Category: പേരാമ്പ്ര

Total 5325 Posts

ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡുകള്‍ കീറിമുറിച്ചു; തീരാദുരിതത്തിലായി അരിക്കുളത്തെ ഡ്രൈവര്‍മാര്‍

അരിക്കുളം: ജപ്പാൻ കുടിവെള്ള പദ്ധതിക്കായി അരിക്കുളം പഞ്ചായത്തിലെ റോഡുകള്‍ കീറിമുറിച്ചത് നാട്ടുകാര്‍ക്ക് തലവേദനയാവുന്നു. റോഡില്‍ നിരന്തരം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ആഴ്ചയില്‍ വര്‍ക്ക്‌ഷോപ്പില്‍ കയറ്റേണ്ട സ്ഥിതിയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിന് സൈഡായി പൈപ്പിട്ട ചാലുകളില്‍ വാഹനങ്ങളും താഴ്ന്ന്‌ പോവുന്നുണ്ട്‌. രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷ, ജീപ്പ് പോലുള്ള വാഹനങ്ങളില്‍ രോഗികളെയും കൊണ്ടുപോവുമ്പോഴാണ് കൂടുതല്‍ ദുരിതം.

മലബാറിലെ പ്ലസ് ടു പ്രതിസന്ധി; പേരാമ്പ്ര എ.ഇ.ഒ ഓഫീസ് ഉപരോധിച്ച് മുസ്ലീം ലീഗ്

പേരാമ്പ്ര: മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി പേരാമ്പ്ര എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല സമരം ഉദ്ഘാടനം ചെയ്തു. ”ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച കഴിഞ്ഞിട്ടും മലബാർ മേഖലയിൽ അരലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാതെ പ്രതിസന്ധിയിലായത് സംസ്ഥാന സർക്കാറിന്റെ

മഴക്കാല ജന്യ രോഗങ്ങള്‍; ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച്‌ എരവട്ടൂര്‍ സമന്വയ റസിഡന്‍സ് അസോസിയേഷന്‍

പേരാമ്പ്ര: എരവട്ടൂര്‍ സമന്വയ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മഴക്കാല ജന്യ രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടര്‍ ഇ.വി ആനന്ദ് ക്ലാസുകളെടുത്തു. ചടങ്ങില്‍ പ്ലസ് ടു, എസ്എസ്എല്‍സി, യുഎസ്എസ്, എല്‍എസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടി വിദ്യാര്‍ത്ഥികളെയും, ദേശീയ കബഡി സ്‌ക്കൂള്‍ താരമായി തിരഞ്ഞെടുത്ത റസിഡന്‍സിലെ യാസര്‍ അറാഫത്തിനെയും അഭിനന്ദിച്ചു. പലയാട്ട് വിനോദന്‍ സ്വാഗതവും നാരായണന്‍

പേരാമ്പ്ര തിരുവോത്ത് താഴെ വയലില്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി; തുടര്‍ച്ചയായുണ്ടാവുന്ന പ്രശ്‌നത്തിന് ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ബൈപ്പാസിനു സമീപം തിരുവോത്ത് താഴെ ഭാഗത്തായി കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഞായറാഴ്ച്ച രാത്രിയോടെയാണ് സംഭവം. രാവിലെ പ്രദേശത്തു നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്നെ അറവ് മാലിന്യങ്ങളും തള്ളിയ നിലയില്‍ കണ്ടെത്തിയിരുന്നതായും നാട്ടുകാര്‍

പരിഭ്രാന്തി നീങ്ങി; കൂത്താളിയില്‍ അക്രമം നടത്തിയ തെരുവുനായയെ പിടികൂടി

പന്തിരിക്കര: കൂത്താളി രണ്ടേ ആറിലും പന്തിരിക്കര ഭാഗങ്ങളിലും അക്രമം നടത്തിയ തെരുവുനായയെ പിടികൂടി. പന്തിരിക്കരയ്ക്കടുത്ത് കോക്കാട് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ വെച്ച് നാട്ടുകാര്‍ ചേര്‍ന്ന് നായയെ പിടികൂടുകയായിരുന്നു. കൂത്താളിയില്‍ നാല് പേരെയും പന്തിരിക്കരയില്‍ ഒരു കുട്ടിയേയും ഞായറാഴ്ച്ച നായ അക്രമിച്ചിരുന്നു. പിടികൂടിയ നായ തന്നെയാണ് തങ്ങളെ അക്രമിച്ചതെന്ന് കടിയേറ്റവര്‍ സ്ഥിരീകരിച്ചതായി കൂത്താളി പഞ്ചായത്ത് പ്രസിഡന്റ്

മണിയൂര്‍ ഈശ്വരന്‍ കോമത്ത് എം.എം.കുഞ്ഞിരാമന്‍ നായര്‍ കൂത്താളി കരിമ്പിന്‍ ചാലില്‍ അന്തരിച്ചു

മണിയൂര്‍: മണിയൂര്‍ ഈശ്വരന്‍ കോമത്ത് എം.എം കുഞ്ഞിരാമന്‍ നായര്‍ കൂത്താളി കരിമ്പിന്‍ ചാലില്‍ അന്തരിച്ചു. ഭാര്യ: ലീല മക്കള്‍: ലതിക, ജീജ,റാണി. മരുമക്കള്‍: വിനോദന്‍ (എരവട്ടൂര്‍ ), ബിജേഷ് (കുറ്റ്യാടി ) രജി (കാരയാട് ) സഹോദരങ്ങള്‍: കാര്‍ത്ത്യായനി, ശ്രീധരന്‍, സരോജിനി, ലക്ഷ്മി, നാരായണന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൂത്താളിയിലെ വീട്ടുവളപ്പില്‍ നടന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (10-07-2023)

! ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. സബീഷ് ഡോ. ലക്ഷ്മി കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ. ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍

ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ ഭയം; കൂത്താളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്ന് (10-07-2023) അവധി. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വേങാപ്പറ്റ യു.പി സ്‌കൂള്‍, കൂത്താളി യു.പി സ്‌കൂള്‍, കല്ലോട്.എല്‍.പി സ്‌കൂള്‍, പൈതോത്ത് എല്‍.പി സ്‌കൂള്‍, കല്ലൂര്‍ കൂത്താളി എം.എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.

നാളെ(10-07-2020) കൂത്താളി എ.യു.പി സ്‌കൂളിന് അവധി

പേരാമ്പ്ര: നാളെ (10-07-2023) കൂത്താളി എ.യു.പി സ്‌കൂളിന് അവധിയായിരിക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തില്‍ പി.ടി.എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണനുമായും വിദ്യാഭ്യാസ വകുപ്പുമായും ജനപ്രതിനിധികളുമായി നടത്തിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളിന് അവധി നല്‍കിയിരിക്കുന്നത്. നാളെ അവധി പ്രഖ്യാപിച്ചതിനാല്‍ പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിനമായിരിക്കുമെന്നും

വീണ്ടും തെരുവ് നായ ആക്രമണം: കൂത്താളിയില്‍ തെരുവ് നായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: കൂത്താളി രണ്ടേ ആറില്‍ തെരുവ് നായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രണ്ടേ ആറിലെ വെളുത്തേടന്‍ വീട്ടില്‍ ശാലിനി, പേരാമ്പ്ര സ്വദേശി പ്രസീത, മാങ്ങോട്ടില്‍ കേളപ്പന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് നാലു മണിക്കാണ് സംഭവം. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!