Category: പേരാമ്പ്ര
ആർദ്ര കേരളം പുരസ്‌കാരം 2022-23 പ്രഖ്യാപിച്ചു. പേരാമ്പ്ര, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്ക് സംസ്ഥാനതല അംഗീകാരം
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ പേരാമ്പ്ര ബോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കക്കോടി പഞ്ചായത്തിനാണ്. രണ്ടാം സ്ഥാനം പെരുമണ്ണ
പേരാമ്പ്രയിൽ യുവാവിനെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; കല്ലോട് സ്വദേശി റിമാൻഡിൽ
പേരാമ്പ്ര: പേരാമ്പ്രയിൽ യുവാവിനെ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കൂത്താളി സ്വദേശി ഈരാറ്റുമ്മൽ ശ്യാം സേതുവിനാണ് പരിക്കേറ്റത്. കല്ലോട് സ്വദേശി വിഷ്ണുപ്രസാദാണ് മർദ്ദിച്ചത്. പേരാമ്പ്രയിലെ വിദേശ മദ്യഷോപ്പിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റ ശ്യാംസേതുവിനെ ഉടനെ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതി വിഷ്ണുപ്രസാദിനെ
പേരാമ്പ്ര സി.കെ.ജി കോളേജിലെ റാഗിംങ്; അഞ്ച് പേർക്ക് സസ്‌പെൻഷൻ
പേരാമ്പ്ര: സികെജി ഗവ. കോളേജിലെ റാഗിംങ് സംഭവത്തിൽ അഞ്ച് പേർക്ക് സസ്‌പെൻഷൻ. പി.ടി ഗോകുൽദേവ്, ആരോമൽ, എംഎസ്എഫ് ഭാരവാഹിയും കോളേജ് യൂണിയൻ അംഗവുമായ ഇ.പി അഹമ്മദ് നിഹാൽ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ എം കെ മുഹമ്മദ് ജാസിർ, മുഹമ്മദ് ഷാനിഫ് എന്നീ വിദ്യാർഥികളെയാണ് അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തത്. എസ്എഫ്‌ഐ നേതൃത്വത്തിലുള്ള വിദ്യാർഥി യൂണിയൻ റാഗിങ്ങിന് എതിരായ
സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ പേരാമ്പ്ര സ്വദേശി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
പേരാമ്പ്ര: സൗദി അറേബ്യയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ പേരാമ്പ്ര സ്വദേശിയായ യുവാവ് ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. ചക്കിട്ടപാറ പുരയിടത്തിൽ തോമസിൻ്റെ മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരുമാണ് മരണപ്പെട്ടത്. അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്.
ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റ്; പേരാമ്പ്ര സ്വദേശിയ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റിട്ടത്തിന്റെ പേരില്‍ പേരാമ്പ്ര എടവരാട് സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചേനായി കുഞ്ഞാറമ്പത്ത് ചന്ദ്രനെ നേരെ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആക്രമണം നടന്നത്. പേരാമ്പ്ര കല്ലോട് സ്വദേശി കൂമുള്ളി അന്‍സാറാണ് അറസ്റ്റിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദ്വേഷ
പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി
പേരാമ്പ്ര: പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ കൊയിലോത്ത് മീത്തല്‍ ബാലന്റെ മകന്‍ നിബിന്‍ ആണ് മരിച്ചത്. മുപ്പതുവയസായിരുന്നു. നിബിന്റെ അച്ഛന്‍ സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ വീട്ടില്‍ നിബിന്‍ ഒറ്റയ്ക്കായിരുന്നു. അച്ഛന്റെ സഹോദരന്‍ രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് അടുക്കളയില്‍ നിബിനെ മരിച്ച നിലയിൽ കണ്ടത്. വയറിങ് തൊഴിലാളിയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം
ഫേസ്ബുക്കിൽ വർഗീയ വിദ്വേഷം പരത്തുന്ന രീതിയിൽ കമന്റ്; പേരാമ്പ്ര എടവരാട് സ്വദേശിക്ക് നേരെ അക്രമണം
പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ കമന്റിട്ടയാള്‍ക്ക് നേരെ അക്രമണം. ചേനായി കൂഞ്ഞാമ്പറത്ത് ചന്ദ്രന് നേരെയാണ് അക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12മണിയോടെ മുഖം മറച്ചെത്തിയ രണ്ടുപേര്‍ വീട്ടില്‍ കയറി അക്രമിച്ചെന്നാണ് ലഭിക്കുന്ന വിവരം. അക്രമണത്തില്‍ കൈകയ്ക്ക് പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എടവരാട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം
പേരാമ്പ്രയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞതായി പരാതി. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന ബസിന് നേരെ എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ് അക്രമണം ഉണ്ടായത്. കല്ലേറില്‍ ഡ്രൈവര്‍ മനോജിന് പരിക്കേറ്റു. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ സൈഡിലുള്ള ചില്ല തകര്‍ന്ന് മനോജിന്റെ മേല്‍ പതിക്കുകയായിരുന്നു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. അമ്പലത്തിന്
വയനാടിനെ ചേർത്തുപിക്കാൻ കുഞ്ഞുകൈകളും നീളുന്നു; പേരാമ്പ്ര കോടേരിച്ചാലിലെ പതിനൊന്നുവയസുകാരി വയനാടിനായി നൽകുന്നത് സ്കൂൾ സമ്പാദ്യപദ്ധതിയിലെ 15000 ൽ അധികം തുക
പേരാമ്പ്ര: വയനാടിനെ ചേർത്തുപിക്കാൻ കുഞ്ഞുകൈകളും നീളുന്നു. ഇത് നമുക്കോരോരുത്തർക്കും അഭിമാനമാണ് . പേരാമ്പ്ര കോടേരിച്ചാലിലെ പതിനൊന്നുവയസുകാരി നൈപുണ്യ വയനാടിനായി നൽകുന്നത് തന്റെ സ്കൂൾ സമ്പാദ്യപദ്ധതിയിലെ 15000 ൽ അധികം തുക. നൈപുണ്യ സ്വന്തമായെടുത്ത തീരുമാനമാണ് തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നത്.തങ്ങളോട് ഇത് മകൾ പറഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. വെങ്ങപ്പറ്റ ജി.എച്ച് എസിൽ
കക്കയം ഡാം റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് വീണു; ഗതാഗതം മുടങ്ങിയത് മണിക്കൂറുകളോളം
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡില്‍ ബിവിസി ഭാഗത്ത് കൂറ്റന്‍ പാറ റോഡിലേക്ക് പൊട്ടിവീണു. ഇതോടെ വ്യാഴായ്ച ഉച്ച മുതുല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈഡല്‍ ടൂറിസത്തിലെ ജീവനക്കാര്‍ കടന്നു പോയി ഏതാനും സമയം കഴിഞ്ഞാണ് പാറ റോഡിലേക്ക് വീണത്. പാറ കഷ്ണം റോഡില്‍ തന്നെ നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു