Category: പേരാമ്പ്ര

Total 5345 Posts

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റർ ഉദ്ഘാടനം ഇന്ന്

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റർ ടി പി രാമകൃഷ്ണൻ എംഎൽഎ ഇന്ന് നാടിന് സമർപ്പിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചാണ് ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിപുലീകരണം നടത്തിയത്‌. 2016 ലാണ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിച്ചത്. നവീകരണത്തിന്റെ ഭാഗമായി നിലവിലെ കെട്ടിടത്തിന്റെ മുകൾ നിലയിൽ പുതിയ ബ്ലോക്ക്

‘അറിയാം ചെറുധാന്യങ്ങളെ, ഒരുക്കാം ചെറുധാന്യ വിഭവങ്ങള്‍’; പേരാമ്പ്രയില്‍ മില്ലറ്റ് മിഷന്‍ കേരള ജില്ലാ കണ്‍വര്‍ഷന്‍ സംഘടിപ്പിച്ചു

പേരാമ്പ്ര: ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന മില്ലറ്റ് മിഷന്‍ കേരളയുടെ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ പേരാമ്പ്ര ദാറുന്നജൂം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്നു. കണ്‍വെന്‍ഷന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ മലയാളിയുടെ ഭക്ഷണശീലങ്ങള്‍ മാറേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി

ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താം, സഹായത്തിനായി കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്സും പൊലീസും; കര്‍ക്കിടക വാവുബലിതര്‍പ്പണത്തിനായ് കൊയിലാണ്ടി ഉരുപുണ്യകാവ് ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു

കൊയിലാണ്ടി: കര്‍ക്കിടകവാവുബലിയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് കൊയിലാണ്ടി ഉരുപുണ്യകാവ് ക്ഷേത്രം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടല്‍ക്കരയിലെ ക്ഷേത്രബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ ആരംഭിക്കും. ഭക്തജനങ്ങളുടെ സൗകര്യത്തിനായി ബലിത്തറ വിപുലീകരിച്ച് നവീകരണപ്രവൃത്തികള്‍ നടത്തുകയും കടലിന് അഭിമുഖമായി സുരക്ഷാവേലികള്‍ കെട്ടുകയും ചെയ്തിട്ടുണ്ട്. ഒരേസമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമാണ് ഇത്തവണ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. പൊലീസിനൊപ്പം ഫയര്‍ഫോഴ്സും

ലഹരിമാഫിയ സംഘത്തിന്റെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; അരിക്കുളം കുരുടിമുക്കില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

അരിക്കുളം: അരിക്കുളം കുരുടിമുക്കില്‍ നെല്ല്യാടന്‍ വീട്ടില്‍ അഷ്‌റഫ്‌നെ ലഹരി മാഫിയാ സംഘം ഭീഷണി പെടുത്തുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ യുഡിഎഫ് യോഗം പ്രതിഷേധിച്ചു. ഈ പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ലഹരി മാഫിയ സംഘത്തിന്റെ അക്രമത്തില്‍ യോഗം ആശങ്ക രേഖപെടുത്തി. ശനിയാഴ്ച്ചയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ലഹരി വിരുദ്ധ പ്രവര്‍ത്തകനുമായ അഷ്‌റഫ്‌നെ പാളപ്പുറത്തുമ്മല്‍ സഹീറും കൂട്ടാളികളും ചേര്‍ന്നു രാത്രി

കൂത്താളി പരേതനായ നമ്പ്യാറമ്പല്‍ നാരായണക്കുറുപ്പിന്റെ ഭാര്യ വടക്കെച്ചാലില്‍ മാധവി അമ്മ അന്തരിച്ചു

കൂത്താളി: പരേതനായ നമ്പ്യാറമ്പല്‍ നാരായണക്കുറുപ്പിന്റെ ഭാര്യ വടക്കെച്ചാലില്‍ മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. മക്കള്‍: കുഞ്ഞിക്കാവ, ബാലകൃഷ്ണക്കുറുപ്പ്, ലീലാമ്മ, സതീദേവി. മരുമക്കള്‍: വിജയന്‍, ഓമന, പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍, ബാലന്‍ നായര്‍. സഹോദങ്ങള്‍: പരേതരായ ശങ്കരക്കുറുപ്പ്, നാരായണി അമ്മ. ശവസംസ്‌കാരം ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിയ്ക്ക് വീട്ടുവളപ്പില്‍.

പേരാമ്പ്ര സബ്ജില്ല അലിഫ് ടാലൻറ് ടെസ്റ്റ്; സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന അറബിക് ടാലൻറ് ടെസ്റ്റിന്റെ ഭാഗമായി പേരാമ്പ്ര ഉപജില്ലാ അറബിക് ടാലൻറ് മത്സരം സംഘടിപ്പിച്ചു. സി.പി.എ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം ടി മുനീർ, കെ.കെ മുഹമ്മദലി, കെ.പി സമീർ, പി.ഐ സലാം, ആസിഫ് കൂത്താളി, കെ.എംനജീബ്, എം.റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

‘സംരഭകത്വവും ബിസിനസ് പ്ലാനും’; പേരാമ്പ്രയില്‍ യുവസംരഭകര്‍ക്കായ് ഏകദിന ശില്പശാലയൊരുക്കി

പേരാമ്പ്ര: ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ലോക യുവജന നൈപുണ്യ ദിനത്തില്‍ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് – ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംരഭകത്വവും ബിസിനസ് പ്ലാനും എന്ന വിഷയത്തിലാണ് ശില്പശാല നടത്തിയത്. പരിപാടി ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്

ചക്കിട്ടപാറയിലെ കായിക താരങ്ങൾക്ക് വേണം വലിയ സൗകര്യങ്ങൾ; ഐ.ഒ.എ പ്രസിഡന്റും രാജ്യസഭാ അംഗവുമായ പി.ടി.ഉഷയ്ക്ക് നിവേദനം നൽകി പഞ്ചായത്ത് പ്രസിഡന്റ്

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയില്‍ കായികതാരങ്ങള്‍ക്ക് പരിശീലനം നടത്തുന്നതിന് അതിവിപുലമായ കേന്ദ്രം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിവേദനം സമര്‍പ്പിച്ചു. പാര്‍ലമെന്റ് മെമ്പറും ഇന്ത്യന്‍ ഒളിംമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയ്ക്കാണ് നിവേദനം നല്‍കിയത്. ഇന്ത്യൻ കായിക താരങ്ങളായ ജിന്‍സന്‍ ജോണ്‍സനും, നോഹ നിര്‍മ്മല്‍ ടോമും ഉള്‍പ്പെടെയുള്ള നിരവധി കായിക പ്രതിഭകളെ വാര്‍ത്തെടുത്ത ചക്കിട്ടപ്പാറയുടെ മണ്ണില്‍

വീടെന്ന സ്വപ്‌നം പൂവണിഞ്ഞു; കൂത്താളിയില്‍ ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. പഞ്ചായത്തില്‍പ്പെട്ട കരിങ്ങാറ്റിമേല്‍ ദേവിയുടെ വീടിന്റെ താക്കോലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു കൈമാറിയത്. 2020 ഭവന പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടാണിത്. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടി ഉൾപ്പെടെ നാലുപേര്‍ക്ക് പരിക്ക്

പേരാമ്പ്ര: ബൈപ്പാസ് റോഡില്‍ പൈതോത്ത് ജംഗ്ഷനില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. കൂവപ്പൊയില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രാഹുല്‍, ഭാര്യ സോന, മകന്‍ ധ്രുവ്, സോനയുടെ സഹോദരി പൂജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ പൈതോത്ത്

error: Content is protected !!