Category: പേരാമ്പ്ര

Total 5345 Posts

തീപ്പിടുത്തത്തില്‍ കത്തിയതടക്കമുള്ള മാലിന്യങ്ങള്‍ കെട്ടികിടക്കുന്നു: പേരാമ്പ്ര എംസിഎഫ് പ്ലാന്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് നിലച്ചു, ദുരിതത്തിലായി വ്യാപാരികള്‍

പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ മാലിന്യ കേന്ദ്രത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് നിലച്ചു. ഒരു മാസത്തിലേറെയായി ഇവിടെ നിന്ന് ഹരിത കര്‍മസേന മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ട്. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് പേരാമ്പ്രയിലെ കച്ചവടക്കാര്‍. തീപ്പിടുത്തത്തില്‍ കത്തിയ മാലിന്യങ്ങളും വിവിധയിടങ്ങളില്‍ നിന്നും സംഭരിച്ച ഭൂരിഭാഗം തുണികളും ഉള്‍പ്പെടെ ഇവിടെ കെട്ടികിടക്കുന്ന അവസ്ഥയാണ്. വാര്‍ഡുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതുള്‍പ്പെടെ നിര്‍ത്തി

പേരാമ്പ്രയില്‍ പോലീസ് വാഹനം നിയന്ത്രണം വിട്ട് അപകടം; എസ്.ഐ അടക്കം നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്.ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പതിനൊന്ന് മണിയോട്‌ കൂടി കായണ്ണയില്‍ വെച്ചായിരുന്നു സംഭവം. പേരാമ്പ്ര എസ്ഐ ജിതിന്‍ വാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, അനുരൂപ്, മിഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  

ഭര്‍തൃവീട്ടില്‍ വടകര സ്വദേശിയായ യുവതിയ്ക്ക് മര്‍ദ്ദനം; ഭര്‍ത്താവും സഹോദരങ്ങളും പോലീസിന്റെ പിടിയില്‍

നാദാപുരം: ചാലപ്പുറത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവും സഹോദരങ്ങളും നാദാപുരം പോലീസിന്റെ പിടിയില്‍. ചാലപ്പുറത്തെ പിലാവുള്ളതില്‍ കുന്നോത്ത് ജാഫര്‍, സഹോദരങ്ങളായ ജസീര്‍, അമീര്‍ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് വടകര കീഴല്‍ സ്വദേശിനിയായ റുബീനയെ ഭര്‍ത്താവും സഹോദരങ്ങളും കൂടി മര്‍ദ്ദിച്ചത്. വാഹനത്തില്‍ വെച്ച് മര്‍ദ്ദനമേറ്റ റുബീനയുടെ കണ്ണിന് പരിക്കേറ്റിരുന്നു.

മുതുകാടില്‍ കാട്ടാന ആക്രമണം; വീടിനോടു ചേര്‍ന്നുള്ള ശൗചാലയം തകര്‍ത്തു

പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടില്‍ കാട്ടാന ആക്രമണം. മുതുകാട്‌ നാലാം ബ്ലോക്കിലെ വടക്കേപറമ്പില്‍ തങ്കമ്മയുടെ വീടിനോടു ചേര്‍ന്നുളള ശൗചാലയം കാട്ടാന തകര്‍ത്തു. അടുക്കളത്തറയില്‍ ആന ചവിട്ടുകയും പാത്രങ്ങള്‍ വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. കൃഷിയിടങ്ങളില്‍ ഇറങ്ങി വാഴയും റബ്ബര്‍ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ തങ്കമ്മയും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ജീവന് ഭീഷണിയായതിനെ തുടര്‍ന്ന്

പന്തിരിക്കരയിലെ ഇര്‍ഷാദ് കൊലപാതക കേസ്: ഒരു വര്‍ഷം പിന്നിട്ടിട്ടും വിദേശത്തുള്ള പ്രതികളെ പിടികൂടാനാവാതെ പോലീസ്

പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ ഇതുവരെയും പിടികൂടാനാവാതെ പോലീസ്. ഒന്നാം പ്രതി കൈതപ്പൊയില്‍ ചീനിപറമ്പില്‍ മുഹമ്മദ് സാലിഹ് (നാസര്‍), സഹോദരന്‍ രണ്ടാം പ്രതി ചീനിപറമ്പില്‍ ഷംനാദ്, മൂന്നാം പ്രതി താമരശ്ശേരി സ്വദേശി ഉവൈസ് എന്നിവരെയാണ് പിടികൂടാനുള്ളത്. വിദേശത്തുളള ഇവര്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് പുറപ്പെടുവിച്ചിട്ടുളളത്.

“ചെറുധാന്യങ്ങളെ അടുത്തറിയാം”; പേരാമ്പ്രയിൽ മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും ജൂലൈ 16 ന്

പേരാമ്പ്ര: ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന മില്ലറ്റ് മിഷൻ കേരളയുടെ കോഴിക്കോട് ജില്ല കൺവെൻഷൻ 2023 ജൂലൈ 16 ന് പേരാമ്പ്ര ദാറുന്നജും ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കും. 12 മണി മുതൽ 2 മണി വരെ മില്ലറ്റുകളുടെയും മില്ലറ്റ് വിഭവങ്ങളുടെയും പ്രദർശനവും വിൽപ്പനയും ആണ്. രണ്ടുമണിക്ക് നടക്കുന്ന കൺവെൻഷൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

‘വിദ്യാർത്ഥികളെ, ലഹരിയോട് നോ പറയാം’; പേരാമ്പ്രയിൽ ടീച്ചർമാർക്കായി പരിശീലന പരിപാടി

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ സ്കൂൾ നോഡൽ ടീച്ചർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ ഉയരെയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ ശരത് കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ. സബീഷ് കൗമാരക്കാരായവരുടെ ഇടയിലുള ലഹരി വിരുദ്ധ

സംരംഭകരംഗത്തേക്ക് കൂടുതൽ വനിതകൾ; ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ ഷീ സ്റ്റാർട്സ്

പേരാമ്പ്ര: ചങ്ങരോത്ത് ​ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഷീ സ്റ്റാർട്ട്സ് സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ഓക്സിലറി ​ഗ്രൂപ്പ് അം​ഗങ്ങൾക്ക് സംരംഭക സാധ്യത ഒരുക്കുന്നതിനും കൂടുതൽ വനിതകളെ സംരംഭകരംഗത്തേക്ക് കൊണ്ടുവരുന്നതിനുമായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ഷീ സ്റ്റാർട്ട്സ്. ആദ്യഘട്ട പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. പഞ്ചായത്ത് സി

ജാനകി വയലിലെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി തരിപ്പിലോട് സര്‍വ്വകക്ഷിയോഗം

ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തിലെ ആഞ്ചാം വാര്‍ഡായ തരിപ്പിലോടിലെ ജാനകി വയല്‍ പ്രദേശത്തെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. കഴിഞ്ഞ 35 വര്‍ഷത്തോളമായി പ്രദേശത്ത് താമസിക്കുന്ന മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്നാണ് യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നത്. 2020 തുടങ്ങിയ സര്‍വ്വേ നടപടികള്‍ 2023 ജൂണോടെ അവസാനിച്ചു. ഇതോടൊപ്പം പട്ടയത്തിന് തഹസീല്‍ദാര്‍ അപേക്ഷ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (14-07-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. അനുഷ ഡോ. ലക്ഷ്മി കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി

error: Content is protected !!