Category: പേരാമ്പ്ര
ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ തോമസിന്റെ മൃതദേഹം കണ്ടെത്തി
പേരാമ്പ്ര: ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ കുറത്തിപ്പാറ കൊള്ളിക്കളവില്‍ തോമസിന്റെ മൃതദേഹം കണ്ടെത്തി. പറമ്പല്‍പ്പുഴയുടെ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ വന്ന രണ്ട് പേരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുഴയുടെ സൈഡിലായിട്ടായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി മുതലാണ് തോമസിനെ കാണാതായത്. ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ
ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി; പ്രതീക്ഷയോടെ കുടുംബം
ചക്കിട്ടപ്പാറ: കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ഇന്നലെ രാത്രിയാണ് കുറത്തിപ്പാറ കൊള്ളിക്കൊളവില്‍ തോമസ് എന്നയാളെ കാണാതായത്. ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് രാവിലെ പ്രദേശവാസികള്‍ തിരഞ്ഞിരുന്നു. എന്നാല്‍ കാണാതായതോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍
പേരാമ്പ്ര കടിയങ്ങാട് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നിന്ന് രണ്ടു പേര്‍ മയക്കുമരുന്നുമായി പിടിയില്‍. വില്യാപ്പള്ളി ആവുള്ളോട്ട് മീത്തല്‍ മുസ്തഫ, ആയഞ്ചേരി പൊന്‍മേരി മീത്തലെ മാണിക്കോത്ത് പറമ്പില്‍ ഷമീം എന്നിവരാണ് പിടിയിലായത്. മുസ്തഫയില്‍ നിന്ന് കഞ്ചാവും ഷമീമില്‍ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ വയോധികനെ കാണാതായതായി സംശയം; പ്രദേശത്ത് തിരച്ചില്‍
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ വയോധികനെ കാണാതായതായി സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ തുടങ്ങി. ഇന്നലെ രാത്രി ഇയാള്‍ പുഴയില്‍ വീണെന്ന് സംശയിക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രി പുഴയില്‍ ചൂണ്ടയിടുന്നവര്‍ പുഴയ്ക്ക് സമീപത്ത് ടോര്‍ച്ചുമായി നില്‍ക്കുന്ന ഇയാളെ കണ്ടിരുന്നു. പിന്നീട് എന്തോ വീഴുന്ന ശബ്ദവും കേട്ടു. തുടര്‍ന്ന് പുഴയ്ക്കരികില്‍ നിന്നും ഇയാളുടെ ടോര്‍ച്ച് കിട്ടിയിരുന്നു. രാവിലെ
സൗജന്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
പേരാമ്പ്ര: സൗജന്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. വാളൂർ- മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്ര കമ്മിറ്റിയുടേയും കായണ്ണ അക്ഷയ സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് സൗജന്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്. 200ഓളം പേർ മസ്റ്ററിംഗ് പൂർത്തിയാക്കി. ക്ഷേത്ര മുറ്റത്ത് നടന്ന ക്യാമ്പിന് നാരായണൻ വെള്ളച്ചാലിൽ, എം.കെ. കൃഷ്ണൻ , കെ. പ്രകാശ്, പി
ചക്കിട്ടപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു
പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു. അടുക്കളയുടെ സൺഷേഡ് തർന്നു. കൂവ പൊയ്യിൽ പിണ്ഡപ്പാറ സരോജിനിയുടെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. വീടിന് പുറകുവശത്തെ വലിയ മൺഭിത്തി കനത്ത മഴയെ തുടർന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റും വാർഡംഗവും സ്ഥലം സന്ദർശിച്ചു. മണ്ണ് നീക്കുന്നതിനുള്ള പ്രവർത്തി ആരംഭിച്ചു.
ഇനി സുഖയാത്ര; കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച തോട്ടത്താങ്കണ്ടി പാലം നാടിന് സമർപ്പിച്ചു
നാദാപുരം: വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു. കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർ മ്മിച്ച തോട്ടത്താംകണ്ടി പാലം നാട്ടുകാർക്കായി തുറന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലങ്ങളുടെ നിർമ്മാണത്തിൽ സർക്കാർ മൂന്നുവർഷം കൊണ്ട് സെഞ്ച്വറിയടിച്ചെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ടി.പി.രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ ഇ.കെ.വിജയൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി
പേരാമ്പ്ര ചെറുവണ്ണൂരില്‍ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം; 250ഗ്രാം സ്വര്‍ണവും 6 കിലോ ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയി
പേരാമ്പ്ര: ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ചെറുവണ്ണൂരിലെ പവിത്രം എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. 250ഗ്രാം സ്വര്‍ണവും 6 കിലോ ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയി. ഇന്നലെ രാത്രി 11 മണിയ്ക്കും ഇന്ന് പുലർച്ചയ്ക്കുമിടയിലാണ് സംഭവം. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഭിത്തി തുരന്നാണ് ജ്വല്ലറിയില്‍ മോഷണം നടത്തിയത് .
ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനം; യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ നൽകിയ വ്യാജരേഖയുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു
പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ വ്യാജ രേഖ നൽകിയ സംഭവത്തിൽ മേപ്പയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്തിലെ ഡ്രൈവറായിരുന്ന കെ എം ദിജേഷിനെ പിഎസ്‌സി നിയമനം വരുന്നതു വരെ പിരിച്ചുവിടരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ പോകാൻ സെപ്തംബർ 14-ലെ ഭരണസമിതി യോഗം
പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ സൗജന്യ എസ്എസ് സി പരീക്ഷാ പരിശീലനം; നോാക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്രയിലെ കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ (സിഡിസി) സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ് സി) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി സൗജന്യ പരിശീലനം ആരംഭിക്കുന്നു. ജൂലൈ 12 ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സിഡിസിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. 55 പേര്‍ക്കാണ് പ്രവേശനം.