Category: പേരാമ്പ്ര

Total 5455 Posts

ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

പേരാമ്പ്ര: ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കൈതക്കല്‍ കണിയാംങ്കണ്ടി  അര്‍ജ്ജുന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ദര്‍ശന (കോഴിക്കോട്) ഈസ്റ്റ് ഹില്‍. അച്ഛൻ പ്രേമൻ, അമ്മ ഗീത പ്രേമന്‍. സഹോദരി: അഞ്ജന. സഹോദരി ഭര്‍ത്താവ്: ധനരാജ് (കതിരൂര്‍). മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. Summary: A young man

ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പാക്ക് ചെയ്ത് വില്പന; പേരാമ്പ്ര എരവട്ടൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

പേരാമ്പ്ര: പേരാമ്പ്ര എരവട്ടൂരില്‍ വില്‍പനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ കനാല്‍മുക്ക് സ്വദേശി മുഹമ്മദ് ഷമീം കെ.കെ (39)ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് തൂക്കി പാക്ക് ചെയ്തു വില്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മസാലപാക്കിംഗ് നടത്തിവന്നിരുന്ന എരവട്ടൂരിലെ

‘നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്’; വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍

കണ്ണൂര്‍: ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച്‌ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്. അനധികൃത കാര്യങ്ങള്‍ നടന്നാല്‍ വനംവകുപ്പ് അനുശാസിക്കുന്ന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കുന്നതില്‍ പുനരാലോചന അനിവാര്യമാണ്. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ഇത്തരം തീരുമാനങ്ങളെടുക്കുന്നതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ

ജർമ്മനിയിൽ അന്തരിച്ച ചക്കിട്ടപ്പാറ സ്വദേശിനിയുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും

പേരാമ്പ്ര: ജർമ്മനിയിൽ അന്തരിച്ച ചക്കിട്ടപ്പാറ സ്വദേശിനി ഡോണ ദേവസ്യ (25) യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുന്ന മൃതദേഹം റോഡ് മാർഗം വെള്ളിയാഴ്ച രാവിലെ ചെമ്പനോടയിലെ വീട്ടിലെത്തിക്കും. പതിനൊന്നുമണിയോടെ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ കാർമികത്വത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഒരാഴ്ച മുൻപാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാരക ലഹരി മരുന്നായ ഹൈബ്രിഡ് കഞ്ചാവുമായി പേരാമ്പ്രയില് യുവാവ് പിടിയിൽ

പേരാമ്പ്ര: പേരാമ്പ്രയില്‍ ഹൈബ്രിഡ് കഞ്ചാവുമായി ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍. കോട്ടൂര്‍ തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍(23) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ആറ് മണിക്ക് വാകയാട് തിരുവോട് ഭാഗത്തുമാണ് ഇയാള്‍ പേരാമ്പ്ര എക്‌സൈസിന്റെ പിടിയിലായത്. മാരകശേഷിയുള്ള ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് യുവാവില്‍ നിന്നും കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത് യുവാവിന്റെ പേരില്‍ എന്‍ഡിപിഎസ് കേസെടുത്തു. പേരാമ്പ്ര എക്സൈസ്

”മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എന്ത് നിയമം? ” ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ചുകൊല്ലാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത്

ചക്കിട്ടപ്പാറ: ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ചുകൊല്ലാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ തീരുമാനം. മേഖലയില്‍ വന്യമൃഗശല്യം അതി രൂക്ഷമായ സാഹചര്യത്തിലാണ് നിയമവിരുദ്ധ തീരുമാനവുമായി പഞ്ചായത്ത് എത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം പഞ്ചായത്തിലെ എം.പാനല്‍ ഷൂട്ടേഴ്‌സിന് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ല എന്ന സാഹചര്യം വന്നതിനാല്‍ മറ്റൊരു നിവൃത്തിയുമില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം

വിവിധ മേഖലകളില്‍ അവാര്‍ഡ് കരസ്ഥമാക്കിയ അധ്യാപകരെ അനുമോദിച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റി

പേരാമ്പ്ര: വിവിധ മേഖലകളില്‍ അവാര്‍ഡ് കരസ്ഥമാക്കിയ അധ്യാപകരെ അനുമോദിച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റി. അനുമോദന സദസ്സ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ കെ.സൗദ കല്ലൂര്‍ കൂത്താളി എ.എല്‍. പി സ്‌കൂള്‍, സംസ്ഥാന അധ്യാപക മത്സരത്തില്‍ എ ഗ്രേഡ്

റോഡരികില്‍ ലോറി നിര്‍ത്തി പാലേരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കര്‍ണാടകയില്‍ നിന്നും പിടികൂടി പേരാമ്പ്ര പൊലീസ്

പേരാമ്പ്ര: പാലേരി വടക്കുമ്പാട് പ്രദേശത്തെ കടകളില്‍ മോഷണം നടത്തിയ പ്രതികളെ 18 മണിക്കൂറിനുള്ളില്‍ പിടികൂടി പേരാമ്പ്ര പൊലീസ്. പശ്ചിമബംഗാള്‍ സ്വദേശികളായ സോമനാഥ് മണ്ടി, റിന്റോ ബസക് എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 25ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു വടക്കുമ്പാട് സ്‌കൂളിനടുത്തെ അമ്മ ഹോട്ടലിലും തൊട്ടടുത്ത ഫര്‍ണിചര്‍ കടയിലും മോഷണം നടന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കര്‍ണാടകയില്‍ നിന്നും പ്രതികള്‍

സ്കൂൾ കുട്ടികൾക്കിടയിൽ ഉൾപ്പടെ എംഡിഎംഎ വില്പന; പേരാമ്പ്ര കടിയങ്ങാട് സ്വദേശി പിടിയിൽ

പേരാമ്പ്ര: സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ എംഡിഎംഎ വൻതോതിൽ വില്പന നടത്തുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ. കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി മേലേടത്ത് ഒ.പി സുനീറാണ് പിടിയിലായത്. പ്രതിയിൽ നിന്നും 11.500 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. കടിയങ്ങാട്, തെക്കേടത്ത് കടവ്, പ്രദേശങ്ങളിൽ ലഹരിക്ക് അടിമകളായ ചെറുപ്പാക്കാർ വീടുകളിലും നാട്ടിലും നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.

വയലിലെ കാനയിൽ കുടുങ്ങിയ നിലയിൽ പശു; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന

പേരാമ്പ്ര: മൂരികുത്തി നടുക്കണ്ടി താഴെ വയലിലെ കാനയിൽ കുടുങ്ങിയ പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. പുറച്ചേരിമീത്തൽ ശ്രീജിത്തിന്റെ മേയ്ക്കാൻ വിട്ട പശുവാണ് വയലിലുള്ള കാനയിൽ കുടുങ്ങി പോയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കൈകാലുകൾ കുഴഞ്ഞ് ചെളിയിൽ താഴ്ന്ന നിലയിലായിരുന്നു. വിവരം ലഭിച്ചതിന് തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെ

error: Content is protected !!