Category: പേരാമ്പ്ര

Total 5345 Posts

സമ്പൂര്‍ണ്ണ ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതി; മേപ്പയൂരില്‍ ഐഡി കാര്‍ഡ് വിതരണം ചെയ്തു

മേപ്പയൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ദാരിദ്ര നിര്‍മ്മാജനം പദ്ധതിയുടെ ഭാഗമായി മേപ്പയൂരില്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് കീഴില്‍ നടത്തിയ സര്‍വ്വേയില്‍ 70 അംഗങ്ങള്‍ക്കാണ് കാര്‍ഡുകള്‍ കൈമാറുക. ലിസ്റ്റില്‍പ്പെട്ടവരെ നിത്യ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള സൂക്ഷ്മ പദ്ധതികളുള്‍പ്പെടെയുള്ള നടപടികളാണ്‌ ദാരിദ്ര്യ നിര്‍മ്മാജന പദ്ധതിയുടെ

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്‌

തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ചാക്കോ ബോബനും, അലൻസിയറിനുമാണ്‌ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം. ആകെ 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. അപ്പന്‍, ഇലവീഴാപൂഞ്ചിറ, നന്‍പകല്‍

Kerala Lottery Result Today Nirmal NR 338 Winners| 70 ലക്ഷം നേടിയ ഭാ​ഗ്യനമ്പർ ഇതാണ്… നിർമ്മൽ ലോട്ടറി നറുക്കെടുത്തു; സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മ്മല്‍ എന്‍ ആര്‍ 338 ലോട്ടറി ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഫലം പുറത്തുവന്നത്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ സ്വന്തമാക്കാം. എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മ്മല്‍ ലോട്ടറി നറുക്കെടുക്കുന്നത്. 40 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം

ധനകോടി ചിട്ടി തട്ടിപ്പ്; പേരാമ്പ്രയിലടക്കം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു

പേരാമ്പ്ര: ധനകോടി ചിറ്റ്സ്, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പേരാമ്പ്രയിലടക്കം ഉയര്‍ന്ന പരാതികളില്‍ അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചു. സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ വിവിധ ശാഖകളിലായി നിക്ഷേപം നടത്തിയ ഇടപാടുകാരുടെ പത്തുകോടിയിലേറെ രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. പേരാമ്പ്രയില്‍ മാത്രം ഒന്നേകാല്‍

ബൈക്കിന് കുറുകെ തെരുവ് നായകള്‍ ചാടി; അരിക്കുളത്ത് മാധ്യമ പ്രവര്‍ത്തകന് പരിക്ക്

അരിക്കുളം: അരിക്കുളത്ത് ബൈക്കിന് കുറുകെ നായകകള്‍ ചാടിയതിനെ തുടര്‍ന്ന് അരിക്കുളത്ത് ബൈക്ക് മറിഞ്ഞു. അപകടത്തില്‍ മാധ്യമപ്രവര്‍ത്തകനായ മേപ്പയ്യൂര്‍ സ്വദേശി ശ്രീലാലിന് പരിക്കേറ്റു. ശ്രീലാലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. മലബാര്‍ കേബിള്‍ വിഷന്‍ റിപ്പോര്‍ട്ടറും ക്യാമറാമാനുമാണ് ശ്രീലാല്‍.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ചക്കിട്ടപ്പാറ സ്വദേശിയായ യുവാവ് അന്തരിച്ചു

ചക്കിട്ടപ്പാറ: ചക്കിട്ടപാറയിലെ (കൊത്തിയപാറ) മുട്ടത്തുകുന്നേല്‍ ദിനു ജോര്‍ജ്ജ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. മസ്തിഷ്‌കാഘാതം മൂലം ഒരാഴ്ചയിലധികമായി ചികില്‍സയിലായിരുന്നു. മുട്ടത്തുകുന്നേല്‍ ജോര്‍ജ്ജ് മാത്യുവിന്റെയും ലീലാമ്മ ജോണ്‍ വാളിയംപ്ലാക്കലിന്റയും മകനാണ്. ഭാര്യ: കരിക്കോട്ടക്കിരി ചോളിയില്‍ ഷാലിമാത്യു. മക്കള്‍: ജ്യുവല്‍റോസ്, ഡാന്‍ജോര്‍ജ്ജ്. സഹോദരങ്ങള്‍: ദീപ്തി കുറ്റിയാനിമറ്റത്തില്‍, ദിപു ജോര്‍ജ്ജ്. സംസകാരം വെള്ളിയാഴ്ച 3.30ന് ചക്കിട്ടപാറ സെന്റ്: ആന്റണീസ് ദേവാലയത്തില്‍.

ചെമ്പനോടയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് തുടരുന്നു; പ്രതിഷേധവുമായി കര്‍ഷക സംഘടനകളും ജനങ്ങളും

ചെമ്പനോട: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് തുടരുന്നു. പ്രദേശവാസികള്‍ കടുത്ത ആശങ്കയില്‍. ഓരോ ദിവസവും നാട്ടിലേക്കിറങ്ങുന്ന കാട്ടാനക്കൂട്ടം കാര്‍ഷിക വിളകള്‍ മുഴുവന്‍ നശിപ്പിക്കുകയാണ്. കാട്ടാന ശല്യം കൊണ്ട് കൂടുതലായും പൊറുതി മുട്ടുന്നത് ചെമ്പനോടയിലെ ഉണ്ടന്‍ മൂല, വലിയ കൊല്ലി നിവാസികളാണ്. ഈ പ്രദേശത്തുകാര്‍ കുറച്ച് ദിവസങ്ങള്‍ ആയി വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും പേടിക്കുന്ന

സി.പി.ഐയുടെ ആദ്യകാല പ്രവർത്തകനും ജോയിന്റ് കൗൺസിൽ നേതാവുമായിരുന്ന അരിക്കുളം ഉമ്മിണിയത്ത് ബാലകൃഷ്ണൻ അന്തരിച്ചു

അരിക്കുളം: സി.പി.ഐയുടെ ആദ്യകാല പ്രവർത്തകനും ജോയിന്റ് കൗൺസിൽ നേതാവുമായിരുന്ന അരിക്കുളം കാളിയത്ത് മുക്കിലെ ഉമ്മിണിയത്ത് യു.ബാലകൃഷ്ണൻ അന്തരിച്ചു. സി.പി.ഐ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗം, ജോയിന്റ് കൗൺസിൽ താലൂക്ക് സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ജില്ലാ ട്രഷറർ എന്നിങ്ങനെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്‌. അരിക്കുളം റിട്ട.ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ കൂടിയായിരുന്നു. ഭാര്യ: പരേതയായ

ആൾക്കൂട്ടം പെൺകുട്ടികളെ വിവസ്ത്രരാക്കി തെരുവിലൂടെ നടത്തുന്ന ദൃശ്യങ്ങൾ ഞെട്ടലുളവാക്കുന്നത്; വിഭജന തന്ത്രങ്ങളും അധികാരക്കൊതിയുമായി മണിപ്പൂരിനെ അശാന്തിയുടെ നാടാക്കിയ സംഘപരിവാറിനെതിരെ കെ.കെ.ശൈലജ

പേരാമ്പ്ര: മണിപ്പൂരിലെ കലാപത്തില്‍ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. മണിപ്പൂരില്‍ ആള്‍ക്കൂട്ടം വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിയ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഞെട്ടലുളവാക്കുന്നതാണെന്നും ബേട്ടീ ബച്ചാവോ മുദ്രാവാക്യമുയര്‍ത്തുന്ന നമ്മുടെ ഇന്ത്യയിലാണ് ഇത്തരം നടപടികള്‍ ഉണ്ടാവുന്നതെന്നും കെ.കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. ഒരുമിച്ചുള്ള പോരാട്ടം തന്നെയാണ് സംഘപരിവാറിന്റെ ഉന്മൂലന സിദ്ധാന്തത്തിനുള്ള മറുപടിയെന്നും ഈ മനുഷ്യത്വ വിരുദ്ധതയ്ക്കെതിരെ

പൊതുസ്ഥലത്ത് മാലിന്യം തള്ളി; സ്വകാര്യ സ്ഥാപനത്തിന് പിഴയിട്ട് നാദാപുരം പഞ്ചായത്ത്

നാദാപുരം: പൊതുസ്ഥലത്ത് മാലിന്യം തളളിയ സ്വകാര്യ സ്ഥാപനത്തിനെതിരെ കര്‍ശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. മാലിന്യം തള്ളിയ ഗ്രേസ് സ്‌റ്റോര്‍ കല്ലാച്ചി എന്ന സ്ഥാപന ഉടമയില്‍ നിന്ന് 2500 രൂപ പിഴ ഈടാക്കി. കുമ്മങ്കോട് ഹെല്‍ത്ത് സെന്ററിന് സമീപമുളള കനാല്‍ റോഡിലാണ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ മാലിന്യങ്ങള്‍ തള്ളുന്നുവെന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന്

error: Content is protected !!