ കണ്ടീത്താഴ- മേപ്പയ്യൂര്‍ റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡില്‍ മരം വീണു; അഗ്നിരക്ഷാ, ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ മുറിച്ചു മാറ്റി
ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ ഗതാഗതത്തിന് തടസ്സമായി റോഡില്‍ വീണ മരം മുറിച്ചുമാറ്റി. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ കണ്ടീത്താഴ- മേപ്പയ്യൂര്‍ റോഡില്‍ വീണ മരമാണ് പേരാമ്പ്ര അഗ്നിരക്ഷാസേനയുടെയും ചെറുവണ്ണൂരിലെ ദുരന്ത നിവാരണ സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ മുറിച്ചു മാറ്റിയത്. അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ അന്റ് റെസ്‌ക്യു ഓഫീസ്സര്‍മാരായ മനോജ് പി.വി, ശ്രീകാന്ത് കെ, രഗിനേഷ്
അപകടക്കെണി നീങ്ങി; പേരാമ്പ്ര ടൗണില്‍ ജലജീവന്‍ പദ്ധതിക്കായി എടുത്ത കുഴി ഇന്നലെ അര്‍ദ്ധരാത്രിയോടെ ടാറിങ് ചെയ്ത് അടച്ചു
പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ ജല്‍ജീവന്‍ പദ്ധതിക്കായി എടുത്ത കുഴി ശരിയായ രീതിയില്‍ മൂടാത്തതിനെത്തുടര്‍ന്ന് റോഡില്‍ മഴയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് അധികൃതരുടെ നേതൃത്വത്തില്‍ അടച്ചു. സംസ്ഥാന പതയില്‍ കോര്‍ട്ട് റോഡിന് സമീപമുള്ള കുഴിയാണ് അടച്ചത്. ശനിയാഴ്ച്ച അര്‍ദ്ധ രാത്രിയോടെയാണ് കുഴികള്‍ അടച്ചത്. റോഡിലെ കുഴി വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാവുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അധികൃതരുടെ
പേരാമ്പ്ര സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ യുവതിയുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. പേരാമ്പ്ര കല്ലോട് സ്വദേശി ശരണ്യയുടെ പേരിലുള്ള ലൈസന്‍സും ഫെഡറല്‍ ബാങ്കിന്റെ എ.ടി.എമ്മും 5000 രൂപയും അടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്. വടകര റെയില്‍വേസ്റ്റേഷനും ഓട്ടോസ്റ്റാന്റിനുമിടയില്‍ വെച്ചാണ് പേഴ്‌സ് കാണാതായിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലും വടകര പോലീസ്‌റ്റേഷനിലും വടകര
ചെറുവണ്ണൂരില്‍ മേയ്ക്കാനായി കൊണ്ടുപോകുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഗര്‍ഭിണിയായ പശു ടാങ്കില്‍ വീണു; രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
ചെറുവണ്ണൂര്‍: വീട്ടുമുറ്റത്തെ ടാങ്കില്‍ വീണ പശുവിനെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ചെറുവണ്ണൂര്‍ ഏഴാം വാര്‍ഡായ ആയോല്‍പ്പാടി കുറ്റിക്കാട്ടില്‍ സഫിയയുടെ വീട്ടുമുറ്റത്തെ ടാങ്കില്‍ വീണ പശുവിനെയാണ് പേരാമ്പ്ര അഗ്നിരക്ഷാസേനയും നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച്ച രാവിലെയോടെയാണ് സംഭവം. മേയ്ക്കാനായി തൊടിയിലേക്ക് കൊണ്ടുപോകും വഴി ടാങ്കിന്റെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി ഗര്‍ഭിണിയായ പശു ആഴമേറിയ ടാങ്കില്‍
രണ്ട് ദിവസത്തെ മഴ; വടകരയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു
വടകര: രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ വടകരയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. വളയം അരുവിക്കര പിലാവുള്ളതില്‍ ഒണക്കന്റെ വീട്, എടച്ചേരി നോര്‍ത്ത് കോരച്ചംകണ്ടിയില്‍ സുരേന്ദ്രന്റെ വീട്, വാണിമേല്‍ കൊമ്മിയോട് തുണ്ടിച്ചാലില്‍ നാണുവിന്റെ വീട് എന്നിവയാണ് തകര്‍ന്നത്. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുറമേരിയില്‍ ശിശു മന്ദിരത്തിന്റെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. മഴക്ക് ശമനമായതോടെ കൊയിലാണ്ടി താലൂക്കിലെ
ചളിയിൽ തെന്നി വാഹനങ്ങൾ, അരിക്കുളത്തെ കച്ചേരിതാഴെ -പടിഞ്ഞാറയിൽ മുക്ക് കനാൽ റോഡ് ഗതാഗത യോഗ്യമാക്കണം
അരിക്കുളം: പഞ്ചായത്തിലെ കച്ചേരിതാഴെ -പടിഞ്ഞാറയിൽ മുക്ക് കനാൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കോൺഗ്രസ്. രണ്ട്, മൂന്ന് വാർഡുകളിലൂടെ കടന്നു പോകുന്ന റോഡിനോട് എൻ.ഡി.എഫ് ഭരിക്കുന്ന അരിക്കുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കടുത്ത അവഗണന കാണിക്കുകയാണെന്ന് 152 ആം ബൂത്ത് കോൺഗ്രസ് കമ്മറ്റി ആരോപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ആയിരുന്ന കാലത്ത് അനുവദിച്ച തുക കൊണ്ട്
കീഴരിയൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ തെക്കയില്‍ മധുസൂധനന്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കീഴരിയൂർ: കീഴരിയൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ തെക്കയില്‍ മധുസൂധനന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്. ഡി.സിസി ഓഫീസ് സെക്രട്ടറിയായും കെ.എസ്.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. കേരള ബാങ്ക് കൊയിലാണ്ടി ഈംവനിംഗ് ശാഖ ജീവനക്കാരനായിരുന്നു. റിട്ട.റെയിൽവെ ജീവനക്കാരൻ നാരായണൻ നായരുടെയും രാധയുടെയും മകനാണ്. ഭാര്യ : മീന (കൊയിലാണ്ടി സർവ്വീസ്
നടുവണ്ണൂർ തെക്കയിൽ ഭാസ്ക്കരൻ മാസ്റ്റർ അന്തരിച്ചു
നടുവണ്ണൂർ: തെക്കയിൽ ഭാസ്ക്കരൻ മാസ്റ്റർ (റിട്ട: പ്രധാന അധ്യാപകൻ എ.യു.പി.എസ് വാകയാട്) അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അച്ഛൻ: പരേതനായ തെക്കയിൽ അനന്തൻ നമ്പ്യാർ മാസ്റ്റർ. അമ്മ: പരേതയായ ദേവകി അമ്മ. ഭാര്യ: കോമളവല്ലി (റിട്ട: അധ്യാപിക എ.യു.പി.എസ് വാകയാട്). മക്കൾ: ബിനിജ (മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ), ബിനീഷ് (കമ്പ്യൂട്ടർ പ്രോഗ്രാമർ ഗവൺമെന്റ് എൻജിനിയറിങ്ങ് കോളേജ്,
കടലിൽ കാണാതായ വലിയമങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: വലിയമങ്ങാട് ബീച്ചിൽ തിരമാലയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ വലിയമങ്ങാട് സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നു രാവിലെ ഹാർബറിനു സമീപം ഉപ്പാലക്കണ്ടി ക്ഷേത്രത്തിനു സമീപം തീരത്താണ് മൃതദേഹം കരയ്ക്കടിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് തോണിയുടെ സമീപം നിൽക്കുകയായിരുന്ന അനൂപിനെ തിരമാലകൾ കവർന്നത്. വ്യാഴാഴ്ച രാത്രിയിലും ഇന്നലെയുമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.