Category: പേരാമ്പ്ര
Kerala Lottery Results | Bhagyakuri | Win Win Lottery W-728 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-728 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
കാക്കൂര്‍ സ്വദേശിയെ കാണാതായതായി പരാതി
പേരാമ്പ്ര: കാക്കൂര്‍ സ്വദേശിയെ കാണാതായതായി പരാതി. പാലത്ത് പള്ളിപ്പൊയില്‍ പനായി വീട്ടില്‍ നിഹാല്‍ ഹനീഫയെയാണ് കാണാതായത്. പതിനെട്ട് വയസ്സാണ്. ഞായറായ്ച്ച ഉച്ചയ്ക്ക് പനായില്‍ വീട്ടില്‍ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണ് നിഹാല്‍. ഏറെ വൈകിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്നാണ് കാണാതായതായി മനസ്സിലായത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 99952 70035 എന്ന നമ്പറിലോ കാക്കൂര്‍ സ്റ്റേഷനിലോ
ലഹരിക്കെതിരെ കെെകോർക്കാം; അരിക്കുളത്ത് ലഹരി വിരുദ്ധ ജനകീയ കൺവെൻഷൻ
അരിക്കുളം: പഞ്ചായത്തിലെ നാലാം വാർഡിൽ ലഹരി വിരുദ്ധ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ വി.പി അശോകൻ അദ്ധ്യക്ഷ്യത വഹിച്ചു. കൊയിലാണ്ടി എക്സെസ് ഓഫീസർ ഷിജിത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. രമേശൻ മാസ്റ്റർ, സി രാമദാസ്, അമ്മത് പൊയിലങ്ങൽ, കെ.കെ
ടൂറിസം സാധ്യതകളുടെ ചിറകിലേറുന്ന പേരാമ്പ്രയ്ക്ക് പ്രതീക്ഷയും അഭിമാനവും; കേരള ടൂറിസം ഇന്‍ഫ്രാസ്ട്രെക്ച്ചർ ലിമിറ്റഡ് ചെയര്‍മാനായി ചുമതലയേറ്റ് എസ്.കെ.സജീഷ്
പേരാമ്പ്ര: കേരള ടൂറിസം ഇന്‍ഫ്രാസ്ട്രെക്ച്ചർ ലിമിറ്റഡ് ചെയര്‍മാനായി ചുമതലയേറ്റ് പേരാമ്പ്ര സ്വദേശി എസ്.കെ സജീഷ്. പെരുവണ്ണാമൂഴി ചേര്‍മല ഉള്‍പ്പെടെ ടൂറിസത്തിന്റെ വികസനത്തിലേക്ക് ചിറകുവെച്ച് പറക്കുന്ന പേരാമ്പ്രയ്ക്ക് പ്രതീക്ഷയും അതോടൊപ്പം അഭിമാനവുമാവുകയാണ് സജീഷിന്റെ ഈ നേട്ടം. നേരത്തെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അംഗമായിരുന്ന സജീഷ് പേരാമ്പ്രയിലെ ചേര്‍മല ടൂറിസം സാധ്യത കണ്ടെത്തുന്നതിലും അതിന് തുടക്കം കുറിക്കുന്നതിലുമുള്‍പ്പെടെ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അനുശോചനം; അരിക്കുളത്ത് സര്‍വ്വകക്ഷി യോഗം
അരിക്കുളം: കുരുടി മുക്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സര്‍വ്വകക്ഷി യോഗം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, എ.കെ.എന്‍ അടിയോടി, വി.എം ഉണ്ണി, ശശി ഊട്ടേരി, ഇ.കെ അഹമ്മദ് മൗലവി, എന്‍.വി
കനത്ത മഴയും കാറ്റും; പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടം
പേരാമ്പ്ര: കനത്ത മഴയിലും കാറ്റിലും പേരാമ്പ്രയിലെ വിവിധയിടങ്ങളില്‍ നാശനഷ്ടം. മേപ്പയൂരിലും ചെറുവണ്ണൂരിലും വീടിന് മുകളില്‍ മരം കടപുഴകി വീണു. വിവിധയിടങ്ങളില്‍ വൈദ്യുതി തടസ്സവും നേരിട്ടു. മേപ്പയൂര്‍ ചങ്ങരംവെള്ളി മീത്തലെ ചാലില്‍ കുഞ്ഞബ്ദുള്ളയുടെ വീടിന് മുകളിലാണ് മരം വീണത്. സംഭവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതരേയും വില്ലേജ് ഓഫീസറേയും വീട്ടുടമ നാശനഷ്ടം അറിയിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഓത്തിയില്‍ രാഘവന്റെ
എ.ടി.അഷ്റഫ് സ്മാരക ജില്ലാതല റെഡ്ക്രോസ് പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് വളണ്ടിയറും ഫയർ ആന്റ് റസ്ക്യു ചീഫ് വാർഡനും ദുരന്ത നിവാരണ പ്രവർത്തകനുമായിരുന്ന എ.ടി.അഷ്റഫിന്റെ സ്മരണയിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ദുരന്തനിവാരണ, ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള മൂന്നാമത് ജില്ലാതല പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രശസ്തിപത്രവും ശിൽപ്പവും 5001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസമാക്കിയ റെഡ്ക്രോസ് അംഗമല്ലാത്ത
പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുളള സന്നദ്ധത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പാസിംഗ് ഔട്ട് പരേഡ്
ചെമ്പനോട: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പാസിംഗ് ഔട്ട് പരേഡ് നടത്തി. 2022-2023 എസ്പിസി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പേരാമ്പ്ര ഡെപ്യൂട്ടി സൂപ്രണ്ട് എം.സി മോയിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയുമുളള യുവജനതയെവാര്‍ത്തെടുക്കാനും പ്രകൃതി സ്‌നേഹം, പരിസ്ഥിതി സംരക്ഷണ ബോധം, പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത എന്നീ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാനുമാണ്
പേരാമ്പ്രയിലെ സ്ഥാപനത്തില്‍ വെച്ച് പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍
പേരാമ്പ്ര: യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. എലത്തൂര്‍ എരഞ്ഞിക്കല്‍ ശ്രീപാദത്തില്‍ ധനേഷിനെയാണ് കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായിരുന്ന പ്രതി വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി
തൊഴിൽ അന്വേഷകർക്കൊരു സന്തോഷ വാർത്ത! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം വനിതാ ശിശു വികസന വകുപ്പിന്റെ കിഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിലേക്ക് അക്കൗണ്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം ഡിഗ്രിയും, അക്കൗണ്ടിംഗ് മേഖലയിൽ സർക്കാർ /അർധ സർക്കാർ സ്ഥാപനങ്ങളിൽ പരിചയമുള്ളവർ /റിട്ടയേർഡ് ഉദ്യോഗസ്ഥർ, യോഗ്യതയും പരിചയ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27ന് രാവിലെ