Category: പേരാമ്പ്ര

Total 5345 Posts

പെരുവണ്ണാമൂഴി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം; പകല്‍ സമയങ്ങളിലും കാട്ടാനക്കൂട്ടം റോഡില്‍ ഇറങ്ങി, ആശങ്കയോടെ ജനങ്ങള്‍

പേരാമ്പ്ര: പെരുവണ്ണാമൂഴി-പൂഴിത്തോട് റോഡില്‍ കാട്ടാനക്കൂട്ടമിറങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് ഇതിലൂടെയുളള യാത്രക്കാര്‍. കഴിഞ്ഞ ദിവസമാണ് സംഭവം. അഞ്ച് കാട്ടാനകളാണ് കൂട്ടമായി റോഡിലൂടെ കടന്ന് പോയത്. പെരുവണ്ണാമൂഴി മൂത്താട്ട് പുഴയ്ക്ക് സമീപം അമ്പലത്തറയ്ക്കടുത്ത് റോഡിനോട് ചേര്‍ന്നുള്ള വനമേഖലയിലാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. രാത്രികാലങ്ങളില്‍ വനമേഖലയില്‍ കാട്ടാനയെത്താറുണ്ടെങ്കിലും പകല്‍സമയത്ത് ഈ ഭാഗങ്ങളില്‍ കാട്ടാനകള്‍ എത്തുന്നത് അപൂര്‍വമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരുമാസത്തിനിടെ പെരുവണ്ണാമൂഴി മേഖലയില്‍

Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-58 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-58 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും

കായണ്ണ ബസാര്‍ കോമത്ത് ശാരദ അന്തരിച്ചു

പേരാമ്പ്ര: കായണ്ണ ബസാര്‍ കോമത്ത് (കേളോത്ത്) ശാരദ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കോമത്ത് കേളപ്പന്‍ മക്കള്‍: കെ.രമേശന്‍ ( സി.പി.ഐ.എം കായണ്ണ ലോക്കല്‍ കമ്മിറ്റി അംഗം, കായണ്ണ സര്‍വ്വീസ് സഹകരണ ബേങ്ക് ജീവനക്കാരന്‍) രജനി, രതീഷ് മരുമക്കള്‍: സുധ പിള്ള(പെരുവണ്ണ) പ്രകാശന്‍ (പന്തിരിക്കര) രാധ (കുണ്ടുതോട്) സഹോദരങ്ങള്‍: ഗംഗാധരന്‍ (വയനാട്), ബാലകൃഷ്ണന്‍

ന്യൂനമര്‍ദ്ദ സാധ്യത, കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഇന്ന് മുതല്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡീഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍

പണം വെച്ച് ചീട്ടുകളി: പേരാമ്പ്രയില്‍ ഒമ്പതംഗ സംഘത്തെ പിടികൂടി

പേരാമ്പ്ര: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘത്തെ പേരാമ്പ്ര പോലീസ് പിടികൂടി. പൊന്‍പാറ ഹില്‍സില്‍ വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 2.12 ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ കെ.പി വിനോദ്, അനില്‍കുമാര്‍, അബ്ദുള്‍ ലത്തീഫ്, വിനീത് കുമാര്‍, സീനിയര്‍ സി.പി.ഒമാരായ ബിജേഷ്, ജിതേഷ്,

ഉള്ള്യേരി 19ലെ ബാലുശ്ശേരി എക്‌സൈസ് ഓഫീസിന് അജ്ഞാതന്‍ തീയിട്ടു

ഉള്ള്യേരി: ഉള്ള്യേരി 19ലുള്ള ബാലുശ്ശേരി എക്‌സൈസ് ഓഫീസില്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസിന് മുമ്പില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത്തോളി പൊലീസ് സ്ഥലത്തെത്തി പരിശോധന പുരോഗമിക്കുകയാണ്. ഓഫീസിന്റെ മുന്‍ഭാഗത്തെ വാതിലില്‍ ആരോ തീയിട്ടതാണെന്ന് ജീവനക്കാര്‍ പറയുന്നു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അജ്ഞാതന്‍ രക്ഷപ്പെട്ടിരുന്നു. പാറാവ് ജീവനക്കാര്‍ കൃത്യസമയത്ത്

പേരാമ്പ്രയില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ ഹര്‍ത്താല്‍

പേരാമ്പ്ര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് പേരാമ്പ്രയില്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് ഹര്‍ത്താല്‍. വൈകുന്നേരം നാല് മണിയ്ക്ക് മൗനജാഥയും കമ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്‍ എം.എല്‍.എമാര്‍ എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സര്‍വകക്ഷി അനുശോചനയോഗവും നടക്കും.

പതിനെട്ടുകാരിക്കുനേരെ ലൈംഗിക അതിക്രമം; പാലേരി സ്വദേശിയായ യുവാവ് പിടിയില്‍

പേരാമ്പ്ര: വീട്ടില്‍ അതിക്രമിച്ചുകടന്ന് പതിനെട്ടുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാലേരി തൈവെച്ച പറമ്പില്‍ നൗഫല്‍ (43)നെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ യുവതിയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ അറസ്റ്റു ചെയ്തു. പേരാമ്പ്ര കോടതി

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (19-07-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. സബീഷ് ഡോ. ആര്യ ഡോ.ജസ്ന കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല

ഉന്നത വിജയികള്‍ക്ക് ആദരം; വാളൂരില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് അനുമോദനമേകി

വാളൂര്‍: വാളൂര്‍ വി.പി.കെ അടിയോടി വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു എന്‍എന്‍എംഎസ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങ് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. ടി.കെ സുനില്‍കുമാര്‍ അധ്യക്ഷ വഹിച്ചു. മെമ്പര്‍മാരായ ലിമ പാലയാട്ട്, ടി.വി ഷിനി, ജില്ല

error: Content is protected !!