Category: പേരാമ്പ്ര

Total 5272 Posts

പേരാമ്പ്ര തിരുവോത്ത് താഴെ വയലില്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി; തുടര്‍ച്ചയായുണ്ടാവുന്ന പ്രശ്‌നത്തിന് ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ബൈപ്പാസിനു സമീപം തിരുവോത്ത് താഴെ ഭാഗത്തായി കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഞായറാഴ്ച്ച രാത്രിയോടെയാണ് സംഭവം. രാവിലെ പ്രദേശത്തു നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്നെ അറവ് മാലിന്യങ്ങളും തള്ളിയ നിലയില്‍ കണ്ടെത്തിയിരുന്നതായും നാട്ടുകാര്‍

പരിഭ്രാന്തി നീങ്ങി; കൂത്താളിയില്‍ അക്രമം നടത്തിയ തെരുവുനായയെ പിടികൂടി

പന്തിരിക്കര: കൂത്താളി രണ്ടേ ആറിലും പന്തിരിക്കര ഭാഗങ്ങളിലും അക്രമം നടത്തിയ തെരുവുനായയെ പിടികൂടി. പന്തിരിക്കരയ്ക്കടുത്ത് കോക്കാട് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ വെച്ച് നാട്ടുകാര്‍ ചേര്‍ന്ന് നായയെ പിടികൂടുകയായിരുന്നു. കൂത്താളിയില്‍ നാല് പേരെയും പന്തിരിക്കരയില്‍ ഒരു കുട്ടിയേയും ഞായറാഴ്ച്ച നായ അക്രമിച്ചിരുന്നു. പിടികൂടിയ നായ തന്നെയാണ് തങ്ങളെ അക്രമിച്ചതെന്ന് കടിയേറ്റവര്‍ സ്ഥിരീകരിച്ചതായി കൂത്താളി പഞ്ചായത്ത് പ്രസിഡന്റ്

മണിയൂര്‍ ഈശ്വരന്‍ കോമത്ത് എം.എം.കുഞ്ഞിരാമന്‍ നായര്‍ കൂത്താളി കരിമ്പിന്‍ ചാലില്‍ അന്തരിച്ചു

മണിയൂര്‍: മണിയൂര്‍ ഈശ്വരന്‍ കോമത്ത് എം.എം കുഞ്ഞിരാമന്‍ നായര്‍ കൂത്താളി കരിമ്പിന്‍ ചാലില്‍ അന്തരിച്ചു. ഭാര്യ: ലീല മക്കള്‍: ലതിക, ജീജ,റാണി. മരുമക്കള്‍: വിനോദന്‍ (എരവട്ടൂര്‍ ), ബിജേഷ് (കുറ്റ്യാടി ) രജി (കാരയാട് ) സഹോദരങ്ങള്‍: കാര്‍ത്ത്യായനി, ശ്രീധരന്‍, സരോജിനി, ലക്ഷ്മി, നാരായണന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൂത്താളിയിലെ വീട്ടുവളപ്പില്‍ നടന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (10-07-2023)

! ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. സബീഷ് ഡോ. ലക്ഷ്മി കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ. ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍

ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ ഭയം; കൂത്താളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്ന് (10-07-2023) അവധി. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വേങാപ്പറ്റ യു.പി സ്‌കൂള്‍, കൂത്താളി യു.പി സ്‌കൂള്‍, കല്ലോട്.എല്‍.പി സ്‌കൂള്‍, പൈതോത്ത് എല്‍.പി സ്‌കൂള്‍, കല്ലൂര്‍ കൂത്താളി എം.എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.

നാളെ(10-07-2020) കൂത്താളി എ.യു.പി സ്‌കൂളിന് അവധി

പേരാമ്പ്ര: നാളെ (10-07-2023) കൂത്താളി എ.യു.പി സ്‌കൂളിന് അവധിയായിരിക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തില്‍ പി.ടി.എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണനുമായും വിദ്യാഭ്യാസ വകുപ്പുമായും ജനപ്രതിനിധികളുമായി നടത്തിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളിന് അവധി നല്‍കിയിരിക്കുന്നത്. നാളെ അവധി പ്രഖ്യാപിച്ചതിനാല്‍ പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിനമായിരിക്കുമെന്നും

വീണ്ടും തെരുവ് നായ ആക്രമണം: കൂത്താളിയില്‍ തെരുവ് നായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: കൂത്താളി രണ്ടേ ആറില്‍ തെരുവ് നായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രണ്ടേ ആറിലെ വെളുത്തേടന്‍ വീട്ടില്‍ ശാലിനി, പേരാമ്പ്ര സ്വദേശി പ്രസീത, മാങ്ങോട്ടില്‍ കേളപ്പന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് നാലു മണിക്കാണ് സംഭവം. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ചെറുവണ്ണൂര്‍ കണ്ടീത്താഴ- മേപ്പയ്യൂര്‍ റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡില്‍ മരം വീണു; അഗ്നിരക്ഷാ, ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ മുറിച്ചു മാറ്റി

ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ ഗതാഗതത്തിന് തടസ്സമായി റോഡില്‍ വീണ മരം മുറിച്ചുമാറ്റി. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ കണ്ടീത്താഴ- മേപ്പയ്യൂര്‍ റോഡില്‍ വീണ മരമാണ് പേരാമ്പ്ര അഗ്നിരക്ഷാസേനയുടെയും ചെറുവണ്ണൂരിലെ ദുരന്ത നിവാരണ സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ മുറിച്ചു മാറ്റിയത്. അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ അന്റ് റെസ്‌ക്യു ഓഫീസ്സര്‍മാരായ മനോജ് പി.വി, ശ്രീകാന്ത് കെ, രഗിനേഷ്

അപകടക്കെണി നീങ്ങി; പേരാമ്പ്ര ടൗണില്‍ ജലജീവന്‍ പദ്ധതിക്കായി എടുത്ത കുഴി ഇന്നലെ അര്‍ദ്ധരാത്രിയോടെ ടാറിങ് ചെയ്ത് അടച്ചു

പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ ജല്‍ജീവന്‍ പദ്ധതിക്കായി എടുത്ത കുഴി ശരിയായ രീതിയില്‍ മൂടാത്തതിനെത്തുടര്‍ന്ന് റോഡില്‍ മഴയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് അധികൃതരുടെ നേതൃത്വത്തില്‍ അടച്ചു. സംസ്ഥാന പതയില്‍ കോര്‍ട്ട് റോഡിന് സമീപമുള്ള കുഴിയാണ് അടച്ചത്. ശനിയാഴ്ച്ച അര്‍ദ്ധ രാത്രിയോടെയാണ് കുഴികള്‍ അടച്ചത്. റോഡിലെ കുഴി വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാവുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അധികൃതരുടെ

പേരാമ്പ്ര സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ യുവതിയുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. പേരാമ്പ്ര കല്ലോട് സ്വദേശി ശരണ്യയുടെ പേരിലുള്ള ലൈസന്‍സും ഫെഡറല്‍ ബാങ്കിന്റെ എ.ടി.എമ്മും 5000 രൂപയും അടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്. വടകര റെയില്‍വേസ്റ്റേഷനും ഓട്ടോസ്റ്റാന്റിനുമിടയില്‍ വെച്ചാണ് പേഴ്‌സ് കാണാതായിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലും വടകര പോലീസ്‌റ്റേഷനിലും വടകര

error: Content is protected !!